ന്യൂസിലന്‍ഡ് പര്യടനത്തിനായി രണ്ടും കല്‍പിച്ച്! സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരെ ഒപ്പം കൂട്ടാന്‍ ഗില്‍

Shubman Gill NZ Tour: ഒക്ടോബർ 23-നോ 24-നോ ഗില്‍ ന്യൂസിലന്‍ഡിലേക്ക് തിരിക്കുമെന്നും, അദ്ദേഹത്തോടൊപ്പം പോകുന്ന നാലോ അഞ്ചോ ബൗളർമാരുടെ എല്ലാ ചെലവുകളും ഗിൽ തന്നെയാണ് വഹിക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കി. ഒരു താരം സ്വന്തം ചെലവില്‍ നെറ്റ് ബൗളര്‍മാരെ കൂടെ കൊണ്ടുപോകുന്നത് അസാധാരണമാണ്.

ന്യൂസിലന്‍ഡ് പര്യടനത്തിനായി രണ്ടും കല്‍പിച്ച്! സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരെ ഒപ്പം കൂട്ടാന്‍ ഗില്‍

Shubman Gill Test Batting

Published: 

17 Oct 2026 | 09:28 PM

ന്യൂസിലന്‍ഡില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി വന്‍ തയ്യാറെടുപ്പമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. തയ്യാറെടുപ്പുകൾക്കായി സ്വന്തം ചെലവിൽ നാലോ അഞ്ചോ നെറ്റ് ബൗളർമാരെ കൂടെ കൊണ്ടുപോകാനാണ് ഗില്ലിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് പരിശീലനം നൽകുന്നതിനായി ബിസിസിഐ ഔദ്യോഗികമായി നെറ്റ് ബൗളർമാരെ ഏർപ്പെടുത്താറുണ്ടെങ്കിലും, ഒരു ഇന്ത്യൻ താരം സ്വന്തം കൈയിൽ നിന്ന് പണം മുടക്കി തനിക്കുവേണ്ടിമാത്രം പരിശീലനം നൽകാൻ ബൗളർമാരെ ഒപ്പം കൂട്ടുന്നത് ഇതാദ്യമായാണ്.

ഒക്ടോബർ 23-നോ 24-നോ ഗില്‍ ന്യൂസിലന്‍ഡിലേക്ക് തിരിക്കുമെന്നും, അദ്ദേഹത്തോടൊപ്പം പോകുന്ന നാലോ അഞ്ചോ ബൗളർമാരുടെ എല്ലാ ചെലവുകളും ഗിൽ തന്നെയാണ് വഹിക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കി.

അസാധാരണ നീക്കം

ഒരു താരം സ്വന്തം ചെലവില്‍ നെറ്റ് ബൗളര്‍മാരെ കൂടെ കൊണ്ടുപോകുന്നത് അസാധാരണമാണ്. ന്യൂസിലൻഡിൽ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു പര്യടനമാണ് കാത്തിരിക്കുന്നത്. അവിടുത്തെ പിച്ചും കാലാവസ്ഥയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഒരു പരീക്ഷണമാകും. മികച്ച തയ്യാറെടുപ്പിലൂടെ അത്തരം വെല്ലുവിളികളെ മറികടക്കാനാണ് ഇത്തരമൊരു അസാധാരണ നീക്കത്തിന് ഗില്‍ തയ്യാറായത്.

നേരത്തെയുള്ള ഈ യാത്ര, ടെസ്റ്റ് മത്സരത്തിന് മുമ്പ് കാലാവസ്ഥയുമായി പൊരുത്തപ്പെടാനും തന്റെ റെഡ്-ബോൾ ഗെയിമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹത്തെ സഹായിക്കും. നിലവില്‍ റെഡ് ബോള്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ താരം മികച്ച ഫോമിലാണ്. എന്നാല്‍ ഇതില്‍ സമീപകാല മത്സരങ്ങളില്‍ പലതും നടന്നത് ഇന്ത്യയിലാണ്.

Also Read: ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം 19-നും, രണ്ടാമത്തേത് 27-നും ആരംഭിക്കും. ആദ്യ ടെസ്റ്റ് മത്സരം വെല്ലിങ്ടണിലും, രണ്ടാമത്തേത് ക്രൈസ്റ്റ്ചര്‍ച്ചിലും നടക്കും. ഗില്‍ നയിക്കുന്ന ടീമില്‍ കെഎല്‍ രാഹുലാണ് ഉപനായകന്‍. ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ ഋഷഭ് പന്തിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കൂ.

ഇന്ത്യയുടെ സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ദേവദത്ത് പടിക്കൽ, ഋഷഭ് പന്ത്, ധ്രുവ് ജൂറൽ, രവീന്ദ്ര ജഡേജ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്‌ കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

English Summary

India Test captain Shubman Gill is hiring four to five personal net bowlers at his own expense for the upcoming New Zealand tour. This marks the first time an Indian cricketer has self-funded dedicated net bowlers for an overseas assignment.

Loading...
Unable to load recommendations.
Follow Us
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?