IPL 2026 Kerala Players: വിഷ്ണു ഇമ്പാക്ട് ലിസ്റ്റില്‍, വിഘ്‌നേഷിനെ കാണാനുമില്ല; മലയാളി താരങ്ങളുടെ വിധി ഇത്തവണയും ബെഞ്ചിലോ?
Malayali Players in Indian Premier League 2026: പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുന്നതിനുള്ള കാത്തിരിപ്പില്‍ വിഷ്ണു വിനോദും, വിഘ്‌നേഷ് പുത്തൂരും. പഞ്ചാബ് കിങ്‌സിന്റെ താരമാണ് വിഷ്ണു വിനോദ്. വിഘ്‌നേഷ് പുത്തൂര്‍ രാജസ്ഥാന്‍ റോയല്‍സ് താരം. ഇരുടീമുകളും മൂന്ന് മത്സരങ്ങള്‍ പിന്നിട്ടിട്ടും ഒരെണ്ണത്തില്‍ പോലും വിഷ്ണുവിനും, വിഘ്‌നേഷിനും അവസരം ലഭിച്ചില്ല.

വിഷ്ണു വിനോദ്, വിഘ്നേഷ് പുത്തൂർ
Vishnu Vinod and Vignesh Puthur: പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുന്നതിനുള്ള കാത്തിരിപ്പില്‍ മലയാളി താരങ്ങളായ വിഷ്ണു വിനോദും, വിഘ്‌നേഷ് പുത്തൂരും. പഞ്ചാബ് കിങ്‌സിന്റെ താരമാണ് വിഷ്ണു വിനോദ്. 95 ലക്ഷം രൂപയ്ക്കാണ് വിഷ്ണുവിനെ പഞ്ചാബ് താരലേലത്തിലൂടെ സ്വന്തമാക്കിയത്. 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷ് പുത്തൂരിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. എന്നാൽ ഇരുവരുടെയും ഫ്രാഞ്ചെസികള്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ കളിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും വിഷ്ണുവിനും, വിഘ്‌നേഷിനും അവസരം ലഭിച്ചില്ല.
വിഷ്ണുവിൻ്റെ പ്രശ്നം പ്രഭ്‌സിമ്രാന്‍
പഞ്ചാബിന്റെ പല മത്സരങ്ങളിലും ഇമ്പാക്ട് പ്ലെയര്‍മാരുടെ കൂട്ടത്തില്‍ വിഷ്ണുവിന്റെ പേരുമുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങിന്റെ ബാക്കപ്പയാണ് പഞ്ചാബ് വിഷ്ണുവിനെ കാണുന്നത്. പ്രഭ്‌സിമ്രാന്‍ മികച്ച ഫോമിലാണെന്നത് വിഷ്ണുവിന് പ്ലേയിങ് ഇലവനിലേക്ക് എത്താൻ തടസം സൃഷ്ടിക്കുന്നു. നെറ്റ്‌സിലടക്കം മികച്ച പ്രകടനമാണ് വിഷ്ണു കാഴ്ചവെയ്ക്കുന്നത്. വമ്പന്‍ ഹിറ്റുകള്‍ക്ക് പേരു കേട്ട താരവുമാണ്. ടൂര്‍ണമെന്റിന്റെ ഏതെങ്കിലും ഘട്ടത്തില്‍ താരത്തിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷവും വിഷ്ണുവിന് പഞ്ചാബ് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല.
Also Read: IPL 2026: സഞ്ജു റിഫ്രഷായി; ഇനി അഡാര്‍ തിരിച്ചുവരവ്; ശുഭപ്രതീക്ഷയില്‍ ആരാധകര്‍
ഇമ്പാക്ട് താരങ്ങളുടെ പട്ടികയിൽ പോലുമില്ലാതെ വിഘ്നേഷ്
സമാനമായ സാഹചര്യമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വിഘ്‌നേഷ് പുത്തൂരും നേരിടുന്നത്. എന്നാൽ വിഘ്‌നേഷിന്റെ പേര് ഇമ്പാക്ട് പ്ലെയര്‍മാരുടെ കൂട്ടത്തിലും കാണാറില്ല. നെറ്റ്‌സില്‍ വിഘ്‌നേഷ് പുറത്തെടുത്ത മികവില്‍ പരിശീലകന്‍ കുമാര്‍ സങ്കക്കാരയടക്കം സംതൃപ്തനായിരുന്നു. വൃസ്റ്റ് സ്പിന്നാറായി യുസ്വേന്ദ്ര ചഹൽ ഉള്ളതാണ് വിഘ്നേഷിന് പ്ലേയിങ് ഇലവനിലേക്കെത്താനുള്ള വിലങ്ങ് തടി. ചൈന ആം ബോളറാണ് വിഘ്നേഷ്
വിഘ്നേഷ് കഴിഞ്ഞ സീസണിൽ
കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു വിഘ്‌നേഷ്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ താരം മൂന്ന് വിക്കറ്റ് നേടുകയും ചെയ്തു. പിന്നീട് പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നു. ഐപിഎല്‍ 2025 സീസണില്‍ ആറു വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്.
നിലവില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഈ മികവ് ആവര്‍ത്തിക്കാനായാല്‍, അവസാനം അപ്രസക്തമെന്ന് തോന്നിക്കുന്ന മത്സരങ്ങളില്‍ അവസരം കാത്തിരിക്കുന്ന താരങ്ങളെ പരീക്ഷിക്കാന്‍ റോയല്‍സിന് സാധിക്കും. വിഘ്‌നേഷും അത്തരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.