Kerala vs Puducherry: പുതുച്ചേരി നിസാരരല്ല; ‘കരുത്ത്’ വര്‍ധിപ്പിച്ച എതിരാളികളെ നേരിടാന്‍ സഞ്ജുവും സംഘവും
Kerala Eye Crucial Win Against Puducherry in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം നാളെ പുതുച്ചേരിയെ നേരിടും. ഞായറാഴ്ച രാവിലെ 11-നാണ് മത്സരം. പുതുച്ചേരിയെ നിസാരക്കാരായി എഴുതിത്തള്ളാനാകില്ല. ഇത്തവണ മികച്ച പ്രകടനമാണ് പുതുച്ചേരി പുറത്തെടുക്കുന്നത്. നിലവില്‍ എലൈറ്റ് സിയില്‍ പുതുച്ചേരി മൂന്നാമതും, കേരളം അഞ്ചാമതുമാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി സഞ്ജു സാംസണ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം നാളെ (നവംബര്‍ 22) പുതുച്ചേരിയെ നേരിടും. ഞായറാഴ്ച രാവിലെ 11-നാണ് മത്സരം. പുതുച്ചേരിയെ നിസാരക്കാരായി എഴുതിത്തള്ളാനാകില്ല. ഇത്തവണ മികച്ച പ്രകടനമാണ് പുതുച്ചേരി പുറത്തെടുക്കുന്നത്. നിലവില്‍ എലൈറ്റ് സിയില്‍ പുതുച്ചേരി മൂന്നാമതും, കേരളം അഞ്ചാമതുമാണ്. കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ പുതുച്ചേരിക്ക് സാധിച്ചു. രണ്ട് വീതം ജയവും തോല്‍വിയുമാണ് കേരളത്തിന്റെ സമ്പാദ്യം. അവസാന മത്സരത്തില്‍ ത്രിപുരയെ കേരളം അഞ്ച് വിക്കറ്റിന് തകര്‍ത്തിരുന്നു.
ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ സഹതാരങ്ങള്‍ക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുന്നതിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഏഴാമതാണ് ബാറ്റിങിന് ഇറങ്ങിയത്. എന്നാല്‍ പുതുച്ചേരിക്കെതിരായ മത്സരത്തില്‍ താരം ഓപ്പണറായി തിരിച്ചെത്തിയേക്കും. കേരളത്തിന്റെ പ്ലേയിങ് ഇലവനില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
കേരളത്തിന്റെ ഇതുവരെയുള്ള പ്രകടനം
ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെയാണ് കേരളം നേരിട്ടത്. ഈ മത്സരത്തില്‍ മധ്യപ്രദേശ് അഞ്ച് വിക്കറ്റിന് കേരളത്തെ കീഴടക്കി. ആദ്യം ബാറ്റു ചെയ്ത കേരളം 20 ഓവറില്‍ ആറു വിക്കറ്റിന് 138 റണ്‍സ് നേടി. മധ്യപ്രദേശ് 18.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
മഹാരാഷ്ട്രയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ കേരളം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 94 റണ്‍സിന് ഈ മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ കീഴടക്കി. ആദ്യം ബാറ്റു ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റിന് 211 റണ്‍സെടുത്തു. മഹാരാഷ്ട്രയുടെ മറുപടി 16 ഓവറില്‍ 117 റണ്‍സെന്ന നിലയില്‍ അവസാനിച്ചു.
Also Read: Kerala vs Tripura: ഏഴാമനായി സഞ്ജു, തകര്‍ത്തടിച്ച് സല്മാന്; ത്രിപുരയെ തീര്‍ത്ത് കേരളം
ആന്ധ്രാപ്രദേശിനെതിരായ മൂന്നാം മത്സരത്തില്‍ കേരളം 29 റണ്‍സിന് തോറ്റു. ആദ്യം ബാറ്റു ചെയ്ത ആന്ധ്ര 20 ഓവറില്‍ ഏഴ് വിക്കറ്റിന് 225 റണ്‍സ് അടിച്ചുകൂട്ടി. കേരളത്തിന്റെ പോരാട്ടം അഞ്ച് വിക്കറ്റിന് 196 എന്ന നിലയില്‍ അവസാനിച്ചു. ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി കേരളം വീണ്ടും വിജയവഴിയിലെത്തി.
ബൗളര്‍മാര്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റര്‍മാര്‍ സ്ഥിരതയോടെ സ്കോര്‍ ചെയ്യാത്തതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. താരതമ്യേന ദുര്‍ബലരായ ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ സല്മാന് നിസാറും (പുറത്താകാതെ 29 പന്തില്‍ 51), രോഹന് കുന്നുമ്മലും (22 പന്തില്‍ 38) ഒഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയിരുന്നു.
പുതുച്ചേരിയുടെ പ്രകടനം
ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയെ 15 റണ്‍സിന് തോല്പിച്ചുകൊണ്ടാണ് പുതുച്ചേരി തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ത്രിപുരയെ 40 റണ്‍സിന് തകര്‍ത്തു. അസമിനെതിരായ മൂന്നാം മത്സരത്തില്‍ 61 റണ്‍സിനായിരുന്നു ജയം. ഹിമാചല്‍ പ്രദേശിനെതിരെ നടന്ന മത്സരത്തില്‍ മാത്രം തോറ്റു.
English Summary
Kerala will face an in-form Puducherry tomorrow in the Syed Mushtaq Ali Trophy. Puducherry sits third in Elite Group C with three wins, while fifth-placed Kerala has won two. Captain Sanju Samson is likely to return as an opener after batting at number seven against Tripura. Kerala needs consistent batting from its top order to overcome Puducherry’s strong bowling attack.