Sanju Samson: സഞ്ജു ചാരുവിന് ആദ്യ മെസേജ് അയച്ചിട്ട് ഇന്നേക്ക് 13 വര്‍ഷം; പ്രണയം ഫേസ്ബുക്കിലൂടെ
Sanju Samson and Charulatha Ramesh Love Story: How a Facebook Message Changed Their Lives: മാര്‍ ഇവാനിയോസ് കോളേജില്‍ വെച്ചാണ് സഞ്ജു സാംസണ്‍ ആദ്യമായി ചാരുലതയെ കാണുന്നത്. പിന്നീട് നീണ്ട അഞ്ച് വര്‍ഷം ഇരുവരും പ്രണയിച്ചു. 2013 ഓഗസ്റ്റ് 22ന് 11.11 താന്‍ ആദ്യമായി അവള്‍ക്ക് ഹായ് അയച്ച ദിവസം എന്ന് കുറിച്ചുകൊണ്ടായിരുന്നു, ചാരുവുമൊത്തുള്ള വിവാഹം സഞ്ജു പരസ്യമാക്കിയത്.
മലയാളികളുടെ ഇഷ്ട ദമ്പതികളാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലത രമേഷും. കോളേജ് കാലം മുതലുള്ള പ്രണയം വിവാഹത്തിലെത്തിയതും പിന്നീടുള്ള അതിമനോഹരമായ ജീവിതത്തെയുമെല്ലാം കുറിച്ച് സഞ്ജുവും ചാരുലതയും ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രണയം പൂവിട്ടത്, സഞ്ജുവിന്റെ ആദ്യ ഫേസ്ബുക്ക് സന്ദേശത്തിന് ഇന്നേക്ക് 13 വര്‍ഷങ്ങള്‍ തികയുകയാണ്.
പ്രണയം ഫേസ്ബുക്കിലൂടെ
മാര്‍ ഇവാനിയോസ് കോളേജില്‍ വെച്ചാണ് സഞ്ജു സാംസണ്‍ ആദ്യമായി ചാരുലതയെ കാണുന്നത്. പിന്നീട് നീണ്ട അഞ്ച് വര്‍ഷം ഇരുവരും പ്രണയിച്ചു. 2013 ഓഗസ്റ്റ് 22ന് 11.11 താന്‍ ആദ്യമായി അവള്‍ക്ക് ഹായ് അയച്ച ദിവസം എന്ന് കുറിച്ചുകൊണ്ടായിരുന്നു, ചാരുവുമൊത്തുള്ള വിവാഹം സഞ്ജു പരസ്യമാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പും സന്തോഷവുമെല്ലാം പ്രകടമാക്കിക്കൊണ്ടായിരുന്നു സഞ്ജുവിന്റെ അന്നത്തെ പോസ്റ്റ്.
2013 ഓഗസ്റ്റ് 22ന് 11.11 താന്‍ ആദ്യമായി അവള്‍ക്ക് ഒരു ഹായ് അയച്ച ദിവസം. അന്ന് മുതല്‍ ഇന്നുവരെ അഞ്ച് വര്‍ഷത്തോളം ഒരുമിച്ചുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാനായി താന്‍ കാത്തിരുന്നു. ഈ കൂട്ടുകാരിയുമായി പ്രണയത്തിലാണെന്ന് അറിയിക്കാനുള്ള കാത്തിരിപ്പായിരുന്നു അത്. ഇക്കാലയളവില്‍ തങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചു. പക്ഷെ ഒരിക്കലും ഒന്നിച്ച് നടക്കാന്‍ സാധിച്ചിരുന്നില്ല, എന്നാല്‍ ഇന്ന് മുതല്‍ അതിനാകും. ഏറെ സന്തോഷത്തോടെ ഈ ബന്ധത്തെ അംഗീകരിച്ചതിന് മാതാപിതാക്കള്‍ക്ക് നന്ദി. ചാരൂ നിന്നെ പോലെ ഒരു പെണ്‍കുട്ടി കൂടെയുള്ളതിനാല്‍ താനേറെ സന്തോഷിക്കുന്നു, എന്നാണ് വിവാഹം കഴിഞ്ഞതിന് പിന്നാലെ സഞ്ജു സാംസണ്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചത്.
ആദ്യം മറുപടി കൊടുത്തില്ല
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ വെച്ചാണ് സഞ്ജുവും ചാരുലതയും കണ്ടുമുട്ടുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല, കൂട്ടുകാരന്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് സഞ്ജു ചാരുവിനെ ആദ്യമായി കാണുന്നത്. കണ്ടമാത്രയില്‍ തന്നെ പ്രണയം മൊട്ടിട്ടു. പിന്നാലെ ചാരുവിന്റെ ഫേസ്ബുക്ക് ഐഡി കണ്ടുപിടിച്ച് മെസേജ് അയച്ചു.
എന്നാല്‍ മെസേജ് അയച്ച് കാത്തിരുന്നിട്ടും ചാരു മറുപടി അയച്ചില്ല. ഇതോടെ നേരിട്ട് സംസാരിക്കാന്‍ സഞ്ജു തീരുമാനിച്ചു, അങ്ങനെ ഇരുവരും സൗഹൃദത്തിലാകുകയും ആ സൗഹൃദം പ്രണയമായി വളരുകയും ചെയ്തു. ബിരുദപഠനത്തിന് ശേഷം ചാരുലത ചെന്നൈ ലയോള കോളേജിലേക്ക് പോയി, അപ്പോഴേക്കും സഞ്ജു ക്രിക്കറ്റില്‍ പ്രശസ്തിയുടെ കൊടുമുടി കയറിയിരുന്നു.
2014ല്‍ സഞ്ജു ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ നാല് വര്‍ഷങ്ങള്‍ അത്ര നല്ലതായിരുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്നത് തിരിച്ചടിയായി. ഇവിടെ ആശ്വാസമായത് ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പ്രകടനങ്ങളാണ്. ഇതിനിടയിലും സഞ്ജുവിന്റെയും ചാരുലതയുടെയും പ്രണയം മുന്നേറി.
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ 22നാണ് കോവളത്ത് വെച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ സഞ്ജു സാംസണും ചാരുലതയും വിവാഹതിരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. എന്നാല്‍ പിന്നീട് റിസപ്ഷന്‍ ക്രിക്കറ്റ് താരങ്ങളെയും സിനിമാതാരങ്ങളെയും പങ്കെടുപ്പിച്ച് ആഘോഷിച്ചിരുന്നു.
English Summary
Sanju Samson and Charulatha Ramesh have completed 13 years since their love story began with a Facebook message. Sanju reportedly sent his first message to Charulatha on August 22. Their social media connection eventually blossomed into a relationship and marriage.