AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ‘അടുത്ത തവണ വരുമ്പോള്‍ കാണാം’! ആറാം ക്ലാസുകാരന് സഞ്ജുവിന്റെ സര്‍പ്രൈസ്; വീഡിയോ വൈറല്‍

Sanju Samson calls fanboy on video call: സഞ്ജു സാംസണെ നേരിട്ട് കാണാന്‍ സാധികാത്തതിന്റെ ദുഃഖത്തില്‍ പൊട്ടിക്കരഞ്ഞ കുട്ടി ആരാധകനെ നേരിട്ട് ഫോണില്‍ വിളിച്ച് താരം. സഞ്ജു വീഡിയോ കോളില്‍ വിളിച്ചതും വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു കുട്ടിയുടെ ആദ്യ പ്രതികരണം. അടുത്ത തവണ വരുമ്പോള്‍ കാണാനെത്താമെന്നും സഞ്ജു ഉറപ്പു നല്‍കി.

Sanju Samson: ‘അടുത്ത തവണ വരുമ്പോള്‍ കാണാം’! ആറാം ക്ലാസുകാരന് സഞ്ജുവിന്റെ സര്‍പ്രൈസ്; വീഡിയോ വൈറല്‍
സഞ്ജു സാംസണ്‍ വീഡിയോ കോളില്‍ വിളിക്കുന്നു Image Credit source: Medha Mayurii Instagram
Jayadevan AM
Jayadevan AM | Published: 12 Apr 2026 | 03:04 PM

Sanju Samson Viral Video Call: സഞ്ജു സാംസണ്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ നേരിട്ട് കാണാന്‍ സാധികാത്തതിന്റെ ദുഃഖത്തില്‍ പൊട്ടിക്കരഞ്ഞ കുട്ടി ആരാധകനെ നേരിട്ട് ഫോണില്‍ വിളിച്ച് താരം. ഏതാനും ദിവസം മുമ്പാണ് സഞ്ജു കോഴിക്കോട്ട് എത്തിയത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കുറച്ചു കുട്ടികള്‍ക്കൊപ്പം സഞ്ജു ക്രിക്കറ്റ് കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവിടെ വെച്ച് സഞ്ജുവിനെ കാണാന്‍ സാധികാത്തതിലാണ് ആറാം ക്ലാസുകാരനായ ആരാധകന്‍ പൊട്ടിക്കരഞ്ഞത്. തനിക്ക് സഞ്ജുവിനെ കാണാന്‍ ഭാഗ്യമില്ലെന്നും പറഞ്ഞായിരുന്നു കുട്ടിയുടെ കരച്ചില്‍.

ഈ വീഡിയോ ഉടന്‍ വൈറലായി. നിരവധി പേരാണ് കുട്ടിയെ കാണാന്‍ സഞ്ജു വരുമെന്നും പറഞ്ഞ് സാന്ത്വനം പകരാന്‍ ശ്രമിച്ചത്. ഒടുവില്‍ സഞ്ജുവിന്റെ സുഹൃത്തായ രാഹുല്‍ രാഘവന്‍, താരത്തിന്റെ ഫാന്‍ ഗ്രൂപ്പായ ‘ടീം സാംസണ്‍’ എന്നിവ വഴി ഈ വിവരം സഞ്ജു അറിയുകയായിരുന്നു. തുടര്‍ന്നാണ് ആരാധകനെ താരം വീഡിയോ കോളിലൂടെ വിളിച്ചത്‌.

സഞ്ജു വീഡിയോ കോളില്‍ വിളിച്ചതും വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു കുട്ടിയുടെ ആദ്യ പ്രതികരണം. സ്‌കൂളിലൊന്നും പോയില്ലേ, അവധിയാണോ എന്ന് സഞ്ജു തിരിച്ച് ചോദിച്ചു. പ്രാക്ടീസിന് പോകുന്നുണ്ടോയെന്നും താരം ആരാഞ്ഞു. അടുത്ത തവണ വരുമ്പോള്‍ കാണാനെത്താമെന്നും സഞ്ജു ഉറപ്പു നല്‍കി.

Also Read: Sanju Samson: കോഴിക്കോട്ട് വന്നിട്ടും സഞ്ജുവിനെ കാണാന്‍ പറ്റിയില്ല; പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകന്‍

സര്‍ എന്ന് കുട്ടി വിളിച്ചപ്പോള്‍, അങ്ങനെ വിളിക്കരുതെന്നും, സഞ്ജു എന്ന് പറഞ്ഞാല്‍ മതിയെന്നും താരം വ്യക്തമാക്കി. ആവശ്യമില്ലാതെ ചുമ്മാ കരയരുതെന്നും താരം ചിരിച്ചുകൊണ്ട് തന്റെ ഫാന്‍ ബോയിയെ ഓര്‍മ്മിപ്പിച്ചു. ‘ഓക്കെ ഡാ മോനെ, അടുത്ത പ്രാവശ്യം നമുക്ക് ഒരുമിച്ച് ക്രിക്കറ്റ് കളിക്കാം’ എന്നും സഞ്ജു പറഞ്ഞു. ഇതോടെ കുട്ടി ആരാധകരന്‍ വീണ്ടും കരഞ്ഞു. നേരത്തെ സഞ്ജുവിനെ കാണാന്‍ പറ്റാത്തതിന്റെ ദുഃഖത്തിലായിരുന്നു കരഞ്ഞതെങ്കില്‍, ഇത്തവണ അത് സന്തോഷക്കണ്ണീരായിരുന്നുവെന്ന് മാത്രം.

വീഡിയോ കാണാം

 

View this post on Instagram

 

A post shared by Medhamayuri🦋 (@medhamayurii)

Follow Us