Hardik Pandya: ഹാര്‍ദിക് പാണ്ഡ്യയെ വലവീശിപ്പിടിക്കാന്‍ സിഎസ്‌കെയുടെ വമ്പന്‍ നീക്കം; 20 കോടിയിലേറെ മൂല്യമുള്ള ട്രേഡ് ഓഫര്‍?
CSK Eyes Hardik Pandya with 20 Crore-Plus Players-and-Cash Deal: Report: റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയും 10 കോടി പണം ഉള്‍പ്പെടെ നല്‍കി നിലനിര്‍ത്താന്‍ സിഎസ്‌കെ തയ്യാറാണെന്നാണ് വിവരം. താരങ്ങളുടെ നിലവിലെ മൂല്യവും പണവും ചേര്‍ത്താല്‍ ഈ ട്രേഡിന്റെ ആകെ മൂല്യം 20 കോടിയിലധികമാകുമെന്നാണ് വിലയിരുത്തല്‍.
ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി ട്രേഡ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക്കിനായി താരങ്ങളെയും പണം ഉള്‍പ്പെടെ വമ്പന്‍ ട്രേഡ് ഓഫര്‍ നല്‍കി വലവീശിപ്പിടിക്കാന്‍ സിഎസ്‌കെ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയും 10 കോടി പണം ഉള്‍പ്പെടെ നല്‍കി നിലനിര്‍ത്താന്‍ സിഎസ്‌കെ തയ്യാറാണെന്നാണ് വിവരം. താരങ്ങളുടെ നിലവിലെ മൂല്യവും പണവും ചേര്‍ത്താല്‍ ഈ ട്രേഡിന്റെ ആകെ മൂല്യം 20 കോടിയിലധികമാകുമെന്നാണ് വിലയിരുത്തല്‍. സമീപകാല ഐപിഎല്‍ സീസണുകളിലെ പ്രകടനം പരിഗണിച്ചാണ് ഈ ഓഫര്‍ തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ആദ്യഘട്ട ചര്‍ച്ചകളില്‍ ശിവം ദുബെയോടൊപ്പം യുവ ബാറ്റര്‍ ആയുഷ് മത്രെയെയും മുംബൈ ഇന്ത്യന്‍സ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭാവിയിലെ മത്സരങ്ങളില്‍ മത്രെയെ പ്രധാന താരമായി കാണുന്ന സിഎസ്‌കെ, അദ്ദേഹത്തെ വിട്ടുനല്‍കാന്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് മത്രെയ്ക്ക് പകരം ഡെവാള്‍ഡ് ബ്രെവിസിനെ ഉള്‍പ്പെടുത്തി പുതിയ ട്രേഡ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളിലുണ്ട്.
Also Read: IND vs ZIM: ഹരാരെയില്‍ അഭിഷേക് ‘വട്ടപ്പൂജ്യം’; സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍
2024 സീസണിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ, ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ട്രേഡ് അഭ്യൂഹങ്ങള്‍ നേരത്തെയും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഇടപാടും യാഥാര്‍ഥ്യമായിട്ടില്ല. വരാനിരിക്കുന്ന ട്രേഡ് വിന്‍ഡോയില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം, ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച ഈ ട്രേഡ് വാര്‍ത്തകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സോ മുംബൈ ഇന്ത്യന്‍സോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഐപിഎല്‍ ട്രേഡ് വിന്‍ഡോ തുറക്കുന്നതോടെ ഈ ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാകുമോ, അതോ വെറും അഭ്യൂഹമായി മാറുമോ എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.
യുവതാരങ്ങളെ സ്വന്തമാക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ താല്‍പര്യവും, ഭാവി മത്സരങ്ങള്‍ക്കായി പ്രധാന താരങ്ങളെ കൈവിടാതിരിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിലപാടുമാണ് ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കുന്നത്. അതേസമയം, ഈ ട്രേഡ് ചര്‍ച്ചകള്‍ വിജയിക്കാതെ പോയാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ഉള്‍പ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികളും ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാനുള്ള സാധ്യതകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
English Summary
Reports suggest Chennai Super Kings have made a players-and-cash trade offer worth over ₹20 crore to acquire Mumbai Indians captain Hardik Pandya. The proposed deal reportedly includes Shivam Dube, Dewald Brevis, and cash. However, neither franchise has officially confirmed the reports.