Kerala Blasters: ഗാലറികള്‍ നിറയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍; ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു! പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ

ISL 2026-27 Kerala Blasters home match: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു. വില്‍പന വൈകിയാണ് ആരംഭിച്ചതെങ്കിലും എത്രയും വേഗം ടിക്കറ്റുകള്‍ സ്വന്തമാക്കുന്ന തിരക്കിലാണ് ആരാധകര്‍. ഈസ്റ്റ്, നോര്‍ത്ത്, വെസ്റ്റ് ഗാലറികളിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. ആരാധകര്‍ക്കായി പ്രത്യേക യാത്രാസൗകര്യങ്ങളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്.

Kerala Blasters: ഗാലറികള്‍ നിറയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍; ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു! പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ

Kerala Blasters fans Kochi

Published: 

24 Oct 2026 | 08:34 PM

കൊച്ചി: അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു. വില്‍പന വൈകിയാണ് ആരംഭിച്ചതെങ്കിലും എത്രയും വേഗം ടിക്കറ്റുകള്‍ സ്വന്തമാക്കുന്ന തിരക്കിലാണ് ആരാധകര്‍. ഈസ്റ്റ്, നോര്‍ത്ത്, വെസ്റ്റ് ഗാലറികളിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. കൂടാതെ എ, ഇ ബ്ലോക്കുകളിലെ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ഞായറാഴ്ച (ഒക്ടോബര്‍ 25) രാത്രി 7.30-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും, രണ്ടാം പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 4-1ന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റിരുന്നു. ആദ്യ ഹോം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

ആരാധകര്‍ക്കായി പ്രത്യേക യാത്രാസൗകര്യങ്ങളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. മത്സരശേഷം അധിക ട്രെയിന്‍ സര്‍വീസുകളുണ്ടാകും. ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരശേഷം രാത്രി 9.30 മുതല്‍ 11.27 വരെ കലൂരില്‍ നിന്ന് തൃപ്പൂണിത്തുറ, ആലുവ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും.

ജെഎല്‍എന്‍ സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക സര്‍വീസുകളുടെ സമയം

തൃപ്പൂണിത്തുറയിലേക്ക്‌ ആലുവയിലേക്ക്‌
21.38 21.31
21.46 21.40
21.55 21.49
22.03 21.57
22.12 22.06
22.20 22.14
22.31 22.23
22.44 22.34
22.57 22.45
23.12 22.57
23.27 23.12
23.27

കൊച്ചി മെട്രോയുടെ അറിയിപ്പ്‌

“ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഐഎസ്എൽ മത്സരം കാണാൻ പോകുകയാണോ? മടക്കയാത്ര സുഗമമാക്കാൻ കൊച്ചി മെട്രോ സർവീസുകൾ നീട്ടിയിരിക്കുന്നു. ക്യൂ ഒഴിവാക്കാൻ റിട്ടേൺ ടിക്കറ്റുകൾ നേരത്തെ വാങ്ങുക. മെട്രോ സ്റ്റേഷനുകളിലെ ‘പേ ആൻഡ് പാർക്ക്’ സൗകര്യം ഉപയോഗപ്പെടുത്തുക. പരിസ്ഥിതി സൗഹൃദമായി യാത്ര ചെയ്യൂ, ഗതാഗതക്കുരുക്കുകൾ ഒഴിവാക്കൂ”-കൊച്ചി മെട്രോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read: ഒടുവില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നു; അനിശ്ചിതത്വങ്ങള്‍ ഒഴിവായി; ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കും

നേരത്തെ വാടകക്കരാറുമായി ബന്ധപ്പെട്ട് ജിസിഡിഎയും, ബ്ലാസ്റ്റേഴ്‌സും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം മത്സരത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തദ്ദേശ വകുപ്പിനെ സമീപിക്കുകയും, സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ ജിസിഡിഎ വാടകയിനത്തില്‍ ഇളവ് അനുവദിക്കുകയുമായിരുന്നു.

8-9 ലക്ഷം രൂപയായിരുന്നു ആദ്യം ജിസിഡിഎ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മൂന്നര ലക്ഷം രൂപ വാടക നിരക്കില്‍ സ്റ്റേഡിയം അനുവദിച്ചു. 25 ലക്ഷം രൂപ കരുതല്‍ തുകയായി നല്‍കണം. ആദ്യം നിലനിന്നിരുന്ന ഈ അനിശ്ചിതത്വം മൂലം ടിക്കറ്റ് വില്‍പന വൈകിയാണ് ആരംഭിച്ചത്.

English Summary

Kerala Blasters will face Mumbai City FC in their upcoming ISL home match at the Jawaharlal Nehru Stadium in Kochi. Match tickets are selling out rapidly after initial uncertainty caused by a stadium rent dispute was resolved. Kochi Metro has announced extended operating hours and special late-night train services for returning fans.

Loading...
Unable to load recommendations.
Follow Us
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി