Sanju Samson-Vaibhav Sooryavanshi: സഞ്ജുവിനെ വെല്ലാനുണ്ടോ വൈഭവ്? പ്രായം മുതല്‍ പ്രധാന റെക്കോഡുകള്‍ വരെ, എല്ലാം വ്യത്യസ്തം
Major Differences Between Sanju Samson and Vaibhav Sooryavanshi: ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച താരങ്ങള്‍ പലപ്പോഴും താരതമ്യങ്ങള്‍ക്ക് ഭാഗമാകാറുണ്ട്. ഏഷ്യന്‍ ഗെയിംസ് തുടങ്ങാനിരിക്കെയും സഞ്ജുവും വൈഭവും തന്നെയാണ് ചര്‍ച്ചകളിലിടം നേടുന്നത്. എന്താണ് ഇരുവരെയും ഇത്രയേറെ സംസാരങ്ങള്‍ക്ക് കാരണമാക്കുന്നതെന്ന് അറിയാമോ?

വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍
ഇന്ത്യന്‍ ക്രിക്കറ്റ് അടുത്തിടെയായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളാണ് സഞ്ജു സാംസണിന്റെയും വൈഭവ് സൂര്യവംശിയുടെയും. സഞ്ജുവിനെ മാറ്റിനിര്‍ത്തി വൈഭവിന് പ്രാധാന്യം നല്‍കാനുള്ള പ നീക്കങ്ങളും ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി സംഘാടകര്‍ക്കിടയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തലമുറയിലെ കളിക്കാരാണ് സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും. ഒരാള്‍ മലയാളികളുടെ സ്വന്തം താരവും വര്‍ഷങ്ങളുടെ ഐപിഎല്‍, അന്താരാഷ്ട്ര ക്രിക്കറ്റ് പരിചയവുമുള്ള കളിക്കാരനുമാണെങ്കില്‍ മറ്റൊരാള്‍ കൗമാരപ്രായത്തില്‍ തന്നെ ലോക ക്രിക്കറ്റില്‍ ശ്രദ്ധ നേടിയെടുത്ത യുവതാരമാണ്.
ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച താരങ്ങള്‍ പലപ്പോഴും താരതമ്യങ്ങള്‍ക്ക് ഭാഗമാകാറുണ്ട്. ഏഷ്യന്‍ ഗെയിംസ് തുടങ്ങാനിരിക്കെയും സഞ്ജുവും വൈഭവും തന്നെയാണ് ചര്‍ച്ചകളിലിടം നേടുന്നത്. എന്താണ് ഇരുവരെയും ഇത്രയേറെ സംസാരങ്ങള്‍ക്ക് കാരണമാക്കുന്നതെന്ന് അറിയാമോ?
പ്രായത്തില്‍ 17 വര്‍ഷത്തോളം വ്യത്യാസം
1994 നവംബര്‍ 11നാണ് സഞ്ജു സാംസണ്‍ ജനിച്ചത്. വൈഭവ് സൂര്യവംശി 2011 മാര്‍ച്ച് 27നും. അതായത് ഇരുവരും തമ്മില്‍ ഏകദേശം 17 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. സഞ്ജു തന്റെ കരിയറിന്റെ പക്വമായ ഘട്ടത്തിലാണെങ്കില്‍ വൈഭവ് ഇപ്പോഴും കരിയറിന്റെ തുടക്കത്തിലാണ്.
വലതുകൈയും ഇടതുകൈയും
സഞ്ജു വലതുകൈ ബാറ്ററാണ്, മികച്ച ടൈമിങ്ങും വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുമാണ് അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകതകള്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായും സഞ്ജു മികവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ വൈഭവ് ഇടതുകൈ ബാറ്ററാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ആക്രമണാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയ താരമാണ് വൈഭവ്. പവര്‍പ്ലേയില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താനുള്ള കഴിവാണ് വൈഭവിന്റെ വലിയ കരുത്തുകളിലൊന്ന്.
ഐപിഎല്ലില്‍ ഇരുവരുടെയും തുടക്കം
സഞ്ജുവിന് വര്‍ഷങ്ങളുടെ ഐപിഎല്‍ പരിചയമുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍ വൈഭവ് ഐപിഎല്ലില്‍ അരങ്ങേറിയത് വെറും 14ാം വയസിലാണ്. 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ചുറി നേടിയ വൈഭവ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ആദ്യ ഐപിഎല്‍ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സ് നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
Also Read: Sanju Samson: സഞ്ജു ചാരുവിന് ആദ്യ മെസേജ് അയച്ചിട്ട് ഇന്നേക്ക് 13 വര്‍ഷം; പ്രണയം ഫേസ്ബുക്കിലൂടെ
2026ല്‍ വൈഭവിന്റെ വളര്‍ച്ച അതിലും വേഗത്തിലായി. ഐപിഎല്‍ സീസണില്‍ 776 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പും എംവിപി പുരസ്‌കാരവും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡും വൈഭവ് മറികടന്നു.
ഇന്ത്യയ്ക്കായി കളിക്കളത്തില്‍
സഞ്ജു വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഏകദിനത്തിലും ടി20യിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മര്‍ദം നേരിടുന്നതില്‍ വലിയ പരിചയമുണ്ട്. വൈഭവിന്റെ കാര്യത്തില്‍ ചിത്രം തികച്ചും വ്യത്യസ്തമാണ്. 2026 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടി20യിലൂടെയാണ് അദ്ദേഹം ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി.
സഞ്ജുവിന്റെ അനുഭവം, വൈഭവിന്റെ സ്വാഭാവിക ആക്രമണം
ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം അനുഭവമാണ്. സഞ്ജുവിന് വര്‍ഷങ്ങളായുള്ള ഐപിഎല്‍, അന്താരാഷ്ട്ര ക്രിക്കറ്റ് അനുഭവമുണ്ട്. ക്യാപ്റ്റന്‍സിയിലും അദ്ദേഹം വലിയ പരിചയം നേടിയിട്ടുണ്ട്. വൈഭവിന്റെ ശക്തി അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ആക്രമണാത്മക കളിയുമാണ്.
English Summary
Sanju Samson and Vaibhav Sooryavanshi represent two different generations of Indian cricket. Sanju brings years of IPL and international experience. Vaibhav has gained attention with his record-breaking performances at a young age. Their age, playing style and career journeys make them unique Rajasthan Royals stars.