‘ഇനി നീയാണ് എന്റെ പ്രചോദനം’; ​വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സൂര്യകുമാർ യാദവ്

Suryakumar Yadav praises Vaibhav Suryavanshi: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് 2026-ൽ യു.എ.ഇയ്‌ക്കെതിരെ ഇന്ത്യ എ ടീമിനായി 53 പന്തിൽ 204 റൺസ് അടിച്ചുകൂട്ടിയ കൗമാര ബാറ്റർ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ടി20 ലോകകപ്പ് ജേതാവായ മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രശംസ.

ഇനി നീയാണ് എന്റെ പ്രചോദനം; ​വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സൂര്യകുമാർ യാദവ്

Suryakumar Yadav Praises Vaibhav Suryavanshi

Published: 

25 Nov 2026 | 07:05 PM

പൊതുവിൽ ജൂനിയർ താരങ്ങൾ സീനിയർ താരങ്ങളെ കണ്ടാണ് പഠിക്കുക. എന്നാൽ, ജൂനിയർ കേമനാണെങ്കിൽ സീനിയറിന് ജൂനിയറിനെ കണ്ടും പഠിക്കാം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നിലവിലെ സാഹചര്യങ്ങൾ ഇപ്പോൾ ഇത്തരമൊരു അ‌പൂർവ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അ‌തിന് കാരണം ഇന്ത്യൻ ക്രിക്കറ്റിലെ ‘അ‌ദ്ഭുത ബാലൻ’ ​വൈഭവ് സൂര്യവംശിയാണ്. കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിൽ യുഎഇയ്‌ക്കെതിരെ ഇരട്ട സെഞ്ചുറിയുമായി ​വൈഭവ് നടത്തിയ ഗംഭീര പ്രകടനമാണ്. ഈ മത്സരത്തിൽ റെക്കോർഡുകളുടെ പെരുമഴ തന്നെ ഉണ്ടായി എന്നതിനൊപ്പം, ഇതിഹാസ താരങ്ങളടക്കം നിരവധി പേരുടെ പ്രശംസയും ​വൈഭവിനെ തേടിയെത്തി. അ‌തിൽ ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കമന്റ് ഏറെ ശ്രദ്ധേയമാണ്.

“വൈഭവ് സൂര്യവംശി. നീയാണ് ഇപ്പോൾ എന്റെ പ്രചോദനം. എന്തൊരു കളിക്കാരൻ’. ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എക്‌സിൽ എഴുതി. സീനിയർ താരമായ സൂര്യകുമാർ യാദവ് ടി20 ലോകകപ്പ് വിജയത്തിന് ശേഷം കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ താരം പിന്നീട് ആഭ്യന്തര ക്രിക്കറ്റിലാണ് കളിച്ചത്.

Also Read: ആദ്യ ഇരുപതിൽ രോഹൻ മാത്രം; ആഞ്ഞുപിടിച്ചാൽ അസ്ഹറുദ്ദീനുമെത്തും; സഞ്ജു ചിത്രത്തിൽ പോലുമില്ല

2026 ജൂണിൽ സെലക്ടർമാർ സൂര്യകുമാറിനെ ടീമിൽ നിന്നും ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി, പകരം ശ്രേയസ് അയ്യർ ക്യാപ്റ്റനായി. ഇത്തരമൊരു മോശം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സൂര്യകുമാർ യാദവ്, ​വൈഭവ് തനിക്ക് പ്രചോദനമാണ് എന്ന് പറയുമ്പോൾ വെറും പ്രശംസയ്ക്ക് അ‌പ്പുറമുള്ള ആഴം ആ വാക്കുകളിൽ ഉണ്ട്.

അ‌ദ്ഭുത ബാറ്റിങ്

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിൽ യുഎഇക്കെതിരേ ഏഴ് ഫോറുകളും 28 സിക്‌സറുകളും സഹിതം 53 പന്തിൽ 204 റൺസ് ആണ് ​വൈഭവ് അ‌ടിച്ചുകൂട്ടിയത്. ഒരു ലിസ്റ്റ് എ ഇന്നിംഗ്‌സിൽ ഏതൊരു ബാറ്റ്‌സ്മാനും നേടുന്ന ഏറ്റവും കൂടുതൽ സിക്‌സറുകളാണിത്. കൂടാതെ വെറും 28 പന്തിൽ (6.3 ഓവറിൽ) സെഞ്ച്വറി തികച്ച വൈഭവ്, 2023-ൽ ഓസ്‌ട്രേലിയയുടെ ജേക്ക് ഫ്രേസർ-മക്ഗുർക്ക് സ്ഥാപിച്ച 29 പന്തിന്റെ റെക്കോർഡ് മറികടന്നു.

40 പന്തിൽ 150 കടന്ന്, മുൻപ് ബിഹാറിനായി അരുണാചൽ പ്രദേശിനെതിരെ 59 പന്തിൽ നേടിയ സ്വന്തം റെക്കോർഡും 52 പന്തിൽ ഡബിൾ സെഞ്ചുറി നേടി, ന്യൂസിലൻഡിന്റെ ചാഡ് ബോവ്സ് 2023-ൽ സ്ഥാപിച്ച 103 പന്തിന്റെ റെക്കോർഡും ​വൈഭവ് തകർത്തു. വൈഭവിന്റെ ഈ പെർഫോമൻസിനെ പ്രശംസിച്ച് സുരേഷ് റെയ്‌ന, റിക്കി പോണ്ടിങ്, മുഹമ്മദ് കൈഫ്, എസ്. ബദരീനാഥ് തുടങ്ങി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

English Summary

Former T20 World Cup-winning captain Suryakumar Yadav has praised teenage batsman Vaibhav Sooryavanshi for his 53-ball 204 for India A against UAE in the Rising Stars Asia Cup 2026. “Vaibhav Sooryavanshi, you are my inspiration now, what a player,” said Suryakumar Yadav.

Loading...
Unable to load recommendations.
Follow Us
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ