IND W vs HKG W: ഹോങ്കോങ് തവിടുപൊടി! ഏഷ്യാ കപ്പില്‍ തുടര്‍ വിജയങ്ങളുമായി ഹര്‍മന്‍പ്രീതും സംഘവും

India W Beat Hong Kong W : വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഹോങ്കോങിനെ ഇന്ത്യ തകര്‍ത്തു. ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ് പൊരുതാന്‍ പോലുമാകാതെ കീഴടങ്ങി.

IND W vs HKG W: ഹോങ്കോങ് തവിടുപൊടി! ഏഷ്യാ കപ്പില്‍ തുടര്‍ വിജയങ്ങളുമായി ഹര്‍മന്‍പ്രീതും സംഘവും

India W vs Hong Kong W

Updated On: 

03 Sep 2026 | 11:14 PM

ദുബായ്: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഹോങ്കോങിനെ 137 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്‌. ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ് പൊരുതാന്‍ പോലുമാകാതെ കീഴടങ്ങി. 16.2 ഓവറില്‍ വെറും 56 റണ്‍സിന് ഹോങ്കോങ് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 193, ഹോങ്കോങ് 16.2 ഓവറില്‍ 56. സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായ സ്മൃതിയും, ഷഫാലി വര്‍മ്മയും തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. എട്ടാം ഓവറില്‍ ഷഫാലി മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 74-ല്‍ എത്തിയിരുന്നു. 17 പന്തില്‍ 28 റണ്‍സെടുത്ത ഷഫാലിയെ രുചിത വെങ്കടേഷാണ് പുറത്താക്കിയത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ പ്രതിക റാവല്‍ നിരാശപ്പെടുത്തി. 12 പന്തില്‍ 10 റണ്‍സെടുക്കാനെ പ്രതികയ്ക്ക് സാധിച്ചുള്ളൂ. ജൊയ്‌ലീന്‍ കൗറിന്റെ പന്തില്‍ മറിയം ബിബിക്ക് ക്യാച്ച് നല്‍കി പ്രതിക മടങ്ങി. പിന്നാലെ ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും നിരാശപ്പെടുത്തി. 13 പന്തില്‍ 11 റണ്‍സ് മാത്രമായിരുന്നു റിച്ചയുടെ സംഭാവന.

ഒമ്പത് പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഭാരതി ഫുല്‍മാലി നാലു പന്തില്‍ രണ്ട് റണ്‍സുമായും, ദീപ്തി ശര്‍മ ഒരു പന്തില്‍ ഒരു റണ്‍സുമായും പുറത്താകാതെ നിന്നു.

Also Read: Smriti Mandhana: മിതാലിയുടെ റെക്കോർഡ് തകർത്തു; വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരിയായി സ്മൃതി മന്ദാന

പിടിച്ചുനില്‍ക്കാനാകാതെ ഹോങ്കോങ്

ഹോങ്കോങ് നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും 20 റണ്‍സ് കടക്കാനായില്ല. 27 പന്തില്‍ 15 റണ്‍സെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ നടാഷ മൈല്‍സാണ് ടോപ് സ്‌കോറര്‍. 15 പന്തില്‍ 14 റണ്‍സെടുത്ത മറിന ലാംബ്ലോ, 23 പന്തില്‍ 11 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ യാസ്മിന്‍ ദസ്വാനി എന്നിവരാണ് ഹോങ്കോങ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.

മറികോ ഹില്‍-നാല് പന്തില്‍ പൂജ്യം, കാരി ചാന്‍-ആറു പന്തില്‍ ഒന്ന്, മറിയം ബിബി-10 പന്തില്‍ ഏഴ്, ഷന്‍സീന്‍ ഷഹ്‌സാദി-ആറു പന്തില്‍ രണ്ട്, മെ വായി സിയു-മൂന്ന് പന്തില്‍ ഒന്ന്, ജൊയ്‌ലീന്‍ കൗര്‍-ഒന്ന് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഹോങ്കോങ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ മൂന്നു വിക്കറ്റും, നന്ദനി ശര്‍മ, ശ്രീ ചരണി, പ്രേമ റാവത്ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

English Summary

India defeated Hong Kong by 137 runs in the Women’s Asia Cup matc. Chasing a target of 194 runs set by India, Hong Kong surrendered without even putting up a fight. Hong Kong was all out for just 56 runs in 16.2 overs.

Loading...
Unable to load recommendations.
Follow Us
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മല്ലിയില കറിക്ക് മാത്രമല്ല സൗന്ദര്യത്തിനും സൂപ്പർ! അറിയാമോ?
ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
തിലക് വര്‍മയുടെ ആസ്തിയെത്ര?
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?