Nicholas Pooran: എന്നാലും പൂരന് എന്തുപറ്റി? മുന്‍ സീസണുകളിലെ നിഴല്‍ മാത്രം; തട്ടിയും മുട്ടിയും ബാറ്റിങ്‌

Nicholas Pooran is experiencing a significant dip in form during the 2026: പരിതാപകരമായ പ്രകടനം തുടര്‍ന്ന് നിക്കോളാസ് പൂരന്‍. ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനാണ് പൂരന്‍ പുറത്തായത്. ഏഴു പന്തുകള്‍ നേരിട്ട താരത്തെ ജോഷ് ഹേസല്‍വുഡ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. മുന്‍ സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ്.

Nicholas Pooran: എന്നാലും പൂരന് എന്തുപറ്റി? മുന്‍ സീസണുകളിലെ നിഴല്‍ മാത്രം; തട്ടിയും മുട്ടിയും ബാറ്റിങ്‌

നിക്കോളാസ് പൂരൻ

Published: 

15 Apr 2026 | 09:11 PM

Nicholas Pooran’s poor form continues: ഐപിഎല്‍ 2026-ല്‍ സീസണില്‍ പരിതാപകരമായ പ്രകടനം തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പൂരന്‍. ഇന്ന് ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ വെറും ഒരു റണ്‍സിനാണ് പൂരന്‍ പുറത്തായത്. ഏഴു പന്തുകള്‍ നേരിട്ട താരത്തെ ജോഷ് ഹേസല്‍വുഡ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

മുന്‍ സീസണുകളില്‍ ലഖ്‌നൗവിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് നിക്കോളാസ് പൂരന്‍. ഐപിെല്‍ 2024 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 499 റണ്‍സ് അടിച്ചുകൂട്ടിയ പൂരന്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ എട്ടാമതെത്തിയിരുന്നു.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 524 റണ്‍സ് നേടി. 2025 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ 11-ാമത്തെ താരമായിരുന്നു പൂരന്‍. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്യുന്ന പൂരന്‍, ഫലപ്രദമായി സിക്‌സറുകള്‍ നേടുന്നതിലും വൈദഗ്ധ്യമുള്ള താരമാണ്. എന്നാല്‍ ഇത്തവണ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടിട്ടും, ഒരെണ്ണത്തില്‍ പോലും 20 കടക്കാനായില്ല.

Also Read: Vinod Kambli: ഓര്‍മകള്‍ മങ്ങുന്നു; പക്ഷാഘാതത്തിനും സാധ്യത; മരുന്ന് കഴിക്കാന്‍ പോലും മറന്ന് വിനോദ് കാംബ്ലി

തട്ടിയും മുട്ടിയും

മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുവീശാനും ഈ സീസണില്‍ പൂരന് സാധിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ നിന്നു വെറും 42 റണ്‍സ് മാത്രമാണ് ഇതുവരെ നേടാനായത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ എട്ട് പന്തില്‍ എട്ട് റണ്‍സാണ് ഈ 30-കാരന്‍ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തില്‍ നേടിയത് നാലു പന്തില്‍ ഒരു റണ്‍സ് മാത്രം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയത് 15 പന്തില്‍ 13 റണ്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 21 പന്തില്‍ 19 റണ്‍സാണ്. ഇതാണ് ഈ സീസണിലെ പൂരന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

വിരമിക്കലിന് പിന്നാലെ

2025 ജൂണിലാണ് പൂരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. 29-ാം വയസില്‍ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കളിക്കുന്നതില്‍ നിന്ന് വിരമിച്ച പൂരന്‍, പിന്നീട് ഫ്രാഞ്ചെസി ക്രിക്കറ്റിലേക്ക് പൂര്‍ണമായും ശ്രദ്ധ തിരിച്ചു. എന്നാല്‍ വിരമിക്കലിന് പിന്നാലെ പൂരന്‍ ഫോം ഔട്ടുമായി.

Follow Us
അടുക്കളയിലോട്ട് വിട്ടോ... ഇനി മുഖത്ത് കരിവാളിപ്പ് കാണില്ല
ബീൻസ് വാടില്ല, ഇങ്ങനെ ചെയ്തു നോക്കൂ
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ