Mukul Choudhary: ലഖ്‌നൗ തോല്‍വി ഉറപ്പിച്ചപ്പോള്‍ രക്ഷകനായി അവതരിച്ച 21-കാരന്‍; ആരാണ് മുകുള്‍ ചൗധരി?

IPL 2026 LSG vs KKR: മുകുള്‍ ചൗധരിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം സമ്മാനിച്ചത്. പുറത്താകാതെ 27 പന്തില്‍ 54 റണ്‍സാണ് മുകുള്‍ അടിച്ചുകൂട്ടിയത്. ലേലത്തില്‍ 2.6 കോടി രൂപയ്ക്കാണ് ഈ 21-കാരനെ ലഖ്‌നൗ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാനു വേണ്ടിയാണ് മുകുള്‍ കളിക്കുന്നത്.

Mukul Choudhary: ലഖ്‌നൗ തോല്‍വി ഉറപ്പിച്ചപ്പോള്‍ രക്ഷകനായി അവതരിച്ച 21-കാരന്‍; ആരാണ് മുകുള്‍ ചൗധരി?

മുകുൾ ചൗധരി

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 08:08 PM

Mukul Choudhary LSG Player: അത്യന്തം ആവേശം നിറഞ്ഞതായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സില്‍ കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം. ഒരു ഘട്ടത്തില്‍ കൊല്‍ക്കത്ത വിജയിക്കുമെന്ന് തോന്നിയ മത്സരം. എന്നാല്‍ 21-കാരനായ മുകുള്‍ ചൗധരിയുടെ തകര്‍പ്പന്‍ പ്രകടനം അവസാന നിമിഷം ലഖ്‌നൗവിന് വിജയം സമ്മാനിച്ചു. മുകുളായിരുന്നു കളിയിലെ താരം.

ഏഴാമനായി ക്രീസിലെത്തിയ മുകുള്‍ ചൗധരി

ആദ്യം ബാറ്റു ചെയ്ത കെകെആര്‍ 20 ഓവറില്‍ നാലു വിക്കറ്റിന് 181 റണ്‍സ് നേടി. അവസാന പന്തില്‍ ലഖ്‌നൗ ആ വിജയലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റിനായിരുന്നു എൽഎസ്ജിയുടെ ജയം. അഞ്ച് വിക്കറ്റിന് 104 എന്ന നിലയില്‍ ലഖ്‌നൗ തകര്‍ന്നടിഞ്ഞപ്പോഴാണ് ഏഴാമനായി മുകുള്‍ ക്രീസിലെത്തിയത്.

പുറത്താകാതെ 27 പന്തില്‍ 54 റണ്‍സാണ് മുകുള്‍ അടിച്ചുകൂട്ടിയത്. ഏഴ് സിക്‌സും, രണ്ടു ഫോറും അടുക്കമാണ് താരത്തിൻ്റെ 54 റൺസ് നേട്ടം. ഏഴു വിക്കറ്റിന് 128 എന്ന നിലയില്‍ നിന്നാണ്, പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ലഖ്‌നൗ വിജയലക്ഷ്യം മറികടന്നത്. 34 പന്തില്‍ 54 റണ്‍സെടുത്ത ആയുഷ് ബദോനിയുടെ പ്രകടനവും എൽഎസ്ജിയുടെ വിജയത്തിൽ നിര്‍ണായകമായി.

Also Read: MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് നിരാശ; ധോണിയുടെ തിരിച്ചുവരവ് വൈകും

ആരാണ് മുകുൾ ചൗധരി?

ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാനു വേണ്ടിയാണ് മുകുള്‍ കളിക്കുന്നത്. താരലേലത്തില്‍ 2.6 കോടി രൂപയ്ക്കാണ് ഈ 21-കാരനെ ലഖ്‌നൗ സൂപ്പർ ജെയ്ൻ്റസ് സ്വന്തമാക്കിയത്. 2023 ജനുവരിയിൽ ഛത്തീസ്ഗഡിനെതിരെയാണ് മുകുൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 2023 ഒക്ടോബറിൽ ജാർഖണ്ഡിനെതിരെ ടി20യില്‍ അരങ്ങേറ്റവും കുറിച്ചു. 7 ടി20 മത്സരങ്ങളിൽ നിന്ന് 37.66 ശരാശരിയിൽ 226 റൺസാണ് മുകുള്‍ ചൗധരി നേടിട്ടുള്ളത്. തുടർന്ന് താരലേലത്തിലൂടെ ഐപിഎല്ലിലേക്ക് വരുന്നത്.

മീഡിയം പേസറായാണ് മുകുള്‍ തൻ്റെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. പിന്നീട് വിക്കറ്റ് കീപ്പിങിലേക്ക് മാറി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കാഴ്ചവച്ച മികച്ച പ്രകടനത്തിലൂടെ താരം ശ്രദ്ധേയനായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 198.85 എന്ന സ്ട്രൈക്ക് റേറ്റിൽ 173 റൺസാണ് മുകുള്‍ ചൗധരി നേടിയത്. താന്‍ ക്രിക്കറ്റ് താരമാകണമെന്നത് തൻ്റെ പിതാവിന്റെ ആഗ്രഹമാണെന്ന് മുകുള്‍ വ്യക്തമാക്കിയിരുന്നു.

Follow Us
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു