Rajasthan Royals: അമ്പോ, ഇത് ഞെട്ടിക്കും! ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആദ്യ മൂന്നിലും റോയല്‍സ് താരങ്ങള്‍

Rajasthan Royals top order batters continue good performance: ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആദ്യ മൂന്നിലും രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍. ഒന്നാം സ്ഥാനത്ത് വൈഭവ് സൂര്യവംശിയാണ്. രണ്ടാമതുള്ളത് യശ്വസി ജയ്‌സ്വാള്‍. ധ്രുവ് ജൂറല്‍ മൂന്നാമതുണ്ട്. മൂന്ന് പേരും റണ്‍വേട്ട തുടരുന്നതാണ് ഈ സീസണില്‍ റോയല്‍സിന്റെ കരുത്ത്.

Rajasthan Royals: അമ്പോ, ഇത് ഞെട്ടിക്കും! ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആദ്യ മൂന്നിലും റോയല്‍സ് താരങ്ങള്‍

വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജൂറൽ

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 04:33 PM

RR Batters Brilliant Performance: ഐപിഎല്‍ 2026-ലെ റണ്‍വേട്ടയില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ പടയോട്ടം. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആദ്യ മൂന്നിലും രാജസ്ഥാൻ റോയല്‍സ് താരങ്ങളാണ്. നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് 15-കാരന്‍ വൈഭവ് സൂര്യവംശിയാണ്. രണ്ടാമതുള്ളത് സൂര്യവംശിയുടെ സഹ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍. ധ്രുവ് ജൂറല്‍ മൂന്നാമതുണ്ട്. ടോപ് ഓര്‍ഡറിലെ മൂന്ന് പേരും റണ്‍വേട്ട തുടരുന്നതാണ് ഈ സീസണില്‍ റോയല്‍സിന്റെ കരുത്ത്. നാലു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും റിയാന്‍ പരാഗ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് തോറ്റിട്ടില്ല. എട്ടു പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് നിലവിൽ ഐപിഎൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്.

വൈഭവ് സൂര്യവംശി

200 റണ്‍സാണ് സൂര്യവംശി ഇതുവരെ അടിച്ചുകൂട്ടിയത്. 50 റൺസാണ് താരത്തിൻ്റെ ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 266.66. രണ്ട് അര്‍ധ സെഞ്ചുറി നേടി. 18 വീതം ഫോറുകളും സിക്‌സറുകളും ഈ 16കാരന്‍ ഇതുവരെ നേടി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ-17 പന്തില്‍ 52, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ-18 പന്തില്‍ 31, മുംബൈ ഇന്ത്യന്‍സിനെതിരെ-14 പന്തില്‍ 39, ആര്‍സിബിക്കെതിരെ-26 പന്തില്‍ 78 എന്നിങ്ങനെയാണ് സൂര്യവംശിയുടെ ഇതുവരെയുള്ള പ്രകടനം.

Also Read: Sanju vs Jurel: സഞ്ജുവിന് വെല്ലുവിളിയായി പഴയ ‘ശിഷ്യന്‍’; ഇന്ത്യന്‍ ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ജൂറല്‍ കൊണ്ടുപോകുമോ?

യശ്വസി ജയ്‌സ്വാള്‍

നാല് മത്സരങ്ങളില്‍ നിന്ന് 183 റണ്‍സ് നേടിയാണ് യശ്വസി ജയ്‌സ്വാള്‍ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുന്നത്. ആവറേജ് 91.50. സ്‌ട്രൈക്ക് റേറ്റ് 163.39. രണ്ട് അര്‍ധ സെഞ്ചുറി നേടി. ഇതുവരെ അടിച്ചുകൂട്ടിയത് 19 ഫോറുകള്‍, 10 സിക്‌സറുകള്‍. ഈ സീസണിലെ ജയ്സ്വാളിൻ്റെ പ്രകടനം ഇതുവരെ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ-36 പന്തില്‍ 38, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ-36 പന്തില്‍ 55, മുംബൈ ഇന്ത്യന്‍സിനെതിരെ-32 പന്തില്‍ 77, ആര്‍സിബിക്കെതിരെ-എട്ട് പന്തില്‍ 13.

ധ്രുവ് ജൂറല്‍

ധ്രുവ് ജൂറല്‍ ഇതുവരെ നേടിയത് 176 റണ്‍സ്. ആവറേജ് 58.67. സ്‌ട്രൈക്ക് റേറ്റ് 181.44. ഇതുവരെ നേടിയത് രണ്ട് അര്‍ധ സെഞ്ചുറികള്‍. അടിച്ചുകൂട്ടിയത് 17 ഫോറുകളും, എട്ട് സിക്‌സുകളും. ജുറലിൻ്റെ ഇതുവരെയുള്ള പ്രകടനം: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ-ഒമ്പത് പന്തില്‍ 18, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ-42 പന്തില്‍ 75, മുംബൈ ഇന്ത്യന്‍സിനെതിരെ-മൂന്ന് പന്തില്‍ രണ്ട്‌, ആര്‍സിബിക്കെതിരെ-പുറത്താകാതെ 43 പന്തില്‍ 81.

Follow Us
ചായയിൽ പഞ്ചസാര ഇടേണ്ടത് എപ്പോൾ?
മഴക്കാലത്ത് ചിക്കനും ബീഫും കഴിക്കുന്നവർ ശ്രദ്ധിക്കുക
മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്