Kerala Blasters vs Mumbai City: ആദ്യ ഹോം മാച്ചിന് കൊച്ചിയൊരുങ്ങി; സ്റ്റാര്‍ട്ടിങ് ഇലവന്‍ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്‌സ്
Kerala Blasters vs Mumbai City Score and Highlights: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചിന് കൊച്ചിയൊരുങ്ങി. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരം രാത്രി 7.30-ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പരിശോധിക്കാം. അമരീന്ദര്‍ സിങാണ് ഇന്ന് ഗോള്‍കീപ്പര്‍. കഴിഞ്ഞ മത്സരങ്ങളില്‍ അര്‍ഷ് അന്‍വര്‍ ഷെയ്ഖാണ് വല കാത്തത്.
ഐഎസ്എല്‍ 2026-27 സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചിന് കൊച്ചിയൊരുങ്ങി. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരം രാത്രി 7.30-ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പരിശോധിക്കാം. അമരീന്ദര്‍ സിങാണ് ഇന്ന് ഗോള്‍കീപ്പര്‍. കഴിഞ്ഞ മത്സരങ്ങളില്‍ അര്‍ഷ് അന്‍വര്‍ ഷെയ്ഖാണ് വല കാത്തത്.
കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍: അമരീന്ദര്‍ സിങ്, ഹോർമിപാം റൂയിവ, ജെയിംസ് ബോൾട്ടൺ, ഐബാൻ ഡോലിംഗ്, നാവോച സിംഗ് ഹ്യൂഡ്രോം, ഫ്രെഡി ലല്ലാവ്മ, നെബോജ്സ കൊസോവിച്, അഡ്രിയാൻ ലൂണ, മുഹമ്മദ് സനാൻ, കോറോ സിങ്, മോമോ യാന്‍സെയ്ന്‍.
പകരക്കാര്‍: അർഷ് അൻവർ ഷെയ്ഖ്, സന്ദീപ് സിങ്, സുമിത് ശർമ്മ, എബിൻദാസ് യേശുദാസ്, വിബിൻ മോഹനൻ, സാഹിൽ തവോറ, ഫാലോ എൻഡിയയെ, ആന്ദ്രെ ഗ്രീൻ, ശ്രീക്കുട്ടൻ എം.എസ്.
മത്സരം തത്സമയം കാണാം:
ആവേശത്തില്‍ ആരാധകര്‍
ടിക്കറ്റ് വില്‍പന അല്‍പം വൈകിയാണ് ആരംഭിച്ചതെങ്കിലും മത്സരാവേശത്തെ അതൊന്നും ബാധിച്ചില്ല. ടിക്കറ്റുകളെല്ലാം മത്സരത്തിന് മണിക്കൂറുകള്‍ മുമ്പ് തന്നെ വിറ്റുതീര്‍ന്നു. നേരത്തെ വാടകക്കരാറുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത് മത്സരത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് തദ്ദേശ വകുപ്പിനെ സമീപിച്ചു. തദ്ദേശ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാടകതുക കുറച്ച് നല്‍കാന്‍ ജിസിഡിഎ തയ്യാറായത്.
എട്ട്-ഒമ്പത് ലക്ഷം രൂപയായിരുന്നു ജിസിഡിഎ ആദ്യം വാടകയായി ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും തുക നല്‍കാനാകില്ലെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നിലപാട്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ കഴിഞ്ഞ തവണത്തെ പോലെ മൂന്നര ലക്ഷം രൂപയായി വാടക നിശ്ചയിച്ചു. 25 ലക്ഷം രൂപ കരുതല്‍ തുകയായി ബ്ലാസ്റ്റേഴ്‌സ് നല്‍കണം.
ആദ്യം നിലനിന്നിരുന്ന ഈ അനിശ്ചിത്വമാണ് ടിക്കറ്റ് വില്‍പനയില്‍ കാലതാമസം സൃഷ്ടിച്ചത്. എന്നാല്‍ അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞതോടെ ടിക്കറ്റ് വില്‍പന ആരംഭിക്കുകയും, ഉടനടി വിറ്റുതീരുകയും ചെയ്തു. ആരാധകര്‍ക്കായി കൊച്ചി മെട്രോ പ്രത്യേക സര്‍വീസുകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.