AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2025: ചെന്നൈ സൂപ്പർ കിംഗ്സ് നായകനായി എംഎസ് ധോണി തിരികെയെത്തുന്നു; കാരണം ഋതുരാജ് ഗെയ്ക്വാദിൻ്റെ പരിക്ക്

MS Dhoni May Lead CSK Again: ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എംഎസ് ധോണി തിരികെയെത്തുന്നു. ഈ മാസം അഞ്ചിന് ഡൽഹി ക്യാപിറ്റൽസിനെതിരെ ചെപ്പോക്കിൽ നടക്കുന്ന മത്സരത്തിൽ ധോണി ക്യാപ്റ്റൻസിയിലേക്ക് തിരികെ എത്തിയേക്കും.

IPL 2025: ചെന്നൈ സൂപ്പർ കിംഗ്സ് നായകനായി എംഎസ് ധോണി തിരികെയെത്തുന്നു; കാരണം ഋതുരാജ് ഗെയ്ക്വാദിൻ്റെ പരിക്ക്
എംഎസ് ധോണിImage Credit source: Social Media
Abdul Basith
Abdul Basith | Published: 04 Apr 2025 | 08:13 PM

എംഎസ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചേക്കും. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ധോണി വീണ്ടും സിഎസ്കെയെ നയിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതോടെയാണ് ധോണി ക്യാപ്റ്റൻസിയിലേക്ക് തിരികെയെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മത്സരത്തിന് മുൻപ് ഗെയ്ക്വാദ് പരിക്കിൽ നിന്ന് മുക്തനായേക്കുമെന്നാണ് സിഎസ്കെയുടെ പ്രതീക്ഷ.

രാജസ്ഥാൻ റോയൽസിനെതിരെ ഗുവാഹത്തിയിൽ നടന്ന കഴിഞ്ഞ മത്സരത്തിലാണ് ഗെയ്ക്വാദിന് പരിക്കേറ്റത്. തുഷാർ ദേശ്പാണ്ഡെയുടെ പന്ത് താരത്തിൻ്റെ കൈമുട്ടിൽ കൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ താരം ഉടൻ തന്നെ ചികിത്സ നേടി. എന്നിട്ടാണ് ബാറ്റിംഗ് തുടർന്നത്. എന്നാൽ, പരിക്ക് അത്ര നിസ്സാരമല്ലെന്നും റിക്കവറിക്ക് സമയം വേണമെന്നും ചെന്നൈ മാനേജ്മെൻ്റ് പറയുന്നു. അഞ്ചാം തീയതിയാണ് ഡൽഹിക്കെതിരായ മത്സരം.

“ഇന്ന് പരിശീലനത്തിൽ ഗെയ്ക്വാദിന് ബാറ്റ് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. ഇപ്പോഴും കൈമുട്ട് കുറച്ച് പ്രശ്നമാണ്. പക്ഷേ, ശരിയായി വരുന്നുണ്ട്. നാളെ പരിക്ക് പൂർണമായി ഭേദമാവുമെന്ന് കരുതുന്നു. ക്യാപ്റ്റൻസിയെപ്പറ്റി ഒരുപാട് ആലോചിച്ചിട്ടില്ല. ഞങ്ങളുടെ ടീമിൽ ഒരു യുവതാരമുണ്ട്. വിക്കറ്റ് കീപ്പറാണ്. അദ്ദേഹത്തിന് ക്യാപ്റ്റൻസിയിൽ കുറച്ച് അനുഭവസമ്പത്തുമുണ്ട്. ചിലപ്പോൾ അദ്ദേഹം ക്യാപ്റ്റനാവും. എന്തായാലും അതേപ്പറ്റി അധികം ആലോചിച്ചിട്ടില്ല.”- ചെന്നൈ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെതിരെ ഇറങ്ങുക. ധോണി ബാറ്റിംഗിനിറങ്ങാൻ ആർപ്പുവിളിക്കുന്ന ചെപ്പോക്ക് കാണികൾക്ക് ശനിയാഴ്ച ഒരിക്കൽ കൂടി താരത്തെ ക്യാപ്റ്റനായി കാണാൻ കഴിഞ്ഞേക്കും.

Also Read: IPL 2025: ലഖ്നൗവിനെതിരെ മുംബൈ നിരയിൽ രോഹിതില്ല; കാരണം പറഞ്ഞ് ഹാർദിക് പാണ്ഡ്യ

പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്സ്. മൂന്ന് മത്സരങ്ങൾ കളിച്ച ചെന്നൈ ഒരു മത്സരത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ കളി മാത്രം വിജയിച്ച ചെന്നൈ പിന്നീട് ബെംഗളൂരുവിനും രാജസ്ഥാനുമെതിരായ മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. പോയിൻ്റ് പട്ടികയിൽ ഡൽഹി രണ്ടാം സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഡൽഹി തകർപ്പൻ ഫോമിലുമാണ്. അതുകൊണ്ട് തന്നെ ഈ കളി ചെന്നൈയ്ക്ക് വളരെ നിർണായകമാണ്.

Follow Us