WPL Final 2026 : യോഗമില്ല ഡൽഹിയെ കപ്പ് ഉയർത്താൻ! ആർസിബി WPL ചാമ്പ്യന്മാർ
WPL Final 2026 Delhi Capitals vs RCB : ഇത് തുടർച്ചയായി നാലാം തവണയാണ് ഡൽഹി ക്യാപിറ്റൽസിന് കിരീടം നഷ്ടമാകുന്നത്. ഒമ്പത് വിക്കറ്റിനായിരുന്നു ആർസബിയുടെ ജയം
വഡോദര : വനിത പ്രീമിയർ ലീഗ് 2026 സീസണിൻ്റെ ചാമ്പ്യന്‍മാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബിയുടെ കിരീട നേട്ടം. ആർസിബി ഇത് രണ്ടാം തവണയാണ് WPL കിരീടം ഉയർത്തുന്നത്. ഇതോടെ ഡൽഹി ക്യാപിറ്റൽസിൻ്റെ WPL കിരീടം എന്ന മോഹം ബാക്കിയായി തുടരുന്നു. WPL-ൻ്റെ കഴിഞ്ഞ എല്ലാ സീസണിലും ഡൽഹി ഫൈനലിൽ പ്രവേശിച്ചിരുന്നു. പക്ഷേ കിരീടം മാത്രം സ്വന്തമാക്കാൻ ഡൽഹിക്ക് സാധിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ജെമീമ റൊഡ്രിഗസിൻ്റെയും ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർഡറ്റിൻ്റെയും ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ വെസ്റ്റ് ഇൻഡീസ് താരം ചിൻലെ ഹെൻറി തകർത്താടിയപ്പോൾ ഡൽഹിയുടെ സ്കോർ ബോർഡ് 200 കടന്നു. WPL ഫൈനലിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യമായിരുന്നു ഡൽഹി ആർസിബിക്ക് മുന്നിൽ ഉയർത്തിയത്.
204 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ആർസിബിക്ക് തുടക്കത്തിൽ ഒന്ന് പിഴച്ചു. എങ്കിലും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ സ്മൃതി മന്ദനയും ഓസ്ട്രേയിലയൻ താരം ജോർജിയ വോളും ചേർന്ന് ആർസിബിയെ കൂറ്റൻ വിജയലക്ഷത്തിലേക്ക് നയിച്ചു. അനയാസം ജയിക്കാമെന്ന് കരുതിയ മത്സരത്തിൽ ആർസിബി അവസാന നിമിഷം ചില സമ്മർദ്ദങ്ങൾക്ക് വഴുങ്ങി. അതെ തുടർന്ന് മികച്ച ഫോമിലായിരുന്ന മന്ദനയും വോളും വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത്. പകരമിറങ്ങിയ റിച്ച ഘോഷും ആർസിബിയുടെ പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങൽ ഏൽപ്പിച്ച്. എന്നാൽ അവസാന ഓവറിൽ രാധ യാദവ് രണ്ട് ഫോറുകൾ നേടി ആർസിബിക്ക് മുംബൈ ഇന്ത്യൻസിനൊപ്പം രണ്ടാമത്തെ കിരീടം സമ്മാനിക്കുകയും ചെയ്തു.