U19 World Cup 2026: ബൗളർമാർ ചേർന്നൊരുക്കിയ വിജയം; സിംബാബ്‌വെയെ 204 റൺസിന് തോല്പിച്ച് ഇന്ത്യ

India Wins Against Zimbabwe: അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ വീഴ്ത്തി ഇന്ത്യ. 204 റൺസിനാണ് ഇന്ത്യയുടെ വിജയം.

U19 World Cup 2026: ബൗളർമാർ ചേർന്നൊരുക്കിയ വിജയം; സിംബാബ്‌വെയെ 204 റൺസിന് തോല്പിച്ച് ഇന്ത്യ

വിഹാൻ മൽഹോത്ര

Published: 

27 Jan 2026 | 08:45 PM

അണ്ടർ 19 ലോകകപ്പിൽ പരാജയമറിയാതെ കുതിച്ച് ഇന്ത്യ. സൂപ്പർ സിക്സ് ഗ്രൂപ്പ് രണ്ടിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 204 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 352 റൺസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ 148 റൺസിന് ഓൾഔട്ടാക്കി. ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് പടുകൂറ്റൻ വിജയമൊരുക്കിയത്.

മലയാളി താരം ആരോൺ ജോർജ് (23), ക്യാപ്റ്റൻ ആയുഷ് മാത്രെ (21), വേദാന്ത് ത്രിവേദി (15) എന്നിവർ വേഗം മടങ്ങിയെങ്കിലും വൈഭവ് സൂര്യവൻശി തകർപ്പൻ ഫോമിലായിരുന്നു. 25 പന്തിൽ താരം ഫിഫ്റ്റി തികച്ചു. 30 പന്തുകളിൽ 52 റൺസ് നേടി വൈഭവും വീണതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിലായി.

Also Read: T20 World Cup 2026: ബംഗ്ലാദേശ് മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ അപേക്ഷ നിരസിച്ചു എന്ന് ആരോപണം

അഞ്ചാം വിക്കറ്റിൽ വിഹാൻ മൽഹോത്രയും അഭിഗ്യൻ കുണ്ടുവും ചേർന്നാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. സാവധാനം തുടങ്ങിയ ഇരുവരും പിന്നീട് ആക്രമണത്തിലേക്ക് നീങ്ങി. 113 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും ചേർന്ന് പങ്കാളികളായത്. ഇതിനിടെ രണ്ട് പേരും ഫിഫ്റ്റി തികച്ചു. 61 റൺസ് നേടിയ കുണ്ടു മടങ്ങിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. വാലറ്റത്ത് ആർഎസ് അംബരീഷ് (21), ഖിലൻ പട്ടേൽ (30) എന്നിവരുമായി ചേർന്ന് വിഹാൻ ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. 109 റൺസ് നേടിയ വിഹാൻ മൽഹോത്ര നോട്ടൗട്ടാണ്.

മറുപടി ബാറ്റിംഗിൽ 62 റൺസ് നേടിയ ലീറോയ് ചിവാവ്‌ലയാണ് സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ ആയത്. 37.4 ഓവറിൽ സിംബാബ്‌വെയുടെ എല്ലാ താരങ്ങളും പവലിയനിൽ മടങ്ങിയെത്തി. ഏഴ് താരങ്ങൾ ഒറ്റയക്കത്തിനും മൂന്ന് താരങ്ങൾ പൂജ്യത്തിനും മടങ്ങി. ഉദ്ധവ് മോഹൻ, ആയുഷ് മാത്രെ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

 

വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കല്ലേ...
കറണ്ട് ബില്ല് പകുതിയായി കുറയ്ക്കാം, വഴികളിതാ
പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
1000 രൂപ അടച്ചു ഒരു കേസ് തീർന്നു, ഇനിയുമുണ്ട് കുറെ കേസുകൾ
ആദ്യം മൂർഖൻ പിന്നെ അണലി, രണ്ടിനെയും പിടികൂടി
ഇരിഞ്ഞാലക്കുടയിൽ വേല ആഘോഷത്തിനിടെ ആന ഇടിഞ്ഞു, പിങ്ക് പോലീസിൻ്റെ കാർ കുത്തി മലർത്തി
വയനാട് കാളിന്ദി നദിയിൽ ഒഴുക്കിൽപ്പെട്ട വിദേശ വനിതയെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി നാട്ടുകാർ