കേരളത്തിൽ സ്പെഷൽ ഇളവ്! ഫിഫ ലോകകപ്പ് ഫ്രീയായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് മന്ത്രി

FIFA World Cup match screening Kerala: ഫിഫ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാൻ ഫീസ് ഈടാക്കുന്നതിൽ കേരളത്തിന് പ്രത്യേക ഇളവ് അ‌നുവദിച്ചതായി കായികമന്ത്രി ഒ.ജെ ജനീഷ്. പൊതുസ്ഥലങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക ലൈസൻസ് എടുക്കുകയും അതിനായി ഫീസ് അടയ്ക്കുകയും വേണമെന്ന് ഇന്ത്യയിൽ മത്സരത്തിന്റെ പ്രക്ഷേപണ ചുമതല ഏറ്റെടുത്ത സീ ഫൈവ് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ സ്പെഷൽ ഇളവ്! ഫിഫ ലോകകപ്പ് ഫ്രീയായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് മന്ത്രി

Fifa World Cup Match Screening Kerala

Updated On: 

22 Jun 2026 | 08:26 PM

തിരുവനന്തപുരം: ഫിഫ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാൻ ഫീസ് ഈടാക്കുന്നതിൽ കേരളത്തിന് പ്രത്യേക ഇളവ് അ‌നുവദിച്ചതായി കായികമന്ത്രി ഒ.ജെ ജനീഷ്. പൊതുസ്ഥലങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക ലൈസൻസ് എടുക്കുകയും അതിനായി ഫീസ് അടയ്ക്കുകയും വേണമെന്ന് ഇന്ത്യയിൽ മത്സരത്തിന്റെ പ്രക്ഷേപണ ചുമതല ഏറ്റെടുത്ത സീ ഫൈവ് വ്യക്തമാക്കിയിരുന്നു. ഇത് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് സർക്കാർ ഇടപെട്ടതോടെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇനി കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാമെന്നും ഈ വിഷയത്തിൽ സീ എന്റർടൈന്മെന്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവർ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

ലോകകപ്പ് പ്രദർശനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയത് സംബന്ധിച്ച് എംഎൽഎ മുഹമ്മദ് റിയാസ് നേരത്തെ വിമർശനമുന്നയിക്കുകയും സർക്കാർ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് നിയമസഭയിലും അ‌ദ്ദേഹം ഈ വിഷയം സബ്മിഷനായി ഉന്നയിച്ചിരുന്നു. തുടർന്ന് പ്രശ്നത്തിലിടപെട്ട മുഖ്യമന്ത്രി വിഡി സതീശൻ ഇക്കാര്യത്തിൽ കേരളത്തിലെ ഫുട്‌ബോൾ ആരാധകർ നിരാശരാകേണ്ടി വരില്ലെന്ന് ഉറപ്പുനൽകി.

Also Read: സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റൂ, വൈഭവ് കളിക്കട്ടെ! മുൻ താരങ്ങൾ 15-കാരനൊപ്പം

സർക്കാർ നടത്തിയ ഇടപെടലുകളെ തുടർന്ന് കേരളത്തിന് മാത്രമാണ് ഇപ്പോൾ പ്രത്യേക ഇളവ് അ‌നുവദിച്ചിരിക്കുന്നത് എന്നാണ് മന്ത്രി അ‌റിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്‌സിറ്റി കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കാം.

എന്താണ് പ്രശ്നം

ഫുട്ബോൾ ലോകകപ്പ് ആവേശത്തോടെ വരവേൽക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ, ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ആയ ZEE5 ഫിഫയുമായി ചേർന്നുകൊണ്ട്, ഈ വർഷം മുതൽ ലോകകപ്പ് ഫുട്ബോൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കി. കേരളത്തിൽ ലൈസൻസ് നൽകാനുള്ള ചുമതല ആലുവ ആസ്ഥാനമായുള്ള ഈഗിൾസ് എഫ്സി കേരള എന്ന ഏജൻസിക്ക് നൽകുകയും ചെയ്തു.

ലൈസൻസ് നിരക്കുകൾ

വാണിജ്യ താല്പര്യങ്ങളില്ലാതെ പ്രാദേശിക കൂട്ടായ്മകൾ/ ഫാൻ ക്ലബ്ബുകൾ എന്നിവർ നടത്തുന്ന പ്രദർശനങ്ങൾക്ക് ടൂർണമെന്റ് മുഴുവനായി 25,000 രൂപയാണ് ലൈസൻസ് ഫീസ്. വലിയ ഷോപ്പിംഗ് മാളുകളിൽ പ്രദർശനം നടത്തണമെങ്കിൽ 2.5 ലക്ഷം രൂപ ഫീസടയ്ക്കണം. തിയേറ്ററുകളിൽ ടിക്കറ്റ് വച്ചാണ് പ്രദർശനം നടത്തുന്നത് എങ്കിൽ ടിക്കറ്റ് തുകയുടെ 50% ആണ് ഫീസായി നൽകേണ്ടിയിരുന്നത്.

​ലൈസൻസ് ഇല്ലെങ്കിൽ കർശന നടപടി

ലൈസൻസ് ഇല്ലാതെ പബ്ലിക് സ്ക്രീനിങ് നടത്തുന്നത് 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. അ‌തിനാൽത്തന്നെ ഇത്തവണ ലോകകപ്പ് മത്സര പ്രദർശനം നടത്തുക എന്നത് ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളിയായി മാറി. ഇതോടെയാണ് പ്രദർശനത്തിന് ​ലൈസൻസ് കർശനമാക്കിയ നടപടിക്ക് എതിരേ പ്രതിഷേധങ്ങൾ ഉയർന്നത്. പ്രദർശനഫീസ് ഏർപ്പെടുത്തിയതിനെതിരേ ഡിവെെഎഫ്ഐ നേതൃത്വത്തിൽ ഉൾപ്പെടെ യുവജന പ്രതിഷേധങ്ങൾ ഉണ്ടായി.

ഇനി സമാധാനമായി കളികാണാം

സർക്കാർ ഇടപെട്ട് സീ5 അ‌ധികൃതരുമായി ചർച്ച നടത്തി ലോകകപ്പ് പ്രദർശനത്തിന് ​ലൈൻസ് വേണമെന്ന നിബന്ധനയിൽ കേരളത്തിന് സ്പെഷൽ ഇളവ് നേടിയതോടെ ഫുട്ബോൾ ആരാധകർക്ക് ഇനി ​ധൈര്യമായി പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ കഴിയും. എന്നാൽ പ്രദർശനം നടത്തുന്നവർ ഈഗിൾസ് എഫ്.സി പോർട്ടൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

English Summary

Sports Minister O.J. Janish has announced that Kerala has been granted a special exemption from charging fees for showing FIFA World Cup matches. Zee Five, which took over the responsibility of broadcasting the match in India, had stated that it would be necessary to obtain a special license and pay a fee to show the World Cup matches in public places. However, after discussions held by the government, Kerala has now been granted a special exemption in this regard.

Follow Us
Related Stories
FIFA 2026 World Cup Day: യമാലിന്റെ വരവില്‍ സൗദിയെ നാലടിയില്‍ വീഴ്ത്തി സ്പാനിഷ് പട; ‘വെറുതെ’ വന്നതല്ലെന്ന് തെളിയിച്ച് കാംബോ വെര്‍ദെ
ഒടുവിൽ ജർമ്മനി പൊട്ടിച്ചിരിച്ചു! ഐവറി കോസ്റ്റിനെതിരേ ത്രില്ലർ ജയം; ഇരട്ട ഗോളുമായി ഡെനിസ്
Lionel Messi: മെസിക്ക് റെഡ് കാര്‍ഡ് കൊടുത്തില്ല! റഫറിയെ വിടാതെ അള്‍ജീരിയ; ഫിഫയ്ക്ക് പരാതി
ഹാവൂ… എന്തൊരാശ്വാസം; എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയം, ഗ്രൂപ്പിൽ ഒന്നാമനായി ബ്രസീൽ
ഒറ്റ ഗോൾ, പക്ഷേ ‘സെക്കൻഡ്സ്’ ഗോൾ! സ്‌കോട്ട്‌ലൻഡിനെ പറപ്പിച്ച് മൊറോക്കോ; രണ്ടാം ജയവുമായി അ‌മേരിക്ക
ചുണയുണ്ടെങ്കിൽ വാ തല്ലിത്തീർക്കാം! ഹർഭജൻ സിങ്ങിനെ ബോക്സിങ്ങിന് വെല്ലുവിളിച്ച് ശ്രീശാന്ത്
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
18-ാം വയസില്‍ കോടികളുടെ ആസ്തി; യമാലിന്റെ സമ്പാദ്യം
ഇടയ്ക്കിടെ ജലദോഷമോ? മരുന്നുവേണ്ട ഉള്ളിയും തേനും മതി
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!