AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടി; വനിന്ദു ഹസരങ്ക പരിക്കേറ്റ് പുറത്ത്‌

Wanindu Hasaranga IPL 2026: വനിന്ദു ഹസരങ്ക ഐപിഎല്ലില്‍ നിന്ന് പുറത്താണ്. പരിക്കാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ക്ക് തിരിച്ചടിയായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരശേഷം എല്‍എസ്ജി ഡയറക്ടര്‍ ടോം മൂഡിയാണ് ഇക്കാര്യം അറിയിച്ചത്. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലഖ്‌നൗ. 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

IPL 2026: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടി; വനിന്ദു ഹസരങ്ക പരിക്കേറ്റ് പുറത്ത്‌
Wanindu Hasaranga File PicImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 26 Apr 2026 | 05:18 PM

Wanindu Hasaranga: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിൻ്റെ ശ്രീലങ്കൻ താരം വനിന്ദു ഹസരങ്ക ഐപിഎല്ലില്‍ നിന്നും പുറത്ത്. പരിക്കിനെ തുടർന്നാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ക്ക് ഐപിഎൽ വിടേണ്ടി വന്നത്. കഴിഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരശേഷം എല്‍എസ്ജി ഡയറക്ടര്‍ ടോം മൂഡിയാണ് ഇക്കാര്യം അറിയിച്ചത്. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലഖ്‌നൗ. 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കൻ സ്പിന്നർ ജോർജ് ലിൻഡെയെ പകരക്കാരനായി നിയമിക്കാൻ സാധ്യതയുണ്ടെന്ന് ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎൽ താരലേലത്തില്‍ രണ്ട് കോടി രൂപയ്ക്കാണ് വൃസ്റ്റ് സ്പിന്നർ ഹസരങ്കയെ ലഖ്‌നൗ ടീമിലെത്തിച്ചത്. എന്നാല്‍ പരിക്ക് മൂലം താരത്തിന് ടീമില്‍ ചേരാനായില്ല.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു ഹസരങ്ക. കഴിഞ്ഞ ടി20 ലോകകപ്പിനിടെയാണ് ഹസരങ്കയുടെ കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. ഈ ആഴ്ച ആദ്യം നടക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിർബന്ധിത ഫിറ്റ്നസ് പരിശോധനയിൽ ഓള്‍റൗണ്ട് താരം  പങ്കെടുത്തിട്ടില്ലെന്നാണ് വിവരം. ഐ‌പി‌എല്ലിൽ ചേരുന്നതിന് എൻ‌ഒ‌സി ലഭിക്കുന്നതിന് താരങ്ങള്‍ നിർബന്ധിത ഫിറ്റ്‌നസ് പരിശോധനയിൽ വിജയിക്കണമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ നിര്‍ദ്ദേശം.

Also Read: Cameron Green: തസ്തിക ഓള്‍ റൗണ്ടര്‍; പക്ഷേ, ബാറ്റിങും ബൗളിങും ശോകം; 25.20 കോടിയുടെ ഗ്രീനിനെ കുടഞ്ഞ് ആരാധകര്‍

എല്‍എസ്ജിയുടെ ഫാസ്റ്റ് ബൗളര്‍ മൊഹ്‌സിന്‍ ഖാനും പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മൊഹ്‌സിന്‍ കളിച്ചിരുന്നു. കാലിനേറ്റ പരിക്കിനെ തുടർന്നാണ് മൊഹ്സിൻ ഖാൻ ചികിത്സയിലാണ്. താരം ഉടൻ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് എൽഎസ്ജി ടീം മാനേജ്മെൻ്റ് അറിയിക്കുന്നത്.  അതിനിടെയാണ് ഇരിട്ടടി പോലെ ഹസരങ്കയും പുറത്താകുന്നത്.

ലഖ്‌നൗവിന്റെ പ്രകടനം

തരക്കേടില്ലാത്ത പ്രകടനമാണ് ലഖ്‌നൗ ഇതുവരെ പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് ലഖ്‌നൗ. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ചു. ഒരെണ്ണത്തില്‍ തോറ്റു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അവസാന പന്തിലായിരുന്നു എൽഎസ്ജിയുടെ ജയം. കൊൽക്കത്ത ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് എൽഎസ്ജി മറികടന്നത്. യുവതാരം മുകേഷ് ചൗധരിയുടെ മിന്നും പ്രകടനമാണ് സൂപ്പർ ജെയ്ൻ്റ്സിന് സീസണിലെ രണ്ടാമത്തെ ജയം സമ്മാനിച്ചത്. താരം 27 പന്തിൽ 54 റൺസെടുത്താണ് സൂപ്പർ ജെയ്ൻ്റ്സിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്

Follow Us