kerala Cricket: കേരള ടീം ഒമാനിലേക്ക്; കൃഷ്ണ പ്രസാദ് നയിക്കും; വിഗ്നേഷ് പുത്തൂരും ടീമില്‍

Kerala Senior Men’s Team For Oman Tour 2026: കൃഷ്ണപ്രസാദ് നയിക്കുന്ന ടീമില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ വിഗ്നേഷ് പുത്തൂര്‍, മുന്‍ റോയല്‍സ് താരം അബ്ദുല്‍ ബാസിത്ത് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ കഴിവ് തെളിയിക്കുന്നതിനുള്ള അവസരം കൂടിയാണിത്.

kerala Cricket: കേരള ടീം ഒമാനിലേക്ക്; കൃഷ്ണ പ്രസാദ് നയിക്കും; വിഗ്നേഷ് പുത്തൂരും ടീമില്‍

Krishna Prasad and Vignesh Puthur

Updated On: 

09 Sep 2026 | 02:45 PM

ഒമാന്‍ പര്യടനത്തിനായുള്ള കേരള സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കൃഷ്ണപ്രസാദാണ് ക്യാപ്റ്റന്‍. പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന ഏകദിന പരമ്പരയ്ക്കും (Triangular One-Day Series), ടി20യ്ക്കുമുള്ള (Bilateral T20) ടീമിനെയാണ് പ്രഖ്യാപിച്ചത്. കേരളത്തിന് പുറമെ ഒമാന്‍ ടീമും, മുംബൈയും ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടും. പതിനാറംഗ സ്‌ക്വാഡിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. കൃഷ്ണപ്രസാദ് നയിക്കുന്ന ടീമില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ വിഗ്നേഷ് പുത്തൂര്‍, മുന്‍ റോയല്‍സ് താരം അബ്ദുല്‍ ബാസിത്ത് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗോവിന്ദ് ദേവ് ഡി പൈ, വത്സല്‍ ഗോവിന്ദ് ശര്‍മ, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, നിഖില്‍ എം തുടങ്ങിയവരും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന ആഭ്യന്തര സീസണിന് മുന്നോടിയായി ടീമിന് മികച്ച പരിശീലനവും, പരിചയസമ്പത്തും ഉറപ്പാക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ കഴിവ് തെളിയിക്കുന്നതിനുള്ള അവസരം കൂടിയാണിത്.

കേരള ടീം ഇങ്ങനെ:

കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), വത്സല്‍ ഡി ഗോവിന്ദ് ശര്‍മ, ഗോവിന്ദ് ദേവ് ഡി പൈ, അര്‍ജുന്‍ എകെ, നിഖില്‍ തോട്ടത്ത്, സിജോമോന്‍ ജോസഫ്, ബിജു നാരായണന്‍ എന്‍, കാര്‍ത്തിക് ബി നായര്‍, വിഗ്നേഷ് പുത്തൂര്‍, നിഖില്‍ എം, അഖില്‍ സ്‌കറിയ, അബ്ദുല്‍ ബാസിത്ത് പിഎ, ശരത്ചന്ദ്ര പ്രസാദ്, ആനന്ദ് ജോസഫ്, കൃഷ്ണ ദേവന്‍, രോഹന്‍ നായര്‍.

Also Read: kerala Cricket: സക്‌സേനയും, സര്‍വതെയും തിരിച്ചെത്തി! വിഷ്ണു വിനോദ് നയിക്കും; ജമ്മു കശ്മീരിനെ നേരിടാന്‍ കേരളം

സീനിയര്‍ താരങ്ങള്‍ എവിടെ?

സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഡി നിധീഷ് തുടങ്ങിയ താരങ്ങള്‍ ടീമിലില്ല. ജമ്മു കശ്മീരിനെതിരായ പരിശീലന മത്സരത്തില്‍ കളിക്കേണ്ടതിനാലാണ് സീനിയര്‍ താരങ്ങളില്‍ പലരും ഈ സ്‌ക്വാഡില്‍ ഉള്‍പ്പെടാതെ പോയത്. ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജുവിനും കേരളത്തിനായി കളിക്കാനാകില്ല.

ജമ്മു കശ്മീരിനെതിരായ പരിശീലന മത്സരത്തില്‍ വിഷ്ണു വിനോദ് കേരളത്തെ നയിക്കും. , അഭിഷേക് ജെ നായര്‍, വരുണ്‍ നായനാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് പി നായര്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വതെ, അനുരാജ് ജെഎസ്, അഭിജിത്ത് പ്രവീണ്‍ വി, ഈഡന്‍ ആപ്പിള്‍ ടോം, അഖിന്‍ സത്താര്‍, പവന്‍ രാജ്, ഇബ്‌നുള്‍ അഫ്ത്താബ്, വൈശാഖ് ചന്ദ്രന്‍ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.

English Summary

The Kerala Cricket Association has announced a 16-member senior men’s squad led by Krishna Prasad for their Oman tour. The tour includes a triangular one-day series featuring Kerala, Oman, and Mumbai, alongside a bilateral T20 series. This exposure tour aims to give young talents valuable practice ahead of the upcoming domestic season.

Loading...
Unable to load recommendations.
Follow Us
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ