AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sanju Samson vs Dhruv Jurel: സഞ്ജുവിന് വെല്ലുവിളിയായി പഴയ ‘ശിഷ്യന്‍’; ഇന്ത്യന്‍ ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ജൂറല്‍ കൊണ്ടുപോകുമോ?

How Dhruv Jurel challenges Sanju Samson: ഇന്ത്യന്‍ ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലക്ഷ്യമിട്ട് സഞ്ജു സാംസണ്‌ വെല്ലുവിളി ഉയര്‍ത്തി ധ്രുവ് ജൂറല്‍. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതാണ് ജൂറല്‍. നാല് മത്സരങ്ങളില്‍ നിന്ന് 176 റണ്‍സ് നേടി. 58.67 ആണ് ഐപിഎല്‍ 2026-ലെ ഇതുവരെയുള്ള ആവറേജ്. സഞ്ജുവാകട്ടെ പരിതാപകരമായ പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്.

Sanju Samson vs Dhruv Jurel: സഞ്ജുവിന് വെല്ലുവിളിയായി പഴയ ‘ശിഷ്യന്‍’; ഇന്ത്യന്‍ ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ജൂറല്‍ കൊണ്ടുപോകുമോ?
ധ്രുവ് ജൂറൽ, സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 26 Apr 2026 | 05:06 PM

Sanju Samson vs Dhruv Jurel: ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലക്ഷ്യമിടുന്ന സഞ്ജു സാംസണ്‌ വെല്ലുവിളി ഉയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ് താരം ധ്രുവ് ജൂറല്‍. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ മൂന്നാമതാണ് ധ്രുവ് ജൂറല്‍. നാല് മത്സരങ്ങളില്‍ നിന്ന് 176 റണ്‍സ് നേടി. 58.67 ആണ് ഐപിഎല്‍ 2026-ലെ രാജസ്ഥാൻ വിക്കറ്റ് കീപ്പർ താരത്തിന്റെ ഇതുവരെയുള്ള ആവറേജ്. സ്‌ട്രൈക്ക് റേറ്റും മികച്ചതാണ്. 181.44 സ്‌ട്രൈക്ക് റേറ്റിലാണ് ഈ 25-കാരന്‍ നിലവിൽ ബാറ്റു വീശുന്നത്.

കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരിവിനെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ 43 പന്തില്‍ 81 റണ്‍സാണ് ജൂറല്‍ അടിച്ചുകൂട്ടിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 42 പന്തില്‍ 75 റൺസും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഒമ്പത് പന്തില്‍ 18 റൺസും, മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് പന്തില്‍ രണ്ട് എന്നിങ്ങനെയാണ് താരത്തിന്റെ ഇതുവരെയുള്ള പ്രകടനം.

മറുവശത്ത്, സഞ്ജുവാകട്ടെ വളരെ പരിതാപകരമായ പ്രകടനമാണ് ഈ സീസണില്‍ ഇതുവരെ പുറത്തെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഒരു മത്സരത്തില്‍ പോലും താരത്തിന് രണ്ടക്കം കടക്കാനായിട്ടില്ല. 6, 7, 9 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ചെന്നൈക്കായി സ്‌കോര്‍ ചെയ്ത റണ്‍സുകള്‍. ഈ പ്രകടനം തന്നെയാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് വെല്ലുവിളിയാകുന്നതും.

Also Read: Sanju Samson: കോഴിക്കോട്ട് വന്നിട്ടും സഞ്ജുവിനെ കാണാന്‍ പറ്റിയില്ല; പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകന്‍

ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം

ടി20 ലോകകപ്പില്‍ സഞ്ജുവായിരുന്നു ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’. എന്നാല്‍ ആ മികവ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇതുവരെ പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ഇപ്പോഴും, ഇന്ത്യന്‍ ടി20 ടീമിലെ ഓപ്പണിങ്, വിക്കറ്റ് കീപ്പര്‍ സ്‌പോട്ടുകള്‍ക്ക് സഞ്ജുവിന് തന്നെയാകും മുന്‍ഗണന.

എന്നാല്‍ ഇനിയും മോശം ഫോം ആവര്‍ത്തിച്ചാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ജൂറലിനെ പരിഗണിക്കാന്‍ ഇന്ത്യൻ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായേക്കാം. സഞ്ജുവിന് നിലവില്‍ 31 ആണ് പ്രായം. ജൂറലിന് ഇരുപത്തിയഞ്ചും. ഇതും ജൂറലിന് ഒരു അനുകൂല ഘടകമാണ്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് എത്തുമെന്നാണ് ആരാധക പ്രതീക്ഷ.

Follow Us