AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND U19 vs PAK U19: മോഹിത് ഉള്‍വ പാകിസ്ഥാനെ ‘കൊന്ന് കൊലവിളിച്ചു’; ഇന്ത്യയ്ക്ക് കിരീടം

India Win Under-19 Asia Cup Thriller, Beat Pakistan by 1 Wicket on Final Ball: അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ത്രസിപ്പിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് തകര്‍ത്തു. അവസാന പന്തിലായിരുന്നു ഇന്ത്യയുടെ ജയം. പത്താമനായി ക്രീസിലെത്തിയ മോഹിത് ഉള്‍വയുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്. താരം പുറത്താകാതെ 26 പന്തില്‍ 49 റണ്‍സെടുത്തു.

IND U19 vs PAK U19: മോഹിത് ഉള്‍വ പാകിസ്ഥാനെ ‘കൊന്ന് കൊലവിളിച്ചു’; ഇന്ത്യയ്ക്ക് കിരീടം
ഇന്ത്യ അണ്ടർ-19 ഏഷ്യ കപ്പ് ചാമ്പ്യന്മാർImage Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Updated On: 14 Nov 2026 | 07:04 PM

അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ത്രസിപ്പിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് തകര്‍ത്തു. അവസാന പന്തിലായിരുന്നു ഇന്ത്യയുടെ ജയം. പത്താമനായി ക്രീസിലെത്തിയ മോഹിത് ഉള്‍വയുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്. താരം പുറത്താകാതെ 26 പന്തില്‍ 49 റണ്‍സെടുത്തു. 32 പന്തില്‍ 47 റണ്‍സെടുത്ത മനല്‍ ചൗഹാനും നിര്‍ണായക സംഭാവന നല്‍കി. സ്‌കോര്‍: പാകിസ്ഥാന്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 337, ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 339.

തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ ലക്ഷ്യ റായ്ചന്ദാനിയും, ആര്യവീര്‍ സെവാഗും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഇരുവരും 95 റണ്‍സ് അടിച്ചുകൂട്ടി. 61 പന്തില്‍ 58 റണ്‍സ് നേടിയ ആര്യവീര്‍ 17.4 ഓവറില്‍ പുറത്തായത് മുതല്‍ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. തുടര്‍ന്ന്‌ വണ്‍ ഡൗണായെത്തിയ വിനീത് വികെയ്‌ക്കൊപ്പം ചേര്‍ന്ന് ലക്ഷ്യ ഇന്ത്യയെ കര കയറ്റാന്‍ ശ്രമിച്ചു.

21 പന്തില്‍ 24 റണ്‍സെടുത്ത വിനീത് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ലക്ഷ്യ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും തുടര്‍ന്നെത്തിയ ബാറ്റര്‍മാര്‍ക്ക് പിന്തുണ നല്‍കാനായില്ല. 101 പന്തില്‍ 80 റണ്‍സെടുത്ത ലക്ഷ്യ ഇന്ത്യയുടെ അഞ്ചാം വിക്കറ്റായാണ് പുറത്തായത്. മധ്യനിര ബാറ്റര്‍മാരായ അര്‍ജുന്‍ രാജ്പുത്-18 പന്തില്‍ 16, യാഷ്ബര്‍ധന്‍ സിങ് ചൗഹാന്‍-അഞ്ച് പന്തില്‍ ഒമ്പത്, അന്‍വയ് ദ്രാവിഡ്-12 പന്തില്‍ 19 എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

Also Read: Kerala vs Madhya Pradesh: നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; കേരളത്തിന് 138 റണ്‍സ്‌

ആറാമനായി ക്രീസിലെത്തിയ മനാല്‍ ചൗഹാന്റെ വീരോചിത പ്രകടനമാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ സമ്മാനിച്ചത്. ആര്യന്‍ ദിനേശ്കുമാര്‍ ബച്ചുഭായ് സാവ്‌സാനി-14 പന്തില്‍ ഒമ്പത്, കാവ്യ പരേഷ് പട്ടേല്‍-രണ്ട് പന്തില്‍ പൂജ്യം എന്നിവരെ നഷ്ടമായെങ്കിലും മോഹിതുമായി ചേര്‍ന്ന് മനല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

ഇരുവരും ഒത്തുച്ചേരുമ്പോള്‍ എട്ട് വിക്കറ്റിന് 252 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ തലങ്ങും വിലങ്ങും ബൗണ്ടറിമഴ തീര്‍ത്ത മനലും മോഹിതും പാകിസ്ഥാന്റെ പ്രതീക്ഷകള്‍ തച്ചുടച്ചു. ഇതിനിടെ മനലിനെ നഷ്ടമായെങ്കിലും അവസാന വിക്കറ്റില്‍ ചിഗുരുപതി വെങ്കട നാഗ വിജയ സുഭാഷുമായി ചേര്‍ന്ന് മോഹിത് ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ചു. മോഹിതിനൊപ്പം എട്ട് പന്തില്‍ 11 റണ്‍സുമായി വെങ്കടയും പുറത്താകാതെ നിന്നു.

ഉസ്മാന്‍ ഖാന് സെഞ്ചുറി

സെഞ്ചുറി നേടിയ ഉസ്മാന്‍ ഖാന്റെയും, അര്‍ധ സെഞ്ചുറികള്‍ നേടിയ അബ്ദുല്‍ ഖാദിറിന്റെയും, ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫിന്റെയും ബാറ്റിങ് മികവിലാണ് പാക് അണ്ടര്‍ 19 ടീം കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ ഹയം ഖാനും, ഉസ്മാന്‍ ഖാനും പാകിസ്ഥാന് സമ്മാനിച്ചത്. പാക് സ്‌കോര്‍ബോര്‍ഡ് 62-ല്‍ എത്തിയപ്പോള്‍ 23 പന്തില്‍ 21 റണ്‍സെടുത്ത ഹയം ഖാനെ കാവ്യ പരേഷ് പട്ടേല്‍ പുറത്താക്കി. രണ്ടാം വിക്കറ്റില്‍ ഉസ്മാന്‍ ഖാനും, അബ്ദുല്‍ ഖാദിറും നടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടി20 ശൈലിയില്‍ ബാറ്റു വീശിയ അബ്ദുല്‍ ഖാദിറിന്റെ ബാറ്റിങില്‍ പാക് സ്‌കോര്‍ കുതിച്ചുയര്‍ന്നു. 54 പന്തില്‍ 80 റണ്‍സ് സംഭാവന നല്‍കിയാണ് ഖാദിര്‍ മടങ്ങിയത്.

രണ്ടാം വിക്കറ്റില്‍ 135 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ ഉസ്മാനും ക്യാപ്റ്റന്‍ ഫര്‍ഹാനും ചേര്‍ന്ന് കൊട്ടിപൊക്കിയ 43 റണ്‍സിന്റെ കൂട്ടുക്കെട്ടും ഇന്ത്യയ്ക്ക് ക്ഷീണമായി. 111 പന്തില്‍ 107 റണ്‍സ് നേടിയ ഉസ്മാനെ പുറത്താക്കി കാവ്യ പരേഷ് പട്ടേലാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. ഫര്‍ഹാന്‍ 60 പന്തില്‍ 63 റണ്‍സെടുത്തു.

മറ്റ് പാക് ബാറ്റര്‍മാരുടെ സ്‌കോറുകള്‍:അഹമ്മദ് ഹുസൈന്‍-20 പന്തില്‍ 17, ഹംസ സുഹൂര്‍-10 പന്തില്‍ 10, ഹസ്‌നൈന്‍ ദാര്‍-നാലു പന്തില്‍ രണ്ട്, മുഹമ്മദ് സയം-ഏഴു പന്തില്‍ ഏഴ്, നിഖാബ് ഷഫീഖ്-ഒമ്പത് പന്തില്‍ 11, റിസ്വാനുല്ല-മൂന്ന് പന്തില്‍ നാല് നോട്ടൗട്ട്, അലി റാസ-ഒരു പന്തില്‍ പൂജ്യം നോട്ടൗട്ട്. ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പരേഷ് പട്ടേല്‍ നാലും, ചിഗുരുപതി വെങ്കട നാഗ വിജയ സുഭാഷ് മൂന്നും, അര്‍ജുന്‍ രാജ്പുത് ഒരു വിക്കറ്റും സ്വന്തമാക്കി.

English Summary

India defeated Pakistan by one wicket on the final ball to win the Under-19 Asia Cup title. Chasing a target of 338 runs, India struggled in the middle overs despite a solid opening partnership. Mohit Ulva played a brilliant, unbeaten knock of 49 runs to rescue the team from a difficult position. Earlier, Usman Khan scored a century to help Pakistan post a massive total of 337 runs.

Follow Us