IPL 2026: സഞ്ജു റിഫ്രഷായി; ഇനി അഡാര്‍ തിരിച്ചുവരവ്; ശുഭപ്രതീക്ഷയില്‍ ആരാധകര്‍
Sanju Samson Chennai Super Kings IPL 2026: സഞ്ജു സാംസണ്‍ ഉടന്‍ ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും നിരാശജനകമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 22 റണ്‍സ് നേടാനെ താരത്തിന് സാധിച്ചുള്ളൂ. ഒരു മത്സരത്തില്‍ പോലും രണ്ടക്കം കടക്കാനായില്ല.
Sanju Samson CSK: സഞ്ജു സാംസണ്‍ അടുത്ത മത്സരം മുതല്‍ ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും നിരാശജനകമായ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഐപിഎല്‍ 2026 സീസണില്‍ തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു സഞ്ജുവിന്റെ ആദ്യ. മത്സരം. ഈ മത്സരത്തില്‍ ആറു റണ്‍സിനാണ് താരം പുറത്തായത്.
പഞ്ചാബ് കിങ്‌സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ ഏഴു റണ്‍സായിരുന്നു സമ്പാദ്യം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തില്‍ ഒമ്പത് റണ്‍സിനും പുറത്തായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് 22 റണ്‍സ് നേടാനെ താരത്തിന് സാധിച്ചുള്ളൂ. ഒരു മത്സരത്തില്‍ പോലും രണ്ടക്കം കടക്കാനായില്ല.
ഫോമിലേക്ക് എത്തുമെന്ന് പ്രതീക്ഷ
ഏപ്രില്‍ 11-ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിലും സമാനമായ അവസ്ഥയിലൂടെ സഞ്ജു കടന്നുപോയിരുന്നു.
അന്ന് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ എല്ലാ കളിയിലും സഞ്ജു നിരാശപ്പെടുത്തി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ സഞ്ജു, ടി20 ലോകകപ്പില്‍ മികച്ച ഫോമിലാണ് മടങ്ങിയെത്തിയത്. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇപ്പോഴത്തെ സാഹചര്യവും സമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്വകാര്യ ആവശ്യങ്ങള്‍ക്കായി താരം കോഴിക്കോട്ട് എത്തിയിരുന്നു. സഞ്ജുവിന് ‘റീഫ്രഷാ’കാനുള്ള സാഹചര്യം ഇതുവഴി ലഭിച്ചെന്നും, ഇനി താരം ഫോമിലേക്ക് എത്തുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.
കോഴിക്കോട് സഞ്ജു കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വീഡിയോയിലെ കമന്റുകളിലാണ് ആരാധകര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. ‘സഞ്ജു റീഫ്രഷും, റീചാര്‍ജുമായി. അടുത്ത മത്സരം മുതല്‍ എന്ത് സംഭവിക്കുമെന്ന് നോക്കിക്കോ’ എന്നായിരുന്നു ചില കമന്റുകള്‍.
View this post on Instagram