Delhi Capitals : ഡൽഹി ക്യാപിറ്റൽസ് പരിശീലക സ്ഥാനത്തുനിന്ന് റിക്കി പോണ്ടിംഗിനെ നീക്കി; സൗരവ് ഗാംഗുലി പകരക്കാരനാവുമെന്ന് റിപ്പോർട്ട്

Delhi Capitals Removed Ricky Ponting : മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കി ഡൽഹി ക്യാപിറ്റൽസ്. ഇക്കാര്യം ഫ്രാഞ്ചൈസി സ്ഥിരീകരിച്ചു. ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയ സൗരവ് ഗാംഗുലിയാവും ഇനി ടീമിൻ്റെ പരിശീലകനെന്നാണ് റിപ്പോർട്ട്.

Delhi Capitals : ഡൽഹി ക്യാപിറ്റൽസ് പരിശീലക സ്ഥാനത്തുനിന്ന് റിക്കി പോണ്ടിംഗിനെ നീക്കി; സൗരവ് ഗാംഗുലി പകരക്കാരനാവുമെന്ന് റിപ്പോർട്ട്

Delhi Capitals Removed Ricky Ponting (Image Courtesy - Social Media)

Updated On: 

13 Jul 2024 | 07:57 PM

ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലക സ്ഥാനത്തുനിന്ന് റിക്കി പോണ്ടിംഗിനെ നീക്കി. ഫ്രാഞ്ചൈസി തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയ സൗരവ് ഗാംഗുലിയാവും ഇനി ടീമിനെ പരിശീലിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

2018ലാണ് പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസ് പരിശീലകനായി നിയമിതനായത്. 2020ൽ ടീം ഫൈനലിലെത്തിയെങ്കിലും മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച പോണ്ടിംഗിനെ നിലനിർത്താൻ മാനേജ്മെൻ്റിന് താത്പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിൽ പൂർണ അധികാരം നൽകിയെങ്കിലും ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ഡൽഹിയ്ക്ക് സാധിച്ചുള്ളൂ. ഇതോടെയാണ് പോണ്ടിംഗിനെ മാറ്റാൻ മാനേജ്മെൻ്റ് തീരുമാനിച്ചത്.


ബംഗാളി സൈറ്റായ ആജ് കലിനു നൽകിയ അഭിമുഖത്തിൽ സൗരവ് ഗാംഗുലി ഇതേ വിവരം പുറത്തുവിട്ടിരുന്നു. നടക്കാനിരിക്കുന്ന മെഗാ ഓക്ഷന് മുന്നോടിയായി എടുക്കുന്ന തീരുമാനമാണ് ഇതെന്ന് ഗാംഗുലി പറഞ്ഞു. ഇക്കഴിഞ്ഞ ഏഴ് സീസണിലും ടീമിന് കപ്പ് നേടിക്കൊടുക്കാൻ പോണ്ടിംഗിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നീക്കാമെന്ന് തീരുമാനിച്ചു. ഇനി താനായിരിക്കും പ്രധാന പരിശീലകൻ. ഇന്ത്യൻ പരിശീലകരെ സഹപരിശീലകരായി നിയമിക്കുമെന്നും ഗാംഗുലി പറഞ്ഞതായി ആജ് കൽ റിപ്പോർട്ട് ചെയ്തു.

Also Read : IPL 2025 : നാലിലധികം താരങ്ങളെ നിലനിർത്താൻ അനുവദിക്കണമെന്ന് ഫ്രാഞ്ചൈസികൾ; ബിസിസിഐയുടെ തീരുമാനം ഉടൻ

പോണ്ടിംഗ് ആദ്യമായി പരിശീലകനായ 2018ൽ ടീം അവസാന സ്ഥാനത്തായിരുന്നു. 2019, 20, 21 സീസണുകളിൽ പ്ലേ ഓഫ് കളിച്ചു. 2020ൽ ഫൈനലിലെത്തി. തുടർന്ന് മൂന്ന് വർഷം പ്ലേ ഓഫ് യോഗ്യത നേടാൻ ടീമിനായില്ല. 2022ൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൽഹി 2023ൽ 9ആം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത്.

ഐപിഎൽ ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് ടീമിനൊപ്പം ചേരുന്ന പരിശീലകനെയല്ല, ലേലത്തിൽ ഉൾപ്പെടെ ഇടപെടാനാവുന്ന പരിശീലകനെയാണ് വേണ്ടതെന്നാണ് മാനേജ്മെൻ്റിൻ്റെ നയം. അതുകൊണ്ട് തന്നെ ബാറ്റിംഗ്, ബൗളിംഗ് പരിശീലിപ്പിക്കാൻ ഇന്ത്യൻ പരിശീലകരാവും എത്തുക. കഴിഞ്ഞ സീസണിൽ സഹ പരിശീലകനായിരുന്ന പ്രവീൺ ആംറെ തുടരുമെന്നാണ് സൂചന.

വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആണ് നിലവിൽ ഡൽഹിയുടെ ക്യാപ്റ്റൻ. ഓസീസ് യുവതാരം ജേക്ക് ഫ്രേസർ മക്കർക്ക്, ദക്ഷിണാഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്, ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്, ഓൾറൗണ്ടർ അക്സർ പട്ടേൽ, ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയ തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനായത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്