IPL 2025 Auction : ലേലത്തിൽ മറ്റ് ഫ്രാഞ്ചൈസികൾക്ക് പണികൊടുക്കുന്ന ചാണക്യൻ; ആരാണ് ഡൽഹിയുടെ കിരൺ കുമാർ ഗ്രാന്ധി?

IPL 2025 Auction Who Is Kiran Kumar Gandhi : ഐപിഎൽ ലേലത്തിൽ, ഡൽഹി ക്യാപിറ്റൽസിൻ്റെ ടേബിളിൽ പാഡിലുയർത്തുന്ന ഒരു മനുഷ്യനുണ്ട്. ലേലത്തിലെ ചാണക്യനെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. താരങ്ങൾക്കൊപ്പം ശ്രദ്ധ നേടുന്ന ഈ മനുഷ്യനെ അറിയാം.

IPL 2025 Auction : ലേലത്തിൽ മറ്റ് ഫ്രാഞ്ചൈസികൾക്ക് പണികൊടുക്കുന്ന ചാണക്യൻ; ആരാണ് ഡൽഹിയുടെ കിരൺ കുമാർ ഗ്രാന്ധി?

കിരൺ കുമാർ ഗാന്ധി (Image Courtesy - Social Media)

Published: 

25 Nov 2024 | 06:06 PM

ഐപിഎൽ ലേലത്തിൽ താരങ്ങൾക്കൊപ്പം ശ്രദ്ധ നേടുന്നൊരാളുണ്ട്. ഡൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ലേലത്തിൽ പങ്കെടുക്കുന്ന ഒരു മനുഷ്യൻ. ഡൽഹിയ്ക്കായി പാഡിൽ ഉയർത്തുന്ന ഒരും 49 വയസുകാരൻ. ലേലത്തിൽ മറ്റുള്ളവർ ലക്ഷ്യമിടുന്ന താരങ്ങളുടെ വില വർധിപ്പിക്കുക, ചുളുവിലയ്ക്ക് തങ്ങൾക്ക് ആവശ്യമുള്ളവരെ വിളിച്ചെടുക്കുക എന്നതാണ് ഇദ്ദേഹത്തെ ലേലതന്ത്രം. ഇത്തവണയും ഇത്തരത്തിൽ പല ഇടപെടലുകളും അദ്ദേഹം നടത്തി. ഇദ്ദേഹത്തിൻ്റെ പേരാണ് കിരൺ കുമാർ ഗ്രാന്ധി.

ഡൽഹി ക്യാപിറ്റൽസിൻ്റെ ചെയർമാനും സഹ ഉടമയുമായ കിരൺ കുമാർ ഗ്രാന്ധി 1999 മുതൽ ജിഎംആർ ഗ്രൂപ്പിൻ്റെ ബോർഡംഗമാണ്. ജിഎംആറും ജെഎസ്ഡബ്ല്യുവും ആണ് ഡൽഹി ക്യാപിറ്റൽസിൻ്റെ ഉടമകൾ. വ്യവസായിയും ശതകോടീശ്വരനുമായ ഗ്രാന്ധി മല്ലികാർജുന റാവു അഥവാ ജിഎം റാവുവിൻ്റെ ഏറ്റവും ഇളയ മകനാണ് കിരൺ കുമാർ. ജിഎംആർ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ് ജിഎം റാവു. ഈ ജിഎം റാവുവിൻ്റെ മകനാണ് കിരൺ കുമാർ.

ജിഎംആറിന് കീഴിൽ പല കമ്പനികളുണ്ട്. എഞ്ചിനീയറിംഗ്, എനർജി, ഏവിയേഷൻ തുടങ്ങി വിവിധ മേഖലകളിലുള്ള ജിഎംആർ ഗ്രൂപ്പിലെ പ്രധാന അംഗമാണ് കിരൺ കുമാർ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി വിവിധ പങ്കാളിത്തങ്ങളിൽ ഏർപ്പെടാൻ ജിഎംആർ ഗ്രൂപ്പിനായി പ്രവർത്തിച്ചയാളാണ് ഇദ്ദേഹം. ഹൈദരാബാദ്, ഡൽഹി, ഇസ്താംബൂൾ, മാലി തുടങ്ങി വിവിധ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ജി)എംആർ ഏറ്റെടുത്തതിൽ കിരൺ കുമാറിൻ്റെ പങ്ക് വലുതായിരുന്നു.

Also Read : IPL 2025 Auction : ഭാവി സച്ചിൻ, അണ്ടർ 19 ക്യാപ്റ്റൻ; ഒടുവിൽ ഐപിഎൽ ലേലത്തിൽ പൃഥ്വി ഷാ അൺസോൾഡ്!

അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഹൈവേയ്സിൻ്റെ മുൻ ചെയർമാനായ കിരൺ കുമാർ ജിഎംആർ ഗ്രൂപ്പിൻ്റെ സ്പോർട്സ് വിഭാഗം വിപുലീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ ഗ്രൂപ്പിൻ്റെ ഫൈനാൻസ്, കോപ്പറേറ്റ് സ്ട്രറ്റേജിക് പ്ലാനിംഗ് ഡിവിഷൻ നോക്കിനടത്തുകയാണ് കിരൺ കുമാർ. ജിഎംആറിൻ്റെ സ്പോർട്സ് വിഭാഗത്തിലും കിരൺ കുമാാർ ശ്രദ്ധേയമായ സംഭാവനകളാണ് നൽകുന്നത്.

ശ്രേയാസ് അയ്യരിനെ 26.75 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ് ഒരു ക്യാപ്റ്റനെ കണ്ടെത്തിയപ്പോൾ ശ്രേയാസ് നേടിയത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിച്ച ആദ്യ താരമെന്ന റെക്കോർഡായിരുന്നു. ഇത് പിന്നീട് ഋഷഭ് പന്ത് തകർത്തു. എങ്കിലും ആ സമയത്ത് ശ്രേയാസായിരുന്നു റെക്കോർഡിൽ. പഞ്ചാബ് ശ്രേയാസിനായി ഇത്ര ഉയർന്ന തുക മുടക്കാൻ കാരണം കിരൺ കുമാർ ഗാന്ധി ആയിരുന്നു. 26.5 കോടി വരെ ഡൽഹി വിളിച്ചു.

20 കോടി രൂപയ്ക്ക് മുകളിൽ വില ലഭിക്കുമെന്ന് കരുതിയിരുന്ന കെഎൽ രാഹുലിനെ വെറും 14 കോടി രൂപയ്ക്ക് ടീമിലെത്തിക്കാൻ സാധിച്ചത് ഡൽഹിയ്ക്ക് വലിയ നേട്ടമായിരുന്നു. ഈ ലേലത്തിലും പാഡിൽ ഉയർത്തിയത് കിരൺ കുമാർ തന്നെ.

ലേലത്തിൽ മികച്ച പ്രകടനമാണ് ഡൽഹി നടത്തിയത്. കെഎൽ രാഹുലിനെ വെറും 14 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഡൽഹി അശുതോഷ് ശർമ്മയെ വെറും 3.8 കോടി രൂപയ്ക്കും ഹാരി ബ്രൂക്കിനെ വെറും 6.25 കോടി രൂപയ്ക്കും ടീമിലെത്തിച്ചു. ഫാഫ് ഡുപ്ലെസിയെ രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കിയതും ഡൽഹിയ്ക്ക് നേട്ടമാണ്. മിച്ചൽ സ്റ്റാർക്ക് (11.75 കോടി), ടി നടരാജൻ (10.75 കോടി), മുകേഷ് കുമാർ (8 കോടി), മോഹിത് ശർമ്മ (2.2 കോടി) എന്നിവരിലൂടെ മികച്ച ബൗളിംഗ് യൂണിറ്റിനെ അണിനിരത്താനും ഡൽഹിയ്ക്ക് കഴിഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: അഫ്ഗാനെതിരെ ആദ്യ ടി20 ഇന്ന്; ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു സാംസണോ വൈഭവ് സൂര്യവംശിയോ?
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ