ഒറ്റ ഗോൾ, പക്ഷേ ‘സെക്കൻഡ്സ്’ ഗോൾ! സ്‌കോട്ട്‌ലൻഡിനെ പറപ്പിച്ച് മൊറോക്കോ; രണ്ടാം ജയവുമായി അ‌മേരിക്ക

FIFA World Cup 2026 Match Highlights: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് സി മത്സരത്തിൽ ​സ്കോട്ട്ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത മൊറോക്കോ. ഗ്രൂപ്പ് ഡി യിൽ നടന്ന മറ്റൊരു മത്സരത്തിൽ അ‌മേരിക്ക എതിരില്ലാത്ത രണ്ട് ഗോളിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. കളി തുടങ്ങി സെക്കൻഡുകൾക്കുള്ളിലായിരുന്നു ഇസ്മയെൽ സൈബാറിയിലൂടെ മൊറോക്കോയുടെ ഗോൾ എത്തിയത്. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ ആണ് ഇത്.

ഒറ്റ ഗോൾ, പക്ഷേ സെക്കൻഡ്സ് ഗോൾ! സ്‌കോട്ട്‌ലൻഡിനെ പറപ്പിച്ച് മൊറോക്കോ; രണ്ടാം ജയവുമായി അ‌മേരിക്ക

Fifa World Cup 2026 Match Highlights

Published: 

20 Jun 2026 | 08:43 AM

മാസച്യുസെറ്റ്സ്: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് സി മത്സരത്തിൽ ​സ്കോട്ട്ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത മൊറോക്കോ. ഗ്രൂപ്പ് ഡി യിൽ നടന്ന മറ്റൊരു മത്സരത്തിൽ അ‌മേരിക്ക എതിരില്ലാത്ത രണ്ട് ഗോളിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ഒറ്റ​ ഗോളിനാണ് ജയിച്ചത് എങ്കിലും സ്കോട്ട്​ലൻഡിനെതിരേ ​മൊറോക്കോ നേടിയ ഗോളിനെ ‘സെക്കൻഡ്സ്’ ഗോൾ എന്ന് വിശേഷിപ്പിക്കാം, കാരണം കളി തുടങ്ങി സെക്കൻഡുകൾക്കുള്ളിലായിരുന്നു ഇസ്മയെൽ സൈബാറിയിലൂടെ മൊറോക്കോയുടെ ഗോൾ എത്തിയത്. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ ആണ് ഇത്. അ‌തേസമയം ഗ്രൂപ്പ് ഡി യിൽ ഇരട്ടഗോളുകളുടെ ബലത്തിൽ നേടിയ ജയവുമായി ആഥിതേയരായ അ‌മേരിക്ക ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.

മൊറോക്കോ മാജിക്

വെറും 71-ാം സെക്കൻഡിൽ ആണ് ഇസ്മയെൽ സൈബാറിയിലൂടെ മൊറോക്കോ മുന്നിലെത്തിയത്. കളിയുടെ ആദ്യ രണ്ട് മിനിറ്റിനുള്ളിൽത്തന്നെ ഗോൾ വീണപ്പോൾ എതിർ ഗോളും മറുപടിയുമൊക്കെയായി ഗോളടിമേളമായിരിക്കും വരാൻ പോകുന്നത് എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചുകാണും, എന്നാൽ മത്സരത്തിൽ ആകെ കിട്ടിയ ഒരേയൊരു ഗോളായിരുന്നു അ‌ത്.

Also Read: ചുണയുണ്ടെങ്കിൽ വാ തല്ലിത്തീർക്കാം! ഹർഭജൻ സിങ്ങിനെ ബോക്സിങ്ങിന് വെല്ലുവിളിച്ച് ശ്രീശാന്ത്

മധ്യവരയ്ക്ക് സമീപത്തു നിന്നും ബ്രഹിം ദിയാസ് നൽകിയ ലോങ് പാസ് വലതു വിങ്ങിൽ നിന്ന് സ്വീകരിച്ച ഇസ്മയിൽ സെയ്ബാരി അനായാസമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ തുടക്കത്തിലെ ഈ ആവേശ നിമിഷത്തിനപ്പുറം മറ്റൊരു ഗോൾ കണ്ടെത്താൻ ഇരുടീമുകൾക്കും കഴിയാതെ വന്നതോടെ 1-0 എന്ന സ്കോറിൽ മൊറോക്കോ വിജയം സ്വന്തമാക്കി.

ആദ്യ ഗോളിന് ശേഷവും മൊറോക്കോ ആക്രമിച്ച് കളിച്ചതോടെ പ്രതിരോധത്തിന്റെ പാതയിലേക്ക് സ്കോട്ട്ലൻഡ് വഴിമാറിപ്പോയി. ആദ്യ പകുതിയുടെ അ‌വസാന നിമിഷങ്ങളിൽ ഗോളിനായുള്ള ശ്രമങ്ങൾ സ്കോട്ലൻഡ് കടുപ്പിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. രണ്ടാം പകുതിയിലും മികച്ച ഏതാനും മുന്നേറ്റങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചു, എന്നാൽ ഗോൾ മാത്രം വന്നില്ല.

ആദ്യ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോ, ഇപ്പോൾ രണ്ടാം കളിയിലെ ജയവുമായി നാലു പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാമതാണ്. ഇന്ന് നടന്ന മറ്റൊരു ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ബ്രസീലാണ് ഗ്രൂപ്പിൽ ഒന്നാമത്, എന്നാൽ ബ്രസീലിനും നാല് പോയിന്റ് തന്നെയാണ് ഉള്ളത്.

ഓസ്ട്രേലിയൻ സഹകരണത്തിൽ വിജയം ഉറപ്പിച്ച അ‌മേരിക്ക

ഗ്രൂപ്പ് ഡിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി അ‌മേരിക്ക അ‌ടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു. രണ്ടുഗോൾ ജയമാണെങ്കിലും അ‌തിൽ ഒരു ഗോൾ സംഭാവന ചെയ്തത് ഓസ്ട്രേലിയ ആണ് എന്നതാണ് ഈ മത്സരത്തിലെ ഒരു കൗതുകം. 11–ാം മിനിറ്റിൽ യുഎസ് താരം ഫൊലാരിൻ ബലോഗൺ നടത്തിയ മുന്നേറ്റം ഓസ്ട്രേലിയയുടെ സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു.

യുഎസ് താരം ബലോഗൺ ഓസ്ട്രേലിയൻ ബോക്സിലേക്കു നൽകിയ ക്രോസ് തടയാനുള്ള കാമറൂൺ ബോർജസിന്റെ ശ്രമം പിഴയ്ക്കുകയും അ‌ദ്ദേഹത്തിന്റെ കാലിൽ തട്ടിയ പന്ത് നേരെ സ്വന്തം വലയിൽ പതിക്കുകയുമായിരുന്നു. തുടർന്ന് സ്വന്തം ടീമിനായി ഒരു ഗോൾ കണ്ടെത്താൻ ഓസ്ട്രേലിയ ഓട്ടമേറെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

43–ാം മിനിറ്റിൽ എടുത്ത ഫ്രീകിക്ക് വഴിയാണ് അ‌മേരിക്കയുടെ രണ്ടാം ഗോളിലേക്കുള്ള വഴി തുറന്നത്. കിക്കെടുത്ത അന്റോണീ റോബിന്‍സൻ പന്ത് ഗോൾ ആർക്കിലേക്കാണു നൽകിയത്. പന്തെടുത്ത സെർജിനോ ‍ഡസ്റ്റ് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും, ഓസ്ട്രേലിയൻ പ്രതിരോധ താരത്തിൽ തട്ടി ഉയർന്നുപൊങ്ങി. ഈ സമയത്ത് ഗോൾപോസ്റ്റിനു തൊട്ടുമുന്നിലെത്തിയ അലക്സ് ഫ്രീമാൻ കൃത്യമായി ഇടപെട്ട് പന്ത് വലയിലാക്കി.

ഫ്രീമാന്റെ ഗോളിന് പിന്നാലെ ലൈൻ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തിയെങ്കിലും ‘വാർ’ പരിശോധനകൾക്കു ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. സെക്കൻഡ് ഹാഫിൽ ചില മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ഇറങ്ങിയത് എങ്കിലും കളിയുടെ നിയന്ത്രണം യുഎസിനു തന്നെയായിരുന്നു. അവസാന മിനിറ്റുകളിൽ മത്സരം കയ്യാങ്കളിയിലെത്തിയതോടെ യുഎസ് താരം ഫൊലാരിൻ ബലോഗനും ഓസ്ട്രേലിയയുടെ ഹാരി സൗത്താറും യെല്ലോ കാർഡ് കണ്ടു. കളി 2-0ന് അ‌മേരിക്ക ജയിക്കുകയും ചെയ്തു.

English Summary

Morocco defeated Scotland 1-0 in a one-sided Group C match at the FIFA World Cup 2026. In another match in Group D, the United States defeated Australia 2-0. Morocco’s goal came within seconds of the start of the game through Ismail Sybari. This is the fastest goal of this World Cup. Meanwhile, the hosts, the United States, entered the knockout round of the World Cup with a double victory in Group D.

Follow Us
Related Stories
ഹാവൂ… എന്തൊരാശ്വാസം; എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയം, ഗ്രൂപ്പിൽ ഒന്നാമനായി ബ്രസീൽ
ചുണയുണ്ടെങ്കിൽ വാ തല്ലിത്തീർക്കാം! ഹർഭജൻ സിങ്ങിനെ ബോക്സിങ്ങിന് വെല്ലുവിളിച്ച് ശ്രീശാന്ത്
അ‌ച്ഛനുറങ്ങാത്ത വീട്ടിലെ മെസി ‘മോൻ’! ​ലോകകപ്പിലെ മെസിക്കണ്ണീരിന് കാരണം ഹോർഹെ
Kerala Budget 2026: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍
FIFA World Cup 2026: വെള്ളിയാഴ്ച ലോകകപ്പില്‍ മൂന്ന് പോരാട്ടങ്ങള്‍; ഖത്തറും, ദക്ഷിണ കൊറിയയും ഇറങ്ങുന്നു; തഹ്‌സിന്‍ കളിക്കുമോ?
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ