FIFA 2026 World Cup Day: യമാലിന്റെ വരവില്‍ സൗദിയെ നാലടിയില്‍ വീഴ്ത്തി സ്പാനിഷ് പട; ‘വെറുതെ’ വന്നതല്ലെന്ന് തെളിയിച്ച് കാംബോ വെര്‍ദെ

FIFA World Cup 2026 Results: ഫിഫ 2026 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിന് ആദ്യ ജയം. കരുത്തരായ ബെല്‍ജിയത്തെ ഇറാനും, ഉറുഗ്വേയെ കാംബോ വെര്‍ദെയും സമനിലയില്‍ തളച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ സൗദി അറേബ്യയെ നാലു ഗോളുകള്‍ക്കാണ് സ്പാനിഷ് പട തരിപ്പണമാക്കിയത്.

FIFA 2026 World Cup Day: യമാലിന്റെ വരവില്‍ സൗദിയെ നാലടിയില്‍ വീഴ്ത്തി സ്പാനിഷ് പട; വെറുതെ വന്നതല്ലെന്ന് തെളിയിച്ച് കാംബോ വെര്‍ദെ

Lamine Yamal

Published: 

22 Jun 2026 | 08:38 AM

ലമീന്‍ യമാല്‍ വരവറിയിച്ചതോടെ ഫിഫ 2026 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിന് ആദ്യ ജയം. കരുത്തരായ ബെല്‍ജിയത്തെ ഇറാനും, ഉറുഗ്വേയെ കാംബോ വെര്‍ദെയും സമനിലയില്‍ തളച്ചു. ഗ്രൂപ്പ് എച്ചില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സ്പാനിഷ് പട തരിപ്പണമാക്കിയത്. ആദ്യ മത്സരത്തില്‍ കാംബോ വെര്‍ദെയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ ഈ മത്സരത്തോടെ സ്‌പെയിന്‍ തീര്‍ത്തു. മത്സരത്തിന്റെ തുടക്കം മുതല്‍ സ്‌പെയിന്‍ മികച്ച ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തു.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ 18-കാരന്‍ ലമീന്‍ യമാല്‍ വല കുലുക്കി. യമാല്‍ ലോകകപ്പില്‍ നേടുന്ന ആദ്യ ഗോളാണിത്. 20, 23 മിനിറ്റുകളിൽ മികേൽ ഒയാർസബാൽ ഇരട്ട ഗോളുകൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ സ്പെയിൻ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടി.

രണ്ടാം പകുതിയിലും സ്പാനിഷ് പട ആക്രമണം തുടര്‍ന്നു. 48-ാം മിനിറ്റില്‍ സൗദി താരം ഹസന്‍ അല്‍തംബക്തിയുടെ സെല്‍ഫ് ഗോള്‍ സ്‌പെയിനിന്റെ ആധികാരിക വിജയം ഉറപ്പാക്കി. തിരിച്ചടിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ സ്പാനിഷ് പ്രതിരോധത്തില്‍ തട്ടി വിഫലമായി.

ലമീന്‍ യമാല്‍ ഗോള്‍ നേടുന്നു

ഇറാന്റെ പ്രതിരോധക്കരുത്ത്‌

ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ബെല്‍ജിയത്തെ ഇറാന്‍ സമനിലയില്‍ തളച്ചു. പന്തടക്കത്തിലും ആക്രമണത്തിലും ബെല്‍ജിയമായിരുന്നു മുന്നിലെങ്കിലും, ഇറാന്‍ ഗോള്‍കീപ്പര്‍ അലിറേസ ബെയ്‌റാന്‍വന്ദ് നടത്തിയ മികച്ച സേവുകള്‍ക്ക് മുന്നില്‍ അതെല്ലാം നിഷ്പ്രഭമായി.

Also Read: ഒടുവിൽ ജർമ്മനി പൊട്ടിച്ചിരിച്ചു! ഐവറി കോസ്റ്റിനെതിരേ ത്രില്ലർ ജയം; ഇരട്ട ഗോളുമായി ഡെനിസ്

മാക്‌സിം ഡി കുപ്പറിന്റെ ഗോള്‍ ഉറച്ച ഷോട്ട് തടുത്തിട്ടതായിരുന്നു ഏറെ ശ്രദ്ധേയം. 66-ാം മിനിറ്റില്‍ ഡിഫെന്‍ഡര്‍ നഥാന്‍ എന്‍ഗോയ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബെല്‍ജിയം പത്ത് പേരായി ചുരുങ്ങി. മെഹ്ദി താരെമിയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിനാണ് റെഡ് കാര്‍ഡ് ലഭിച്ചത്. ഈ സാഹചര്യം മുതലെടുക്കാന്‍ ഇറാന്‍ ശ്രമിച്ചെങ്കിലം ഗോള്‍ കണ്ടെത്താനായില്ല. അവസാന 25 മിനിറ്റില്‍ ഇറാന്‍ കടന്നാക്രമണത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഉറുഗ്വേ ഞെട്ടി

ഗ്രൂപ്പ് എച്ചിലെ വാശിയേറിയ പോരാട്ടത്തില്‍ ശക്തരായ ഉറുഗ്വേയെ ലോകകപ്പിലെ പുതുമുഖങ്ങളായ കാംബോ വെര്‍ദെ സമനിലയില്‍ പൂട്ടി. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ കെവിന്‍ പിനയിലൂടെ കാംബോ വെര്‍ദെയാണ് ആദ്യ ഗോളടിച്ചത്. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ മാക്‌സിമിലിയാനോ അറൗഹോ, അഗസ്റ്റിന്‍ കനോബിയോ എന്നിവര്‍ വല കുലുക്കിയതോടെ ഉറുഗ്വെ ലീഡ് ഉറപ്പിച്ചു. 60-ാം മിനിറ്റില്‍ ഹീലിയോ വരേല വല കുലുക്കിയതോടെ കാംബോ വെര്‍ദെ സമനില പിടിച്ചെടുത്തു.

സ്പെയിനിനെതിരെ ആദ്യ മത്സരത്തിൽ കാംബോ വെര്‍ദെ ഗോള്‍രഹിത സമനില നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉറുഗ്വേയെയും സമനിലയില്‍ തളച്ചത്. കരുത്തരായ രണ്ട് ടീമുകളെ സമനിലപ്പൂട്ടില്‍ കുരുക്കിയ കാംബോ വെര്‍ദെ കുതിപ്പ് തുടരുകയാണ്.

English Summary

Spain crushed Saudi Arabia 4-0 with an impressive performance. Lamine Yamal made history by scoring the opening goal. Iran defended brilliantly to hold ten-man Belgium to a 0-0 draw. Cape Verde shocked Uruguay with a 2-2 tie.

Follow Us
ഇടയ്ക്കിടെ ജലദോഷമോ? മരുന്നുവേണ്ട ഉള്ളിയും തേനും മതി
വെള്ളത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഏതെല്ലാം?
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല