Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?

India Tour of Ireland & England: അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വൈഭവ് സൂര്യവംശിക്ക്‌ അരങ്ങേറ്റത്തിന് അവസരം ലഭിക്കാനാണ് സാധ്യത. വൈഭവ് പ്ലേയിങ് ഇലവനിലെത്തണമെങ്കില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ പുറത്താകും. മൂവരും ടി20യില്‍ മികച്ച താരങ്ങള്‍.

Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ സേഫ്; പുറത്താകുന്നത് മറ്റൊരു താരം?

സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി

Published: 

09 Jun 2026 | 04:58 PM

പതിനഞ്ചാം വയസില്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വൈഭവ് സൂര്യവംശി. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയിലും, ഏഷ്യന്‍ ഗെയിംസിലും വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെയാണ് ആദ്യം പരമ്പര നടക്കുന്നത്. രണ്ട് മത്സരങ്ങളുടെ ഈ പരമ്പരയില്‍ വൈഭവിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കാനാണ് സാധ്യത. വൈഭവ് പ്ലേയിങ് ഇലവനിലെത്തണമെങ്കില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ പുറത്താകും. മൂവരും ടി20യില്‍ മികച്ച താരങ്ങള്‍. സമീപകാലത്തെ പ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചം. വൈഭവിന് അവസരം നല്‍കിയാല്‍ ഇവരില്‍ ആരെ ഒഴിവാക്കുമെന്നതാകും ടീം മാനേജ്‌മെന്റിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.

പ്ലേയിങ് ഇലവനിലെത്തിയാല്‍ വൈഭവ് ഓപ്പണറായാകും കളിക്കുകയെന്നതില്‍ തര്‍ക്കമില്ല. നിലവിലെ ഓപ്പണര്‍മാരായ സഞ്ജുവോ, അഭിഷേകോ, അല്ലെങ്കില്‍ വണ്‍ ഡൗണായി കളിക്കുന്ന ഇഷാന്‍ കിഷനോ സ്വഭാവികമായും വഴി മാറേണ്ടി വരും. ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നവരാണ് ഈ മൂന്ന് താരങ്ങളും. മൂന്നു പേരും ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തവര്‍. സഞ്ജുവാകട്ടെ, പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും.

ആരു പുറത്താകും?

സഞ്ജുവും കിഷനും സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരായതിനാൽ അവരിൽ ഒരാൾ ടീമിൽ നിലനിര്‍ത്തും. സഞ്ജുവിനെയും ഇഷാനെയും ഒരുമിച്ച് കളിപ്പിക്കാനും ഇന്ത്യ മുതിർന്നേക്കാം; ഒരാൾ വിക്കറ്റ് കീപ്പറായും മറ്റേയാൾ സ്പെഷ്യലിസ്റ്റ് ബാറ്ററായും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് അഭിഷേക് ശർമ്മ പുറത്താകും. മാനേജ്‌മെന്റ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയാല്‍ സഞ്ജുവും, വൈഭവും ഓപ്പണര്‍മാരായി കളിക്കും.

Also Read: India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌

മറ്റ് സാധ്യതകള്‍

സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി അഭിഷേകിനെയും, വൈഭവിനെയും ഓപ്പണര്‍മാരാക്കുകയാണ് മറ്റൊരു സാധ്യത. പക്ഷേ, രണ്ട് ലെഫ്റ്റ് ഹാന്‍ഡര്‍മാരെ ഒരുമിച്ചിറക്കി ഇന്ത്യ നടത്തിയ പരീക്ഷണം നേരത്തെ പാളിയതാണ്. അതുകൊണ്ട് തന്നെ അത്തരമൊരു പരീക്ഷണത്തിന് വീണ്ടും മുതിരുമോയെന്നത് സംശയമാണ്. എതിരാളി അയര്‍ലന്‍ഡായതിനാല്‍ ഏത് പരീക്ഷണത്തിനും ഇടമുണ്ട്.

അതുമല്ലെങ്കില്‍ സുനില്‍ ഗവാസ്‌കര്‍ നിര്‍ദ്ദേശിച്ചതുപോലെ ചെയ്യേണ്ടി വരും. ഒരു മത്സരത്തില്‍ അഭിഷേക് വൈഭവിനു വേണ്ടി വഴി മാറട്ടെ. രണ്ടാമത്തെ മത്സരത്തില്‍ സഞ്ജുവിന് വിശ്രമം നല്‍കട്ടെ.

അയർലൻഡ്, ഇംഗ്ലണ്ട് ടി20കൾക്കുള്ള ഇന്ത്യയുടെ ടീം:

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, പ്രസീദ് കൃഷ്ണ.

മുഹമ്മദ് സിറാജിന് പകരമാണ് പ്രസീദ് കൃഷ്ണയെ ഉള്‍പ്പെടുത്തിയത്. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സിറാജിന് വിശ്രമം അനുവദിച്ചത്. ബിസിസിഐ മെഡിക്കല്‍ ടീമും, ടീം മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

English Summary

Vaibhav Sooryavanshi has been selected for India’s upcoming T20I tours. He will become the youngest player ever to debut for the Indian cricket team. His inclusion as an opener puts top-order batsmen under heavy pressure. Stars like Sanju Samson, Ishan Kishan, or Abhishek Sharma might lose their spot.

Follow Us
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ