AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Yashasvi Jaiswal: ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനം നോട്ടമിട്ട് ജയ്‌സ്വാള്‍; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിനും മുന്നില്‍; സഞ്ജുവിന് ഭീഷണി

Yashasvi Jaiswal brilliant form for Rajasthan Royals: ഇന്ത്യന്‍ ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം ലക്ഷ്യമിട്ട്, യശ്വസി ജയ്‌സ്വാള്‍. ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ജയ്‌സ്വാളാണ് മുന്നില്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് 170 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 160 റണ്‍സുമായി സമീര്‍ റിസ്വി രണ്ടാമതുണ്ട്.

Yashasvi Jaiswal: ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനം നോട്ടമിട്ട് ജയ്‌സ്വാള്‍; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിനും മുന്നില്‍; സഞ്ജുവിന് ഭീഷണി
യശസ്വി ജയ്‌സ്വാൾImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 27 Apr 2026 | 11:33 AM

Yashasvi Jaiswal IPL 2026: ഇന്ത്യന്‍ ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് താരം യശ്വസി ജെയ്സ്വാൾ. ഇന്ത്യൻ ടീമിലേക്കുള്ള സ്ഥാനം ലക്ഷ്യംവെച്ച് ഐപിഎല്ലില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തകര്‍പ്പന്‍ പ്രകടനമാണ് യശ്വസി ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നിലവില്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ജയ്‌സ്വാളാണ് മുന്നില്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് 170 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 160 റണ്‍സുമായി ഡൽഹി ക്യാപിറ്റൽസിൻ്റെ യുവതാരം സമീര്‍ റിസ്വി പട്ടികയിൽ രണ്ടാമതുണ്ട്.

യശ്വസ്വി ജയ്സ്വാളിൻ്റെ പ്രകടനം ഇതുവരെ

ഇതുവരെ രണ്ട് അര്‍ധ സെഞ്ചുറികള്‍ ജയ്‌സ്വാള്‍ സീസണിൽ ഇതിനോടകം നേടിക്കഴിഞ്ഞു. 77 ആണ് രാജസ്ഥാൻ ഓപ്പണിങ് താരത്തിൻ്റെ ഉയര്‍ന്ന സ്‌കോര്‍. 163.24 ആണ് സ്‌ട്രൈക്ക് റേറ്റ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ മത്സരത്തില്‍ താരം 36 പന്തില്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 36 പന്തില്‍ 55 റണ്‍സ് നേടി. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ 32 പന്തില്‍ 77 റണ്‍സാണ് ജയ്സ്വാൾ അടിച്ചുകൂട്ടിയത്. ഓപ്പണിങില്‍ ജയ്‌സ്വാള്‍-വൈഭവ് സൂര്യവംശി സഖ്യം നല്‍കുന്ന മികച്ച തുടക്കമാണ് റോയല്‍സിന്റെ ഈ സീസണിലെ പ്രധാന കരുത്ത്.

Also Read: IPL 2026 Kerala Players: വിഷ്ണു ഇമ്പാക്ട് ലിസ്റ്റില്‍, വിഘ്‌നേഷിനെ കാണാനുമില്ല; മലയാളി താരങ്ങളുടെ വിധി ഇത്തവണയും ബെഞ്ചിലോ?

ആദ്യ മൂന്ന് മത്സരങ്ങളിലെ മികവ് വരും മത്സരങ്ങളിലും തുടരാനായാല്‍, ഈ സീസണിലെ ഓറഞ്ച് ക്യാപ് ജയ്‌സ്വാളിന്റെ തലയിലിരിക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്താനും താരത്തിന് സാധിക്കും. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ഓപ്പണിങ് താരവും കൂടിയാണ് ജയ്സ്വാൾ. രോഹിത് ശർമയുടെ അഭാവത്തിൽ ഏകദിന ടീമിലും ജയ്സ്വാൾ തൻ്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്.

സഞ്ജുവിന് വെല്ലുവിളി

അതേസമയം യശ്വസ്വി ജയ്‌സ്വാള്‍ പുറത്തെടുക്കുന്ന മികവ് മലയാളി താരം സഞ്ജു സാംസണിന് ഭീഷണിയാണ്. ഈ കഴിഞ്ഞ ടി20 ലോകകപ്പിലെ ഫോം അതേ പോലെ ഐപിഎല്ലില്‍ തുടരാന്‍ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടില്ല. ഇനിയും സഞ്ജു ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കില്‍,  ടി20ലെ താരത്തിൻ്റെ ദേശീയ ടീമിലെ ഓപ്പണര്‍ സ്ഥാനം ജയ്‌സ്വാള്‍ കൊണ്ടുപോയേക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Follow Us