RCB vs MI: ദൈവത്തിന്റെ പോരാളികള്‍ക്ക് ശനിദശ; ആര്‍സിബിയോടും തോറ്റു

Royal Challengers Bengaluru vs Mumbai Indians: മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ആര്‍സിബിയോടാണ് മുംബൈ ഇന്ത്യന്‍സ് പരാജയം രുചിച്ചത്. 241 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. ജിതേഷ് ശര്‍മ ഒഴികെയുള്ളവര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തതോടെയാണ് ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

RCB vs MI: ദൈവത്തിന്റെ പോരാളികള്‍ക്ക് ശനിദശ; ആര്‍സിബിയോടും തോറ്റു

ആര്‍സിബി-മുംബൈ ഇന്ത്യന്‍സ് മത്സരം

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 03:46 PM

മുംബൈ: ദൈവത്തിന്റെ പോരാളികള്‍ക്ക് ഐപിഎല്ലില്‍ ‘ശനിദശ’ തുടരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ആര്‍സിബിയോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്.. 241 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 222 എന്ന നിലയില്‍ അവസാനിച്ചു. പുറത്താകാതെ 31 പന്തില്‍ 71 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് മുംബൈയ്ക്കായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

കൂറ്റന്‍ വിജയലക്ഷ്യം തേടി ചേസിങ് ആരംഭിച്ച മുംബൈയ്ക്ക് ഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടണ്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 22 പന്തില്‍ 37 റണ്‍സ് നേടിയ റിക്കല്‍ട്ടണ്‍ മടങ്ങുമ്പോള്‍ മുംബൈ 7.1 ഓവറില്‍ 72 റണ്‍സ് നേടിയിരുന്നു. 13 പന്തില്‍ 19 റണ്‍സ് എടുത്ത രോഹിത് ശര്‍മ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായി.

22 പന്തില്‍ 33 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. തിലക് വര്‍മയും നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ ഒരു റണ്‍സെടുക്കാനെ തിലകിന് സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 22 പന്തില്‍ 40 റണ്‍സെടുത്തു.

Also Read: LSG vs GT: എല്‍എസ്ജിയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത്; ഗോയങ്ക കലിപ്പിലാകുമോ?

ക്രീസിലെത്തിയ ബാറ്റര്‍മാരില്‍, ജിതേഷ് ശര്‍മ ഒഴികെയുള്ളവര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തതോടെയാണ് ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 36 പന്തില്‍ 78 റണ്‍സെടുത്ത ഓപ്പണര്‍ ഫിള്‍ സാള്‍ട്ടാണ് ടോപ് സ്‌കോറര്‍.

ഓപ്പണിങ് വിക്കറ്റില്‍ 65 പന്തില്‍ 120 റണ്‍സാണ് സാള്‍ട്ട്-വിരാട് കോഹ്ലി സഖ്യം ആര്‍സിബിക്ക് സമ്മാനിച്ചത്. സാള്‍ട്ടിനെ പുറത്താക്കി ശാര്‍ദ്ദുല്‍ താക്കൂര്‍ ഈ കൂട്ടുക്കെട്ട് പൊളിച്ചെങ്കിലും, അതിലും വലിയ അപകടമാണ് മുംബൈയെ കാത്തിരുന്നത്.

വണ്‍ ഡൗണായെത്തിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ ക്രീസിലെത്തിയത് മുതല്‍ വമ്പനടികളുമായി കളം നിറഞ്ഞു. 20 പന്തില്‍ അഞ്ച് സിക്‌സറുകളുടെയും, നാലു ഫോറുകളുടെയും അകമ്പടിയോടെ 53 റണ്‍സാണ് രജത് അടിച്ചുകൂട്ടിയത്. വിരാട് കോഹ്ലി 38 പന്തില്‍ 50 റണ്‍സെടുത്ത് പുറത്തായി.

ഒമ്പത് പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങിയ ജിതേഷ് ശര്‍മ മാത്രമാണ് ആര്‍സിബി നിരയില്‍ നിരാശപ്പെടുത്തിയത്. 16 പന്തില്‍ 34 റണ്‍സുമായി ടിം ഡേവിഡും, രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി റൊമാരിയോ ഷെപ്പേര്‍ഡും പുറത്താകാതെ നിന്നു. മുംബൈയ്ക്കായി ശാര്‍ദ്ദുല്‍ താക്കൂര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ഹാര്‍ദ്ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്