AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

LSG vs GT: എല്‍എസ്ജിയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത്; ഗോയങ്ക കലിപ്പിലാകുമോ?

Gujarat Titans vs Lucknow Super Giants: ഐപിഎല്‍ 2026-സീസണിലെ രണ്ടാം തോല്‍വി ഏറ്റുവാങ്ങി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴു വിക്കറ്റിനാണ് ലഖ്‌നൗ തോറ്റത്. 165 റണ്‍സ് വിജയലക്ഷ്യം എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഗുജറാത്ത് മറികടന്നു. ലഖ്‌നൗ ബാറ്റര്‍മാര്‍ അമ്പേ പരാജയമായിരുന്നു.

LSG vs GT: എല്‍എസ്ജിയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത്; ഗോയങ്ക കലിപ്പിലാകുമോ?
വാഷിംഗ്ടൺ സുന്ദറും രാഹുൽ തെവാട്ടിയയുംImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 26 Apr 2026 | 04:03 PM

ലഖ്‌നൗ: കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ന്നതില്‍ ബാറ്റര്‍മാരും, വിജയലക്ഷ്യം പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാരും പരാജയപ്പെട്ടതോടെ ഐപിഎല്‍ 2026-സീസണിലെ രണ്ടാം തോല്‍വി ഏറ്റുവാങ്ങി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴു വിക്കറ്റിനാണ് ലഖ്‌നൗ തോറ്റത്. 165 റണ്‍സ് വിജയലക്ഷ്യം എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഗുജറാത്ത് മറികടന്നു.

മുന്നിലുള്ളത് ചെറിയ വിജയലക്ഷ്യമായതിനാല്‍ സമ്മര്‍ദ്ദങ്ങളില്ലാതെയാണ് ഗുജറാത്ത് ബാറ്റര്‍മാര്‍ ബാറ്റു ചെയ്തത്. ഗുജറാത്ത് നിരയില്‍ ഓപ്പണര്‍ സായി സുദര്‍ശന്‍ മാത്രമാണ് നിരാശപ്പെടുത്തിയത്. 14 പന്തില്‍ 15 റണ്‍സെടുത്ത സായിയെ ദിഗ്വേശ് രഥിയുടെ പന്തില്‍ ആവേശ് ഖാന്‍ ക്യാച്ചെടുക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (40 പന്തില്‍ 56), വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറും (37 പന്തില്‍ 60) അര്‍ധ സെഞ്ചുറികള്‍ നേടി. ഗില്ലിനെ പ്രിന്‍സ് യാദവും, ബട്ട്‌ലറെ മുഹമ്മദ് ഷമിയും പുറത്താക്കി. 13 പന്തില്‍ 21 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും, എട്ട് പന്തില്‍ 10 റണ്‍സുമായി രാഹുല്‍ തെവാട്ടിയയും പുറത്താകാതെ നിന്നു.

എൽഎസ്ജിക്കായി മുഹമ്മദ് ഷമിയുടെയും പ്രിൻസ് യാദവിൻ്റെയും വിക്കറ്റ് നേട്ടങ്ങൾ

അമ്പേ പരാജയം!

ലഖ്‌നൗ ബാറ്റര്‍മാര്‍ അമ്പേ പരാജയമായിരുന്നു. 21 പന്തില്‍ 30 റണ്‍സെടുത്ത ഓപ്പണര്‍ ഐഡന്‍ മര്‍ക്രമാണ് ടോപ് സ്‌കോറര്‍. മറ്റൊരു ബാറ്ററും 20 റണ്‍സ് പോലും കടന്നില്ല. മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍: മിച്ചല്‍ മാര്‍ഷ്-11, ഋഷഭ് പന്ത്-18, ആയുഷ് ബദോനി-9, നിക്കോളാസ് പുരന്‍-19, അബ്ദുല്‍ സമദ്-18, മുകുള്‍ ചൗധരി-18, ജോര്‍ജ് ലിന്‍ഡെ-16, മുഹമ്മദ് ഷമി-12 നോട്ടൗട്ട്, ആവേശ് ഖാന്‍-നാല് നോട്ടൗട്ട്.

Also Read: R Ashwin: മാത്രെയ്ക്ക് മുമ്പ് ബാറ്റ് ചെയ്യേണ്ടത് ബ്രെവിസോ, ദുബെയോ! ചെന്നൈയുടെ സ്ട്രാറ്റജി ഇഷ്ടപ്പെടാതെ അശ്വിന്‍

നാല് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും, രണ്ട്‌ വിക്കറ്റ് വീഴ്ത്തിയ അശോക് ശര്‍മയുമാണ് ലഖ്‌നൗ ബാറ്റര്‍മാരെ വിറപ്പിച്ചത്. മുഹമ്മദ് സിറാജും, കഗിസോ റബാഡയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം, ലഖ്‌നൗ തോറ്റതോടെ, ടീമുടമായ സഞ്ജീവ് ഗോയങ്കയുടെ പേരാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ലഖ്‌നൗ തോല്‍ക്കുമ്പോഴെല്ലാം ടീം ക്യാപ്റ്റനുമായി ഗോയങ്ക ചൂടേറിയ ചര്‍ച്ചയിലേര്‍പ്പെടുന്നത് പതിവായ കാഴ്ചയാണ്. ഗോയങ്ക വീണ്ടും കലിപ്പാകുമോയെന്നാണ് ആരാധകരുടെ ചോദ്യം.

Follow Us