AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് നിരാശ; ധോണിയുടെ തിരിച്ചുവരവ് വൈകും

MS Dhoni Injury Update: ധോണിയുടെ തിരിച്ചുവരവ് വൈകിയേക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ധോണി കളിക്കില്ലെന്നാണ് വിവരം. മടങ്ങിവരവ് ഒരാഴ്ച കൂടി വൈകാനാണ് സാധ്യത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തോടെ ധോണി തിരിച്ചെത്തിയേക്കും. പരിക്ക് മൂലമാണ് വിട്ടുനില്‍ക്കുന്നത്. സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് നിരാശ; ധോണിയുടെ തിരിച്ചുവരവ് വൈകും
MS DhoniImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 26 Apr 2026 | 08:19 PM

MS Dhoni CSK:  ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയ ഐപിഎല്ലിലേക്കുള്ള എംഎസ് ധോണിയുടെ തിരിച്ചുവരവ് വൈകിയേക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ശനിയാഴ്ച നടക്കുന്ന സിഎസ്കെയുടെ മത്സരത്തില്‍ ധോണി കളിക്കില്ലെന്നാണ് വിവരം. താരത്തിന്റെ മടങ്ങിവരവ് ഒരാഴ്ച കൂടി വൈകാനാണ് സാധ്യത. ഏപ്രിൽ 14-ാം തീയതി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരയുള്ള ചെന്നൈയുടെ മത്സരത്തോടെ ധോണി തിരിച്ചെത്തിയേക്കും. പരിക്ക് മൂലമാണ് ധോണി നിലവിൽ ഐപിഎല്ലിൽ നിന്നും വിട്ടുനില്‍ക്കുന്നത്.

ധോണിയുടെ പരിക്കും ചെന്നൈയുടെ തിരിച്ചടിയും

കാലിനേറ്റ പരിക്ക് മൂലം ഐപിഎല്‍ 2026 സീസണിലെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ ധോണിക്ക് സാധിച്ചിട്ടില്ല. നിലവില്‍ താരം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പരിക്ക് മൂലം ധോണിയും, ഡെവാള്‍ഡ് ബ്രെവിസും വിട്ടുനില്‍ക്കുന്നത് സീസണിൻ്റെ തുടക്കത്തിൽ ചെന്നൈയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്

Also Read: David Miller: ‘അദ്ദേഹത്തിന്റെ സിക്സറുകളാണ് ജയത്തിന് അടുത്തെത്തിച്ചത്’; മില്ലറെ പിന്തുണച്ച് അക്‌സര്‍

സി‌എസ്‌കെയുടെ ഫിസിയോ, മസാജ് തുടങ്ങിയ സപ്പോർട്ട് സ്റ്റാഫിന്റെ മേൽനോട്ടത്തിൽ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സിഎസ്‌കെയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ധോണി. അടുത്തിടെ നടന്ന നെറ്റ് സെഷനില്‍ താരം പങ്കെടുത്തിരുന്നു. ഇതോടെ ധോണിയുടെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ തിരിച്ചുവരവ് ഒരാഴ്ച കൂടി വൈകുമെന്നാണ് ഏറ്റവും പുതിയ സൂചനകള്‍.

ചെന്നൈ തകർച്ചയിൽ

ഐപിഎൽ 2026 സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് അടക്കമുള്ളവര്‍ ഫോം ഔട്ടായതും ചെന്നൈയ്ക്ക് തിരിച്ചടിയായി. ചെന്നൈയുടെ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് എട്ട് വിക്കറ്റിനാണ് തോറ്റത്. പഞ്ചാബ് കിങ്സിനെതിരെ അഞ്ച് വിക്കറ്റിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 43 റൺസിനുമാണ് ചെന്നൈ തോറ്റത്.

ചെന്നൈക്ക് പുറമെ ടീമിലേക്ക് പുതുതായി എത്തിയ മലയാളി താരം സഞ്ജു സാംസണും ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും താരത്തിന് രണ്ടക്കം പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ടി20 ലോകകപ്പിലെ മികവ് അതുപോലെ തുടരാൻ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് ചെന്നൈ ആരാധകരിൽ വലിയ അമർഷമാണ് സൃഷ്ടിക്കുന്നത്. താരത്തിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്.

Follow Us