AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സനയെ ചേർത്തുപിടിച്ച് ജെമീമ; ‘ദി ഹണ്ട്രഡിലെ’ ഇന്ത്യാ-പാക് സൗഹൃദ നിമിഷം വൈറൽ!

Jemimah Rodrigues’ Hug with Fatima Sana Goes Viral: വനിതാ ഹണ്ട്രഡ് ലീഗില്‍ സതൺ ബ്രേവും ബർമിംഗ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരത്തിന് ശേഷം ഇന്ത്യയുടെ ജെമീമ റോഡ്രിഗസും, പാകിസ്ഥാന്റെ ഫാത്തിമ സനയും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

സനയെ ചേർത്തുപിടിച്ച് ജെമീമ; ‘ദി ഹണ്ട്രഡിലെ’ ഇന്ത്യാ-പാക് സൗഹൃദ നിമിഷം വൈറൽ!
Jemimah Rodrigues and Fatima SanaImage Credit source: PTI
Jayadevan AM
Jayadevan AM | Published: 01 Aug 2026 | 03:52 PM

വനിതാ ഹണ്ട്രഡ് ലീഗില്‍ സതൺ ബ്രേവും ബർമിംഗ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരത്തിന് ശേഷം ഇന്ത്യയുടെ ജെമീമ റോഡ്രിഗസും, പാകിസ്ഥാന്റെ ഫാത്തിമ സനയും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരുടീമുകളിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തോടെയാണ് ഹസ്തദാന വിവാദം ആരംഭിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടോസ് സമയത്തും മത്സരശേഷവും പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയ്ക്കും ടീമിനും ഹസ്തദാനം നൽകാൻ തയ്യാറായില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമല്ല, അതിനുശേഷമുള്ള സൂപ്പർ 4, ഫൈനൽ മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ഒഴിവാക്കുന്ന രീതി തുടർന്നു. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര മത്സരത്തിലല്ലെങ്കില്‍ പോലും ഹണ്ട്രഡ് ലീഗില്‍ ഇന്ത്യ-പാക് താരങ്ങള്‍ പരസ്പരം കൈകൊടുക്കുകയും, ആലിംഗനം ചെയ്യുകയും ചെയ്തത് ശ്രദ്ധേയമായത്.

വൈറല്‍ വീഡിയോ കാണാം:

അതേസമയം, മത്സരത്തില്‍ സതൺ ബ്രേവ്‌ ബർമിങ്ഹാം ഫീനിക്സിനെ 12 റൺസിന് പരാജയപ്പെടുത്തി. സതൺ ബ്രേവിന് വേണ്ടി കളിച്ച ജെമീമ റോഡ്രിഗ്സ് 18 പന്തിൽ പുറത്താകാതെ 28 റൺസ് അടിച്ചുകൂട്ടി. മൈയ ബൗച്ചറും (45) ലിസെൽ ലീയും (43) ചേർന്ന് സതേൺ ബ്രേവിന് മികച്ച അടിത്തറ നല്‍കി.

ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ തകർത്തടിച്ച ജെമീമ റോഡ്രിഗസ് സതേണ്‍ ബ്രേവിന് കുതിപ്പേക്കി. ഒരു ക്യാച്ച് നേടി ഫീല്‍ഡിങിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ബർമിംഗ്ഹാം ഫീനിക്സിന് വേണ്ടി കളിച്ച ഫാത്തിമ നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തത്.

Also Read: KKR Captaincy Race: കളിക്കാന്‍ രഹാനെയില്ല; കെകെആറില്‍ നേതൃപ്രതിസന്ധി; ആരു നയിക്കും?

15 പന്തിൽ ഒരു വിക്കറ്റ് പോലും നേടാനാവാതെ ഫാത്തിമ 33 റൺസ് വഴങ്ങി. ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ സതേൺ ബ്രേവ് ബാറ്റർമാർ ഫാത്തിമയുടെ ഓവറുകളിൽ നിന്ന് വൻതോതിൽ റൺസ് അടിച്ചെടുത്തു. ബർമിങ്ഹാം ഫീനിക്സിന്റെ മറുപടി ബാറ്റിംഗിൽ അഞ്ച്‌ റൺസുമായി ഫാത്തിമ പുറത്താകാതെ നിന്നുവെങ്കിലും ടീമിന് വിജയിക്കാനായില്ല.

മികച്ച ഫോമില്‍ ജെമീമ

ഈ സീസണിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 53 ശരാശരിയിലും 134.17 സ്ട്രൈക്ക് റേറ്റിലുമായി ജെമീമ 106 റൺസ് നേടിയിട്ടുണ്ട്. ഈ വിജയത്തോടെ നാലാം മത്സരത്തിലും സതണ്‍ ബ്രേവ് അപരാജിതക്കുതിപ്പ് തുടരുകയാണ്. ബർമിംഗ്ഹാം ഫീനിക്‌സിന് ഒരു മത്സരത്തില്‍ പോലും ജയിക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 140/3 എന്ന സ്കോർ പടുത്തുയർത്തി. അലാന കിംഗും ആലിസ് കാപ്സിയും  ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ, ടാമി ബ്യൂമോണ്ടും ഡാവിന പെരിനും തമ്മിലുള്ള 73 റൺസിന്റെ കൂട്ടുകെട്ടിന്റെ കരുത്തിൽ ഫീനിക്സ് മികച്ച തുടക്കമിട്ടു. പെരിൻ 43 പന്തിൽ 52 റൺസ് നേടിയപ്പോൾ ബ്യൂമോണ്ട് 22 റൺസ് സംഭാവന ചെയ്തു. എന്നാൽ ഇരുവരുടെയും പുറത്താകൽ മത്സരത്തിലെ നിർണായക വഴിത്തിരിവായി.

സാറാ ഗ്ലെൻ പെരിനെയും ലോറൻ ബെൽ ആലിസ് കാപ്സിയെയും പുറത്താക്കി. സോഫി മൊളിനക്സ് അവസാന ഘട്ടത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ഫീനിക്സിന് 116/5 എന്ന സ്കോറിലെത്താനേ സാധിച്ചുള്ളൂ. എല്ലിസ് പെറി 16 റൺസോടെയും ഫാത്തിമയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

English Summary

Indian cricketer Jemimah Rodrigues shared a warm hug with Pakistan’s Fatima Sana after a match in The Hundred. The viral interaction came as Southern Brave defeated Birmingham Phoenix by 24 runs. Rodrigues scored a quickfire 28 off 18 balls to help set a winning target of 140. Phoenix was restricted to 116 for 5, extending Southern Brave’s undefeated streak to four games.

Follow Us