Kerala vs Maharashtra: ഫോമിലേക്ക് എത്താന്‍ സഞ്ജു; ആദ്യം വിജയം തേടി കേരളം; എതിരാളികള്‍ മഹാരാഷ്ട്ര

Kerala Cricket Team to Face Maharashtra in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം വിജയം നേടി കേരളം നാളെ മഹാരാഷ്ട്രയെ നേരിടും. ആദ്യ മത്സരത്തില്‍ കേരളം മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്.

Kerala vs Maharashtra: ഫോമിലേക്ക് എത്താന്‍ സഞ്ജു; ആദ്യം വിജയം തേടി കേരളം; എതിരാളികള്‍ മഹാരാഷ്ട്ര

കേരള ക്രിക്കറ്റ് ടീം സയ്യിദ് മുഷ്താഖ് അലി ട്രോഫി

Published: 

15 Nov 2026 | 08:03 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം വിജയം നേടി കേരളം നാളെ (നവംബര്‍ 16) മഹാരാഷ്ട്രയെ നേരിടും. തിങ്കളാഴ്ച വൈകിട്ട് 4.30-ന് മത്സരം ആരംഭിക്കും. ഇന്നലെ നടന്ന സീസണിലെ ആദ്യ മത്സരത്തില്‍ കേരളം മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു ഫോമിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മഹാരാഷ്ട്രയും ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. ശനിയാഴ്ച നടന്ന സീസണിലെ ആദ്യ മത്സരത്തില്‍ പുതുച്ചേരി മഹാരാഷ്ട്രയെ 15 റണ്‍സിന് കീഴടക്കിയിരുന്നു.

മധ്യപ്രദേശിനെതിരെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കേരളം 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് വിജയലക്ഷ്യം മറികടന്നു. ഓപ്പണറായി കളിച്ച സഞ്ജു സാംസണ്‍ മൂന്ന് പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി.

53 പന്തില്‍ 69 റണ്‍സെടുത്ത സല്‍മാന്‍ നിസാറിനും, 35 പന്തില്‍ 32 റണ്‍സെടുത്ത അഖില്‍ സ്‌കറിയക്കും മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ. മുഹമ്മദ് അസ്ഹറുദ്ദീന്‍ (10 പന്തില്‍ 10), വിഷ്ണു വിനോദ്-എട്ടു പന്തില്‍ ആറ് തുടങ്ങിയവരടക്കം നിരാശപ്പെടുത്തി.

മൂന്ന് വിക്കറ്റെടുത്ത ത്രിപുരേഷ് സിങും, രണ്ട് വിക്കറ്റ് പിഴുത ആവേശ് ഖാനുമാണ് കേരളത്തെ തകര്‍ത്തത്. 28 പന്തില്‍ 45 റണ്‍സെടുത്ത അക്ഷത് രഘുവന്‍ശിയുടെയും, പുറത്താകാതെ 29 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്റെയും ബാറ്റിങ് മികവില്‍ മധ്യപ്രദേശ് അനായാസം വിജയലക്ഷ്യം മറികടന്നു.

Also Read: Kerala vs Madhya Pradesh: തോറ്റുതുടങ്ങി കേരളം, നിരാശപ്പെടുത്തി സഞ്ജു

ആദ്യം വിജയം ലക്ഷ്യമിട്ട് മഹാരാഷ്ട്രയും

മറുവശത്ത്, മഹാരാഷ്ട്രയും തോറ്റാണ് തുടങ്ങിയത്. പുതുച്ചേരിക്കെതിരെയായിരുന്നു മഹാരാഷ്ട്രയുടെ കഴിഞ്ഞ മത്സരം. ആദ്യം ബാറ്റു ചെയ്ത പുതുച്ചേരി 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 204 റണ്‍സെടുത്തു. മഹാരാഷ്ട്രയുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 189 എന്ന നിലയില്‍ അവസാനിച്ചു.

27 പന്തില്‍ 46 റണ്‍സെടുത്ത ഭാനു ആനന്ദ്, 14 പന്തില്‍ 42 റണ്‍സ് അടിച്ചുകൂട്ടിയ ആകാശ് പൗഗജെന്‍ഡി, 21 പന്തില്‍ 46 റണ്‍സ് നേടിയ പരമീശ്വരന്‍ എസ് എന്നിവരുടെ പ്രകടനമികവിലാണ് പുതുച്ചേരി മികച്ച സ്‌കോര്‍ നേടിയത്. മുകേഷ് ചൗധരി ഒഴികെയുള്ള ബൗളര്‍മാര്‍ റണ്‍സ് ധാരാളം വിട്ടുകൊടുത്തതാണ് മഹാരാഷ്ട്രയ്ക്ക് തിരിച്ചടിയായത്. നാലോവര്‍ എറിഞ്ഞ മുകേഷ് 27 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

29 പന്തില്‍ 57 റണ്‍സ് നേടിയ സാഹില്‍ പരാഖ്, പുറത്താകാതെ 27 പന്തില്‍ 35 റണ്‍സ് സ്വന്തമാക്കിയ രാഹുല്‍ ത്രിപാഠി, 18 പന്തില്‍ 33 റണ്‍സ് അടിച്ചുകൂട്ടിയ അര്‍ഷിന്‍ കുല്‍ക്കര്‍ണി, 25 പന്തില്‍ 32 റണ്‍സ് നേടിയ പൃഥി ഷാ എന്നിവര്‍ പോരാടിയെങ്കിലും മഹാരാഷ്ട്രയ്ക്ക് വിജയിക്കാനായില്ല. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബദല്‍ റാവത്ത് പുതുച്ചേരിക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞു.

English Summary

Kerala will face Maharashtra tomorrow at 4:30 PM in the Syed Mushtaq Ali Trophy. Both teams are looking for their first win after losing their opening games. Kerala lost to Madhya Pradesh by five wickets as captain Sanju Samson got out for just four runs. Fans now hope Sanju Samson returns to form to help Kerala beat Maharashtra.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ