IPL 2025 Auction : ഭാവി സച്ചിൻ, അണ്ടർ 19 ക്യാപ്റ്റൻ; ഒടുവിൽ ഐപിഎൽ ലേലത്തിൽ പൃഥ്വി ഷാ അൺസോൾഡ്!

IPL 2025 Auction Prithvi Shaw Unsold : ഐപിഎൽ ലേലത്തിൽ പൃഥ്വി ഷായെ വാങ്ങാൻ ആളില്ല. കഴിഞ്ഞ സീസൺ വരെ ഡൽഹി ക്യാപിറ്റൽസിൽ കളിച്ച പൃഥ്വി ഷാ നിലവിൽ മോശം ഫോമിലും വിവാദങ്ങളിലുമാണ്. ഇതോടെയാണ് പൃഥ്വി ഷാ അൺസോൾഡ് ആയത്.

IPL 2025 Auction : ഭാവി സച്ചിൻ, അണ്ടർ 19 ക്യാപ്റ്റൻ; ഒടുവിൽ ഐപിഎൽ ലേലത്തിൽ പൃഥ്വി ഷാ അൺസോൾഡ്!

പൃഥ്വി ഷാ (Image Credits - PTI)

Updated On: 

25 Nov 2024 | 04:56 PM

ഐപിഎൽ ലേലം പുരോഗമിക്കുമ്പോൾ അൺസോൾഡ് ആയ ചില പ്രമുഖ താരങ്ങളുണ്ട്. ഡേവിഡ് വാർണർ, കെയിൻ വില്ല്യംസൺ, ഷായ് ഹോപ്പ് തുടങ്ങിയ പേരുകൾക്കിടയിൽ പൃഥ്വി ഷായും വാങ്ങാൻ ആളില്ലാത്തവരുടെ പട്ടികയിലാണ്. രാജ്യത്തെ ഏറ്റവും പ്രതിഭാധനനായ യുവതാരങ്ങളിൽ ഒരാൾ എന്ന നിലയിൽ നിന്നാണ് പൃഥ്വി ഷാ ലേലത്തിൽ അൺസോൾഡ് ആകുന്നത്.

75 ലക്ഷം രൂപയായിരുന്നു പൃഥ്വി ഷായുടെ അടിസ്ഥാനവില. 2018ൽ അരങ്ങേറിയത് മുതൽ കഴിഞ്ഞ സീസൺ വരെ ഡൽഹി ക്യാപിറ്റൽസിൽ കളിച്ച പൃഥ്വി ഷായ്ക്കായി ആരും രംഗത്തുവന്നില്ല. കഴിഞ്ഞ സീസണുകളിൽ മോശം ഫോമിലായിരുന്ന പൃഥ്വി ഷാ സമീപകാലത്ത് വിവാദങ്ങളിലും ഉൾപ്പെട്ടു. ഇതിനിടെ മുംബൈ രഞ്ജി ടീമിൽ നിന്നും പൃഥ്വി ഷായെ മാറ്റി. ഇതിന് പിന്നാലെയാണ് ഐപിഎൽ ലേലത്തിലും പൃഥ്വി ഷാ അൺസോൾഡ് ആകുന്നത്.

2018ൽ അണ്ടർ 19 ലോകകപ്പിൽ പൃഥ്വി ഷാ നയിച്ച ഇന്ത്യൻ ടീമാണ് കിരീടം നേടിയത്. ആ ടീമിൽ കളിച്ച താരങ്ങളാണ് ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും റിയാൻ പരാഗും. അന്ന്, ആഭ്യന്തര ക്രിക്കറ്റിൽ അസാമാന്യ പ്രകടനങ്ങൾ നടത്തിയ പൃഥ്വി ഷാ ഇന്ത്യയുടെ ഭാവി സൂപ്പർ താരമെന്ന് പരക്കെ അറിയപ്പെട്ടു. ഹാരിസ് ഷീൽഡ് ടൂർണമെൻ്റിൽ 330 പന്തിൽ നിന്ന് 546 റൺസ് നേടിയ കുഞ്ഞ് പൃഥ്വി 17ആം വയസിൽ മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറി. രഞ്ജിയിൽ തുടർ സെഞ്ചുറികൾ, ലിസ്റ്റ് എയിൽ സെഞ്ചുറി. അങ്ങനെ പൃഥ്വി ഇന്ത്യ അണ്ടർ 19 ടീം നായകനായി.

Also Read : Prithvi Shaw : ഭാവി സച്ചിൻ എന്ന് വിളിപ്പേര്, ലോകകപ്പ് നേടിയ ടീം നായകൻ; ഒടുവിൽ എവിടെയുമെത്താതെ പൃഥ്വി ഷാ

2018 സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ഡെയർഡെവിൾസിനായി അരങ്ങേറുമ്പോൾ പൃഥ്വിയുടെ പ്രായം 18 വയസ്. ഐപിഎലിൽ ഓപ്പൺ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎലിൽ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ രണ്ട് റെക്കോർഡുകൾ ആ സീസണിൽ പൃഥി സ്വന്തമാക്കി. ഇതിനിടെ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറിയ പൃഥ്വി വിൻഡീസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറിയടിച്ചു. അരങ്ങേറ്റത്തിൽ തന്നെ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേടിയ പൃഥ്വി പരമ്പരയിലെ താരമായി.

2019ൽ, ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് നിശ്ചിതകാലത്തേക്ക് ബിസിസിഐ വിലക്കിയതോടെ പൃഥ്വി ഷായുടെ തകർച്ച ആരംഭിച്ചു. ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും അടക്കം മോശം പ്രകടനങ്ങൾ. പല വിവാദങ്ങൾ. ഫിറ്റ്നസ് പ്രശ്നങ്ങൾ. അച്ചടക്കലംഘനം. അങ്ങനെ പൃഥ്വി ഷായുടെ കരിയർ എവിടെയുമെത്തിയില്ല. ഇതിൻ്റെ തുടർച്ചയായാണ് ഐപിഎലിലും ഇടം നഷ്ടമായത്.

ഐപിഎൽ ലേലം ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസുമാണ് ഇതുവരെ ലേലത്തിൽ സ്കോർ ചെയ്തത്. രാജസ്ഥാൻ റോയൽസ് ഇന്നും ചില നല്ല താരങ്ങളെ തഴഞ്ഞു. ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളും മികച്ച രീതിയിലാണ് ലേലത്തിൽ ഇടപെട്ടത്.

സാം കറനെ വെറും 2.4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ വെറും 2 കോടി രൂപയ്ക്ക് ഡൽഹി ടീമിലെത്തിച്ചു. 3.2 കോടി രൂപയ്ക്ക് വാഷിംഗ്ടൺ സുന്ദറിനെ ടീമിലെത്തിച്ച ഗുജറാത്തും ലേലത്തിൽ നേട്ടമുണ്ടാക്കി. നിതീഷ് റാണയെ 4.2 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ നേട്ടമുണ്ടാക്കിയെങ്കിലും തുഷാർ ദേശ്പാണ്ഡെയ്ക്ക് 6.5 കോടി നൽകേണ്ടിവന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: അഫ്ഗാനെതിരെ ആദ്യ ടി20 ഇന്ന്; ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു സാംസണോ വൈഭവ് സൂര്യവംശിയോ?
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ