Sanju Samson: നിർണായക കളിയിൽ ഗോൾഡൻ ഡക്ക്; സഞ്ജുവിൻ്റെ ഇന്ത്യൻ കരിയർ അവസാനിക്കുന്നോ?
Sanju Samson Golden Duck: മൂന്നാം ടി20യിൽ സഞ്ജു സാംസൺ ഗോൾഡൻ ഡക്ക്. മാറ്റ് ഹെൻറിയാണ് ആദ്യ പന്തിൽ തന്നെ സഞ്ജുവിനെ വീഴ്ത്തിയത്.

സഞ്ജു സാംസൺ
ന്യൂസീലൻഡിനെതിരെ നിർണായകമായ മൂന്നാം ടി20യിൽ സഞ്ജു ഗോൾഡൻ ഡക്ക്. നേരിട്ട ആദ്യ പന്തിൽ തന്നെ മാറ്റ് ഹെൻറി കുറ്റി പിഴുതാണ് സഞ്ജു പവലിയനിലേക്ക് മടങ്ങിയത്. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജു പരാജയപ്പെട്ടു. അടുത്ത രണ്ട് ടി20കളിൽ താരത്തിന് പകരം ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.
ന്യൂസീലൻഡിനെതിരെ ആദ്യ കളി 10 റൺസും രണ്ടാമത്തെ കളി ആറ് റൺസുമാണ് സഞ്ജു നേടിയത്. ഇതിൽ രണ്ടാമത്തെ കളി ഒരു മാച്ച് വിന്നിങ് ഫിഫ്റ്റി കളിച്ച ഇഷാൻ കിഷൻ കളിയിലെ താരമായി. ഇന്നും കിഷൻ ഗംഭീര തുടക്കമിട്ടിരിക്കുകയാണ്. അടുത്ത മത്സരത്തിൽ തിലക് വർമ്മ തിരികെവരുമ്പോൾ സഞ്ജുവിന് പകരം കിഷൻ ഓപ്പണിംഗിലെത്തുമെന്നാണ് വിലയിരുത്തൽ. ലോകകപ്പിലും ഈ കോമ്പിനേഷനാവും മാനേജ്മെൻ്റ് സ്വീകരിക്കുക.