AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs WI: ഇനി വിധിനിര്‍ണയം! അഞ്ചാം ടി20യില്‍ സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമോ? വൈഭവ് തിരിച്ചെത്തുമോ?

India's Probable Playing XI for 5th T20I vs West Indies: വൈഭവ് സൂര്യവംശി അഞ്ചാം ടി20യില്‍ കളിക്കുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും, സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സഞ്ജു പരമ്പരയില്‍ ഇതുവരെ രണ്ട് അര്‍ധ ശതകം നേടി. സഞ്ജുവിനെയോ, അഭിഷേകിനെയോ അഞ്ചാം ടി20യില്‍ ഒഴിവാക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറായേക്കില്ല.

IND vs WI: ഇനി വിധിനിര്‍ണയം! അഞ്ചാം ടി20യില്‍ സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമോ? വൈഭവ് തിരിച്ചെത്തുമോ?
Sanju Samson India vs West Indies T20 SeriesImage Credit source: PTI
Jayadevan AM
Jayadevan AM | Published: 16 Oct 2026 | 06:12 PM

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടി20 പരമ്പരയിലെ അഞ്ചാമത്തെയും, അവസാനത്തെയും മത്സരം ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അഞ്ചാം മത്സരം വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഷായ് ഹോപ്പിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം പരമ്പരയിലുടനീളം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ ഹോപ്പ് തന്നെയാണ് സന്ദര്‍ശകരുടെ കരുത്ത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അര്‍ഷ്ദീപ് സിങിന് പരിക്കേറ്റതിനെ തുടര്‍ന്ന്‌ സീനിയര്‍ താരം ഭുവനേശ്വര്‍ കുമാറിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭുവി നാളെ കളിക്കാനാണ് സാധ്യത.

അവസരം കാത്തിരിക്കുന്ന വൈഭവ് സൂര്യവംശി അഞ്ചാം ടി20യില്‍ കളിക്കുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും, സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സഞ്ജു പരമ്പരയില്‍ ഇതുവരെ രണ്ട് അര്‍ധ ശതകം നേടി. സഞ്ജുവിനെയോ, അഭിഷേകിനെയോ അഞ്ചാം ടി20യില്‍ ഒഴിവാക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ വൈഭവ് അഞ്ചാം ടി20യിലും പുറത്തിരിക്കാനാണ് സാധ്യത.

ഭുവനേശ്വര്‍ കുമാര്‍ ടീമില്‍

അഞ്ചാം ടി20യില്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തി. ഹൈദരാബാദിൽ വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിനിടയിൽ അർഷ്ദീപ് സിംഗിന്റെ ബോളിംഗ് തോളിന് പരിക്കേറ്റിരുന്നു. ഇതിനെത്തുടർന്നാണ് ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയത്.

Also Read: Sanju Samson: തിലക് ഔട്ടായത് വഴിത്തിരിവായി! തോല്‍വിയുടെ കാരണങ്ങള്‍ അക്കമിട്ട് നിരത്തി സഞ്ജു സാംസണ്‍

സാധ്യതാ പ്ലേയിങ് ഇലവന്‍

ഇന്ത്യ: സഞ്ജു സാംസണ്‍, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യര്‍, തിലക് വർമ്മ, നമാൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, കുല്‍ദീപ്‌, ഭുവനേശ്വർ കുമാർ, പ്രിന്‍സ് യാദവ്‌

വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ്, ജുവൽ ആൻഡ്രൂ, ഷിംറോൺ ഹെറ്റ്‌മെയർ, റോവ്മാൻ പവൽ, ഷെര്‍ഫെയ്ന്‍ റുഥർഫോർഡ്, റോസ്റ്റൺ ചേസ്, മാരിയോ ഷെപ്പേർഡ്, കീമോ പോൾ, ഷമാര്‍ സ്പ്രിംഗർ, ഷമാര്‍ ജോസഫ്, ഗുദാകേഷ് മോട്ടി

ഇന്ത്യയുടെ അപ്‌ഡേറ്റഡ് സ്‌ക്വാഡ്: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ്മ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്, നമൻ ധീർ, ഭുവനേശ്വർ കുമാർ.

English Summary

India and West Indies face off in the fifth and final T20I in Bengaluru to decide the series. The series is currently locked at 2-2 after four high-scoring encounters. India faces a tough selection dilemma between experienced opener Sanju Samson and Vaibhav Sooryavanshi. Meanwhile, Bhuvneshwar Kumar has been added to the squad following an injury to Arshdeep Singh.

Follow Us