Diogo Jota: ഡിയോഗോ ജോട്ടയ്ക്ക് അമരത്വം നൽകി ലിവർപൂൾ; 20ആം നമ്പർ ജഴ്സി ഇനിയാരും അണിയില്ലെന്ന് സൂചന

Diogo Jota Jersey Will Be Immortalised: കാറപകടത്തിൽ കൊല്ലപ്പെട്ട ഡിയോഗോ ജോട്ടയുടെ 20ആം നമ്പർ ജഴ്സി അനശ്വരമാക്കുകയാണെന്ന് ലിവർപൂൾ. വാർത്താകുറിപ്പിലൂടെയാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.

Diogo Jota: ഡിയോഗോ ജോട്ടയ്ക്ക് അമരത്വം നൽകി ലിവർപൂൾ; 20ആം നമ്പർ ജഴ്സി ഇനിയാരും അണിയില്ലെന്ന് സൂചന

ഡിയോഗോ ജോട്ട

Published: 

04 Jul 2025 | 11:01 AM

കാറപകടത്തിൽ കൊല്ലപ്പെട്ട പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ ജഴ്സി നമ്പറിന് അമരത്വം നൽകി താരത്തിൻ്റെ ക്ലബ് ലിവർപൂൾ. ജോട്ട അണിഞ്ഞിരുന്ന 20ആം നമ്പർ ജഴ്സിയെ അനശ്വരമാക്കുകയാണെന്ന് വാർത്താ കുറിപ്പിലൂടെ ലിവർപൂൾ തന്നെ അറിയിച്ചു. ഈ മാസം മൂന്നാം തീയതിയാണ് ജോട്ട കാറപകടത്തിൽ കൊല്ലപ്പെട്ടത്. സഹോദരനും ഫുട്ബോൾ താരവുമായ ആന്ദ്രേ സിൽവയ്ക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.

‘ലിവർപൂളിൻ്റെ 2024-2025 സീസൺ കിരീടധാരണത്തിൽ വഹിച്ച പങ്ക് കണക്കിലെടുത്ത് 20ആം നമ്പർ ജഴ്സി അനശ്വരമാക്കാൻ ക്ലബ് തീരുമാനിച്ചിരിക്കുന്നു. ക്ലബിൻ്റെ 20ആം പ്രീമിയർ ലീഗ് കിരീടമായിരുന്നു അത്. തൻ്റെ ജീവിതത്തിലെ അവസാന ഗോളിലൂടെ ക്ലബിന് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.’- ലിവർപൂൾ വിശദീകരിച്ചു. വിശദമായ ഒരു കുറിപ്പിലൂടെയാണ് ലിവർപൂളിൻ്റെ പ്രഖ്യാപനം.

ജഴ്സി അനശ്വരമാക്കുന്നു എന്നാണ് ക്ലബ് അറിയിച്ചത്. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും ജോട്ട അണിഞ്ഞിരുന്ന 20ആം നമ്പർ ജഴ്സി ഇനി ക്ലബിൽ ആരും അണിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയില്ല.

Also Read: Diogo Jota Death News : ഡിയോഗോ ജോട്ടയ്ക്ക് കാറപകടത്തിൽ ദാരുണാന്ത്യം; ലിവർപൂൾ താരത്തിന്റെ വിയോഗം വിവാഹത്തിന് തൊട്ടുപിന്നാലെ

സഞ്ചരിച്ചുകൊണ്ടിരുന്ന കാർ തെന്നിമാറി തീപിടിച്ചാണ് ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും കൊല്ലപ്പെട്ടത്. 2020ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് ലിവർപൂളിലെത്തിയ താരത്തിൻ്റെ കരാർ അഞ്ച് വർഷത്തേക്കായിരുന്നു. ഈ വർഷമാണ് താരത്തിൻ്റെ കരാർ പുതുക്കേണ്ടിയിരുന്നത്. ലിവര്‍പൂളിനായി 123 മത്സരങ്ങളില്‍ നിന്നു 47 ഗോളുകള്‍ നേടിയ താരം പോർച്ചുഗൽ ദേശീയ ടീമിനായി 49 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളും നേടി. ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ഇഎഫ്എല്‍ കപ്പ് എന്നിവ നേടിയിട്ടുണ്ട്.

10 ദിവസം മുൻപായിരുന്നു ജോട്ടയുടെ വിവാഹം. ദീർഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസെയെയാണ് താരം വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് മൂന്ന് മക്കളുണ്ട്.

 

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്