Vaibhav Sooryavanshi: പ്രായം 15 മാത്രം; എന്നിട്ടും വൈഭവ് സൂര്യവംശി അണ്ടര്‍ 19 ഏഷ്യാ കപ്പ് കളിക്കാത്തതെന്ത്?

Why Did Vaibhav Sooryavanshi Miss the 2026 U19 Asia Cup: 15 വയസ് മാത്രമാണ് പ്രായമെങ്കിലും വൈഭവ് സൂര്യവംശിക്ക്‌ ചില ചട്ടങ്ങള്‍ മൂലം അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്താണ് വൈഭവിന്റെ അസാന്നിധ്യത്തിന്റെ കാരണമെന്ന് പരിശോധിക്കാം. ഒരു താരത്തിന്‌ ഐസിസി അണ്ടർ-19 ലോകകപ്പിൽ ഒരു തവണ മാത്രമേ പങ്കെടുക്കാൻ കഴിയൂവെന്നാണ് ബിസിസിഐയുടെ ചട്ടം.

Vaibhav Sooryavanshi: പ്രായം 15 മാത്രം; എന്നിട്ടും വൈഭവ് സൂര്യവംശി അണ്ടര്‍ 19 ഏഷ്യാ കപ്പ് കളിക്കാത്തതെന്ത്?

വൈഭവ് സൂര്യവംശി

Published: 

15 Nov 2026 | 11:13 AM

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ആവേശകരമായ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കി ഇന്ത്യ ജേതാക്കളായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എങ്കിലും മത്സരത്തിന്റെ ഏതൊക്കെയോ ഘട്ടങ്ങളില്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന വൈഭവ് സൂര്യവംശിയെ ആരാധകര്‍ ‘മിസ്’ ചെയ്തിരുന്നു. 15 വയസ് മാത്രമാണ് പ്രായമെങ്കിലും വൈഭവിന് ചില ചട്ടങ്ങള്‍ മൂലം അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്താണ് വൈഭവിന്റെ അസാന്നിധ്യത്തിന്റെ കാരണമെന്ന് പരിശോധിക്കാം. ഒരു താരത്തിന്‌ ഐസിസി അണ്ടർ-19 ലോകകപ്പിൽ ഒരു തവണ മാത്രമേ പങ്കെടുക്കാൻ കഴിയൂവെന്നാണ് ബിസിസിഐയുടെ ചട്ടം.

2016-ലാണ് ഈ ചട്ടം നടപ്പിലാക്കിയത്‌. ജൂനിയർ ക്രിക്കറ്റിലെ പ്രായവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 2016-ൽ ബിസിസിഐ നിയന്ത്രണം കൊണ്ടുവന്നത്. പ്രായപരിധി അനുവദിക്കുന്നുണ്ടെങ്കിൽ പോലും ഒരു ക്രിക്കറ്റ് താരത്തിന് അണ്ടർ-19 ലോകകപ്പിന്റെ ഒന്നിലധികം പതിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിക്കില്ല.

എന്നാല്‍, ഈ നിയന്ത്രണം അണ്ടര്‍ 19 ലോകകപ്പില്‍ മാത്രമാണ് ബാധകമാകുന്നത്. ഏഷ്യാ കപ്പില്‍ ബാധകമല്ല. എങ്കിലും അടുത്ത അണ്ടർ-19 ലോകകപ്പിനുള്ള പുതിയൊരു നിരയെ വളർത്തിയെടുക്കാനാണ് സെലക്ടർമാർ ഏഷ്യാ കപ്പിനെ ഉപയോഗിച്ചത്. അടുത്ത ലോകകപ്പ് കളിക്കാൻ സാധിക്കാത്ത വൈഭവിന് പകരം പുതിയ താരങ്ങൾക്ക് അവസരം നൽകുകയായിരുന്നു ലക്ഷ്യം.

Also Read: IND U19 vs PAK U19: മോഹിത് ഉള്‍വ പാകിസ്ഥാനെ ‘കൊന്ന് കൊലവിളിച്ചു’; ഇന്ത്യയ്ക്ക് കിരീടം

2026-ലെ അണ്ടർ-19 ലോകകപ്പിൽ കളിച്ച സൂര്യവംശി ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ സിംബാബ്‌വെയിൽ നടന്ന ടൂർണമെന്റിൽ കളിക്കുമ്പോൾ അദ്ദേഹത്തിന് വെറും 14 വയസ്‌ മാത്രമായിരുന്നു പ്രായം.

ടൂർണമെന്റിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 169.49 സ്ട്രൈക്ക് റേറ്റിൽ 439 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശി പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ വെറും 80 പന്തുകളിൽ നിന്ന് 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടെ 175 റൺസ് അടിച്ചുകൂട്ടി.

പ്രതികരിച്ച് വൈഭവ്‌

ഇന്ത്യന്‍ അണ്ടര്‍ 19 ടീം ഏഷ്യാ കപ്പ് സ്വന്തമാക്കിയതില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ വൈഭവ് പ്രതികരിച്ചു. ‘അഭിനന്ദനങ്ങൾ, ഓ മാൻ, എന്തൊരു മത്സരം’ എന്നായിരുന്നു ഒരു സ്റ്റോറിയില്‍ അദ്ദേഹം കുറിച്ചത്. മറ്റൊരു സ്‌റ്റോറിയില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ആര്യവീര്‍ സെവാഗിനെയും പ്രശംസിച്ചു. ‘സ്റ്റാർ ബോയ്, ആര്യവീർ സെവാഗ്’ എന്നാണ് വൈഭവ് കുറിച്ചത്.

English Summary

Despite being 15, Vaibhav Sooryavanshi missed the 2026 U19 Asia Cup. Under BCCI’s one-World-Cup policy, he cannot play in the next U19 World Cup after winning the 2026 edition. Selectors therefore used the Asia Cup to groom fresh players for the upcoming World Cup cycle.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ