AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ നല്‍കിയ തുടക്കമായിരുന്നു പ്രധാനം; പ്രശംസിച്ച് ഗൗതം ഗംഭീര്‍

Gautam Gambhir praises Sanju Samson: സഞ്ജു സാംസണ്‍ നല്‍കിയ തുടക്കമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ പ്രധാനമെന്ന് ഗൗതം ഗംഭീര്‍. ഡ്രസിങ് റൂമില്‍ വെച്ചാണ് താരങ്ങളുടെയും, സപ്പോര്‍ട്ട് സ്റ്റാഫിന്റെയും മുന്നില്‍ ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

Sanju Samson: സഞ്ജു സാംസണ്‍ നല്‍കിയ തുടക്കമായിരുന്നു പ്രധാനം; പ്രശംസിച്ച് ഗൗതം ഗംഭീര്‍
സഞ്ജു സാംസണെ പ്രശംസിച്ച് ഗൗതം ഗംഭീർImage Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Published: 28 Feb 2026 | 07:26 PM

സഞ്ജു സാംസണ്‍ നല്‍കിയ തുടക്കമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് പ്രധാനമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. മത്സരശേഷം ഡ്രസിങ് റൂമില്‍ വെച്ചാണ് താരങ്ങളുടെയും, സപ്പോര്‍ട്ട് സ്റ്റാഫിന്റെയും മുന്നില്‍ വെച്ച് ഗൗതം ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്. ഗംഭീറിന്റെ ഈ വാക്കുകളെ എല്ലാവരും കയ്യടികളോടെയാണ് സ്വീകരിച്ചത്. ബിസിസിഐ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

മത്സരത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ സഞ്ജുവും പങ്കുവെച്ചു. ഐപിഎല്ലിലെ ട്രേഡിന് ശേഷം ആദ്യമായാണ് ചെന്നൈയിലേക്ക് വരുന്നതെന്ന് താരം പറഞ്ഞു. എയര്‍പ്പോര്‍ട്ടില്‍ എത്തിയത് മുതല്‍ പ്രത്യേക സ്‌നേഹമാണ് ലഭിച്ചത്. കേരളത്തില്‍ കിട്ടുന്നതുപോലെയായിരുന്നു അത്. ആ എനര്‍ജി തനിക്ക് അനുഭവിക്കാനായെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

സന്തോഷമുണ്ടായിരുന്നു. എല്ലാവരും തനിക്ക് വേണ്ടി ആര്‍പ്പുവിളിക്കുമ്പോള്‍ അവരെ ‘എന്റര്‍ടെയിന്‍’ ചെയ്യിക്കുക എന്നത് അധിക ഉത്തരവാദിത്തമായിരുന്നുവെന്നും താരം വ്യക്തമാക്കി.

Also Read: India vs Zimbabwe: ഇന്ത്യയുടെ പ്രഹരമേറ്റ് സിംബാബ്‌വെ ‘ഠിം’! ഇനി കരീബിയന്‍ പരീക്ഷ

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 15 പന്തില്‍ 24 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സറും ഒരു ഫോറും താരം നേടി. 160 ആയിരുന്നു സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്. സഞ്ജു നല്‍കിയ മികച്ച തുടക്കം മറ്റ് ബാറ്റര്‍മാര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കി. ഈ ലോകകപ്പില്‍ ഇന്ത്യ അവതരിപ്പിച്ച ഏറ്റവും മികച്ച പ്ലേയിങ് ഇലവനായിരുന്നു ഇത്. ബാറ്റിങ് ഓര്‍ഡറില്‍ ഇടത്-വലത് ബാലന്‍സ് നിലനിര്‍ത്താനും ഇതുവഴി സാധിച്ചു.

സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്‌ന അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും താരത്തിന് വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിക്കാത്തത് ആരാധകര്‍ക്ക് നിരാശയാണ്.

റിങ്കു സിങിന് പകരമാണ് സഞ്ജുവിനെ സിംബാബ്‌വെയ്‌ക്കെതിരെ പരിഗണിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തിലും സഞ്ജു കളിക്കാനാണ് സാധ്യത. ഈ മത്സരത്തില്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തുവിട്ട വീഡിയോ

Follow Us