AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala vs Madhya Pradesh: തോറ്റുതുടങ്ങി കേരളം, നിരാശപ്പെടുത്തി സഞ്ജു

Syed Mushtaq Ali Trophy 2026 Kerala vs Madhya Pradesh: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. മൂന്ന് പന്തില്‍ നാലു റണ്‍സെടുത്ത് സഞ്ജു മടങ്ങി.ആദ്യ മത്സരത്തില്‍ കേരളം മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റു. 139 റണ്‍സ് വിജയലക്ഷ്യം മധ്യപ്രദേശ് 18.4 ഓവറില്‍ മറികടന്നു.

Kerala vs Madhya Pradesh: തോറ്റുതുടങ്ങി കേരളം, നിരാശപ്പെടുത്തി സഞ്ജു
Sanju Samson Syed Mushtaq Ali Trophy PerformanceImage Credit source: BCCI Domestic Facebook, PTI
Jayadevan AM
Jayadevan AM | Updated On: 14 Nov 2026 | 07:55 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. മൂന്ന് പന്തില്‍ നാലു റണ്‍സെടുത്ത് സഞ്ജു മടങ്ങി. തുടക്കത്തില്‍ തന്നെ ബൗണ്ടറി നേടാനായെങ്കിലും ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ആവേശ് ഖാന്‍ സഞ്ജുവിന്റെ കുറ്റി പിഴുതു. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ അര്‍ധ സെഞ്ചുറി നടന്നെങ്കിലും, തുടര്‍ന്ന് നടന്ന നാലു കളികളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. താരത്തിന് ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി. മധ്യപ്രദേശിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും നവംബര്‍ 16-ന് നടക്കുന്ന മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ താരം ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം, ആദ്യ മത്സരത്തില്‍ കേരളം മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റു. 139 റണ്‍സ് വിജയലക്ഷ്യം മധ്യപ്രദേശ് 18.4 ഓവറില്‍ മറികടന്നു. സ്‌കോര്‍: കേരളം 20 ഓവറില്‍ ആറു വിക്കറ്റിന് 138, മധ്യപ്രദേശ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 142.

28 പന്തില്‍ 45 റണ്‍സെടുത്ത അക്ഷത് രഘുവന്‍ശി, പുറത്താകാതെ 29 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ എന്നിവരുടെ പ്രകടനമാണ് മധ്യപ്രദേശിന് അനായാസ ജയം സമ്മാനിച്ചത്. അങ്കുഷ് സിങ്-അഞ്ച് പന്തില്‍ അഞ്ച്, ശിവാങ് കുമാര്‍-11 പന്തില്‍ 15, അപൂര്‍ ദ്വിവേദി-18 പന്തില്‍ 26, അനികേത് വര്‍മ-അഞ്ച് പന്തില്‍ മൂന്ന് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. രജത് പാട്ടീദാറിനൊപ്പം 16 പന്തില്‍ 10 റണ്‍സുമായി രാഹുല്‍ ബഥാം പുറത്താകാതെ നിന്നു.

Also Read: IND U19 vs PAK U19: മോഹിത് ഉള്‍വ പാകിസ്ഥാനെ ‘കൊന്ന് കൊലവിളിച്ചു’; ഇന്ത്യയ്ക്ക് കിരീടം

കേരളത്തിനായി കാര്‍ത്തിക് ബി നായര്‍ രണ്ട് വിക്കറ്റും, എംഡി നിധീഷ്, കെഎം ആസിഫ്, ബിജു നാരായണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സല്‍മാന്‍ നിസാര്‍ ടോപ് സ്‌കോറര്‍

53 പന്തില്‍ 69 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 35 പന്തില്‍ 32 റണ്‍സെടുത്ത അഖില്‍ സ്‌കറിയ, 10 പന്തില്‍ 10 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.

അഹമ്മദ് ഇമ്രാന്‍-അഞ്ച് പന്തില്‍ ഒന്ന്, വിഷ്ണു വിനോദ്-എട്ടു പന്തില്‍ 6, നിഖില്‍ എം-നാലു പന്തില്‍ രണ്ട് നോട്ടൗട്ട്, കാര്‍ത്തിക് ബി നായര്‍-രണ്ട് പന്തില്‍ നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മധ്യപ്രദേശിനായി ത്രിപുരേഷ് സിങ് മൂന്ന് വിക്കറ്റും, ആവേശ് ഖാന്‍ രണ്ട് വിക്കറ്റും, ശിവാങ് കുമാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

English Summary

Kerala captain Sanju Samson was dismissed for just four runs in their Syed Mushtaq Ali Trophy opening match against Madhya Pradesh. Madhya Pradesh successfully chased down Kerala’s target of 139 runs in 18.4 overs to win by five wickets.

Follow Us