AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KKR Captaincy Race: കളിക്കാന്‍ രഹാനെയില്ല; കെകെആറില്‍ നേതൃപ്രതിസന്ധി; ആരു നയിക്കും?

Kolkata Knight Riders Captaincy Race: അജിങ്ക്യ രഹാനെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതോടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നേതൃപ്രതിസന്ധി. കഴിഞ്ഞ സീസണില്‍ രഹാനെയായിരുന്നു കെകെആറിനെ നയിച്ചത്. പോയിന്റ് ടേബിളില്‍ ഏഴാമതായാണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്ക് സാധിച്ചില്ല.

KKR Captaincy Race: കളിക്കാന്‍ രഹാനെയില്ല; കെകെആറില്‍ നേതൃപ്രതിസന്ധി; ആരു നയിക്കും?
Ajinkya Rahane KKRImage Credit source: PTI
Jayadevan AM
Jayadevan AM | Published: 31 Jul 2026 | 03:10 PM

അജിങ്ക്യ രഹാനെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതോടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നേതൃപ്രതിസന്ധി. കഴിഞ്ഞ സീസണില്‍ രഹാനെയായിരുന്നു കെകെആറിനെ നയിച്ചത്. പോയിന്റ് ടേബിളില്‍ ഏഴാമതായാണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തത്. ബാറ്ററായും, നായകനെന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്ക് സാധിച്ചില്ല. താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ കൊല്‍ക്കത്തയ്ക്ക് അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. ശ്രേയസിന്റെ പുറത്തുപോക്കിന് ശേഷം 2025 സീസണിന് മുന്നോടിയായാണ് രഹാനെയെ നായകനായി നിയമിച്ചത്, വെങ്കിടേഷ് അയ്യരെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചു.

എന്നാല്‍ 2025 സീസണില്‍ കൊല്‍ക്കത്തയ്ക്ക് നിരാശയായിരുന്നു ഫലം. തുടര്‍ന്ന് ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി വെങ്കിടേഷിനെ കൊല്‍ക്കത്ത റിലീസ് ചെയ്തു. പിന്നീട് താരലേലത്തിലൂടെ വെങ്കിടേഷ് ആര്‍സിബിയുടെ ഭാഗമായി. എന്നാല്‍ രഹാനെ വീണ്ടും കൊല്‍ക്കത്തയുടെ ക്യാപ്റ്റനായി നിയമിതനായി. അടുത്ത സീസണില്‍ റിങ്കു സിങ് ഉള്‍പ്പെടെയുള്ള താരങ്ങളാണ് കൊല്‍ക്കത്തയ്ക്ക് മുന്നിലുള്ള ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍.

റിങ്കു ക്യാപ്റ്റനാകുമോ?

താരമെന്ന നിലയില്‍ മാത്രമല്ല, ഒരു ലീഡറായും റിങ്കു വളര്‍ന്നതായി കൊല്‍ക്കത്തയുടെ ഹെഡ് കോച്ച് അഭിഷേക് നായര്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു ലീഡറായും റിങ്കു വളരുന്നത് നാം കണ്ടിട്ടുണ്ടെന്നായിരുന്നു 2026 സീസണിന് മുന്നോടിയായി അഭിഷേക് നായര്‍ പറഞ്ഞത്.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ സ്വയം സംസാരിക്കുന്നുണ്ട്. ടീം സ്വാഭാവികമായി ഉറ്റുനോക്കുന്ന ഒരാളാണ് അദ്ദേഹമെന്ന്‌ ഞാൻ കരുതുന്നു. അദ്ദേഹം കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അജിങ്ക്യ രഹാനെയെ പിന്തുണയ്ക്കാനും പതുക്കെ വലിയൊരു നേതൃത്വ ചുമതല ഏറ്റെടുക്കാനും ഇതാണ് അനുയോജ്യമായ സമയമെന്ന് എനിക്ക് തോന്നുന്നു”-അഭിഷേക് നായര്‍ പറഞ്ഞു.

Also Read: Ajinkya Rahane: അഡ്‌ലെയ്ഡിലെ നാണക്കേട് മെല്‍ബണില്‍ മായിച്ച ഇന്ത്യ; രഹാനെയുടെ 112 റണ്‍സിന് ഇന്നും പൊന്നിന്‍ തിളക്കം

അഭിഷേകിന്റെ ഈ പരാമര്‍ശത്തിനു ശേഷം റിങ്കു കൊല്‍ക്കത്തയുടെ ക്യാപ്റ്റനാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ 2026 സീസണില്‍ രഹാനെയെ തന്നെ ടീം നായകസ്ഥാനം ഏല്‍പ്പിച്ചു. 25.76 ശരാശരിയിലും 135 സ്ട്രൈക്ക് റേറ്റിലും വെറും രണ്ട് അർദ്ധ സെഞ്ചുറികൾ സഹിതം 335 റൺസ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്. റിങ്കുവിന്റെ പ്രകടനവും തൃപ്തികരമായിരുന്നില്ല. രണ്ട് അർദ്ധ സെഞ്ചുറികളോടെ 295 റൺസ് മാത്രമാണ് നേടിയത്.

നേതൃപ്രതിസന്ധി

ഐപിഎല്‍ 2024 സീസണില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത ജേതാക്കളായിരുന്നു. എന്നാല്‍ ശ്രേയസ് ടീം വിട്ടതിന് ശേഷം കൊല്‍ക്കത്തയെ നേതൃപ്രതിസന്ധി ബാധിച്ചു. രഹാനെയെ ക്യാപ്റ്റനാക്കിയുള്ള പരീക്ഷണം പാളി. ഭാവി ക്യാപ്റ്റനായി കരുതിയ റിങ്കുവിന്റെ പ്രകടനം തൃപ്തികരമായതുമില്ല. എന്നാല്‍ നിലവില്‍ റിങ്കു സിങ് തന്നെയാണ് ക്യാപ്റ്റന്‍സി മത്സരത്തില്‍ മുമ്പന്തിയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ആണ് മറ്റൊരു ഓപ്ഷന്‍. ട്രേഡ് വിന്‍ഡോയിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലൊരു താരത്തെ ടീമിലെത്തിക്കുകയാണ് മറ്റൊരു സാധ്യത.

English Summary

Ajinkya Rahane has announced his retirement from all forms of cricket. His exit leaves Kolkata Knight Riders without a captain for IPL 2027. Internal options like Rinku Singh and Sunil Narine lack proven IPL leadership. KKR must now target a new, experienced leader at the upcoming auction.

Follow Us