AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌

India Tour Of Ireland 2026 : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമോയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി മുന്‍ താരങ്ങള്‍. വൈഭവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ക്രിസ് ശ്രീകാന്ത്. സഞ്ജുവിനോ, അഭിഷേകിനോ പകരം വൈഭവിനെ കളിപ്പിക്കണണമെന്ന് ഗവാസ്‌കര്‍.

India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌
വൈഭവ് സൂര്യവംശിയും സഞ്ജു സാംസണുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Jun 2026 | 03:39 PM

Vaibhav Sooryavanshi Debut: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമോയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി മുന്‍ താരങ്ങള്‍ രംഗത്ത്. വൈഭവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നാണ് മുന്‍ താരം ക്രിസ് ശ്രീകാന്ത് പറഞ്ഞത്. വൈഭവിന്റെ കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും, ടീം മാനേജ്‌മെന്റും തിടുക്കം കൂട്ടരുതെന്നും പ്ലെയിങ് ഇലവനില്‍ ഉടന്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. സൂര്യവംശി ഉടനടി ടീമിന്റെ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുന്നുണ്ടോ എന്നത് വലിയ കാര്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തകർപ്പൻ പ്രകടനങ്ങളിലൂടെ വൈഭവ് സൂര്യവംശി ടീമിലേക്ക് സ്വയം വഴിതുറക്കുകയായിരുന്നു. ടീം സെലക്ഷനിൽ പ്രായം ഒരു ഘടകമേയല്ല. വൈഭവ് അടിച്ചുകൂട്ടിയ റണ്ണുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ്. വൈഭവ് പ്ലെയിങ് ഇലവനിൽ കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. ടീം മാനേജ്‌മെന്റ് അവന് 16 അംഗ ടീമിൽ മൂന്ന് വർഷത്തേക്ക് ഒരിടം ഉറപ്പുനൽകണമെന്ന് ക്രിസ് ശ്രീകാന്ത് പറഞ്ഞു.

“അവൻ കളിച്ചാലും ഇല്ലെങ്കിലും പരാജയപ്പെട്ടാലും അത് അങ്ങനെ തന്നെയായിരിക്കണം. വെറുതെ പേരിന് വേണ്ടി മാത്രം അയർലൻഡിനെതിരെ അവനെ പ്ലെയിങ് ഇലവനിലേക്ക് തള്ളിവിടരുത്,” ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Also Read: Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?

ഗവാസ്‌കറിന്റെ പിന്തുണ

അതേസമയം, ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്‌കര്‍ വൈഭവ് സൂര്യവംശിക്ക്‌ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിൽ സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈഭവ് സൂര്യവംശിക്ക്‌ ടീമിൽ ഇടമൊരുക്കുന്നതിനായി നിലവിലെ ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവർക്ക് ഓരോ മത്സരങ്ങളിൽ മാറിമാറി വിശ്രമം അനുവദിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തയ്യാറാകണമെന്ന് ഗവാസ്‌കര്‍ പറയുന്നു.

“അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ അവന്‍ കളിക്കണം. അവൻ അയർലൻഡിനെതിരെ കളിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരുപക്ഷേ, സഞ്ജു സാംസണോ അഭിഷേക് ശർമ്മയ്ക്കോ മുന്നേ അവന് ഒരു അവസരം നൽകുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ അഭിഷേക് ശർമ്മയെ മാറ്റിനിർത്താം, മറ്റൊരു മത്സരത്തിൽ സഞ്ജു സാംസണെയും പുറത്തിരുത്താം,” ഗവാസ്‌കര്‍ ‘ഇന്ത്യ ടുഡേ’യോട് പറഞ്ഞു.

വൈഭവിനെ പോലൊരു യുവ പ്രതിഭയെ പരീക്ഷിച്ചു നോക്കാൻ ചുരുങ്ങിയ മത്സരങ്ങൾ മാത്രമുള്ള അയർലൻഡ് പരമ്പര മികച്ചൊരു വേദിയാണെന്ന് ഗവാസ്‌കര്‍ വിശ്വസിക്കുന്നു. ഐപിഎല്ലിൽ കാഴ്ചവെച്ച അസാമാന്യ ഫോമിന് ശേഷം സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തുകയല്ലാതെ സെലക്ടർമാർക്ക് മുന്നിൽ മറ്റ് വഴികളില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ട്, അയർലൻഡ് ടൂറിനുള്ള ഇന്ത്യൻ ടീം:

ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.

English Summary

Vaibhav Sooryavanshi received his maiden India call-up for upcoming T20I tours and the 2026 Asian Games. Sunil Gavaskar urged management to rest Sanju Samson or Abhishek Sharma to hand the 15-year-old his debut against Ireland. However, Kris Srikkanth advised head coach Gautam Gambhir to ease the youngster into the setup rather than rushing him into the playing XI. The prodigy earned his selection after finishing as the MVP of IPL 2026 with 776 runs.

Follow Us