മെസിക്ക് ഗോൾഡൻ ബൂട്ടും യെല്ലോ കാർഡും! ടീം സ്കോർ വട്ടപ്പൂജ്യം; പ്ലേ ഓഫിൽ സ്വന്തം തട്ടകത്തിൽ 0-3ന് തോറ്റ് മയാമി
Columbus Crew crush Lionel Messi's Inter Miami: എംഎൽഎസിലെ ഫസ്റ്റ് റൗണ്ട് ബെസ്റ്റ്-ഓഫ്-ത്രീ സീരീസിലെ ആദ്യ മത്സരത്തിൽ ഏഴാം സീഡായ കൊളംബസ് ക്രൂ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മയാമിയെ 3-0ന് തോൽപ്പിച്ച് നാണംകെടുത്തി. ലയണൽ മെസി അടക്കം പ്രമുഖർ അണിനിരന്ന മയാമിക്ക് സ്വന്തം തട്ടകത്തിൽ ഗോളൊന്നും നേടാനായില്ല. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള സീരീസിൽ കൊളംബസ് ക്രൂ 1-0ന് മുന്നിലെത്തി.

Golden Boot And A Yellow Card For Lionel Messi
എംഎൽഎസിലെ ടോപ് സ്കോററും ഗോൾഡൻ ബൂട്ട് ജേതാവുമായ ലയണൽ മെസി അടക്കം ഉണ്ടായിട്ടും ഗോൾ നേടാൻ കഴിയാതെ പോയ ഇന്റർ മയാമിക്ക് എംഎൽഎസ് കപ്പ് പ്ലേഓഫിലെ ആദ്യ മത്സരത്തിൽ 3-0ന്റെ ഞെട്ടിക്കുന്ന തോൽവി. എംഎൽഎസിലെ ഫസ്റ്റ് റൗണ്ട് ബെസ്റ്റ്-ഓഫ്-ത്രീ സീരീസിലെ ആദ്യ മത്സരത്തിൽ ഏഴാം സീഡായ കൊളംബസ് ക്രൂ ആണ് നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മയാമിയെ നാണംകെടുത്തിയത്. ലയണൽ മെസി അടക്കം പ്രമുഖർ അണിനിരന്ന മയാമിക്ക് സ്വന്തം തട്ടകത്തിൽ ഗോളൊന്നും നേടാനായില്ല. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള സീരീസിൽ കൊളംബസ് ക്രൂ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരത്തിലും വിജയിച്ചാൽ മെസ്സിയെയും നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മയാമിയെയും ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ കൊളംബസ് ക്രൂവിന് സാധിക്കും.
മെസിക്ക് സന്തോഷവും നഷ്ടവും ഒന്നിച്ച്
കൊളംബസ് ക്രൂവിനെതിരായ മത്സരത്തിന് മുമ്പ് നടന്ന ചടങ്ങിൽ, 2026 സീസണിലെ എംഎൽഎസ് ഗോൾഡൻ ബൂട്ട് പുരസ്കാരം ഇന്റർ മയാമി നായകൻ മെസിക്ക് സമ്മാനിച്ചു. എംഎൽഎസ് ചരിത്രത്തിൽ തുടർച്ചയായ രണ്ട് സീസണുകളിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം കുറിച്ചുകൊണ്ടാണ് ഇത്തവണത്തെ ഗോൾഡൻ ബൂട്ട് മെസി സ്വന്തമാക്കിയത്.
Also Read: വരുമാനത്തിലും ലയൺ! 28.33 മില്യൺ ഡോളർ: മെസിയുടെ MLS ശമ്പളം 25 ടീമുകളുടെ മൊത്ത ശമ്പളത്തിനും മുകളിൽ
യെല്ലോ കാർഡ്
ഗോൾഡൻ ബൂട്ട് സ്വീകരിച്ച സന്തോഷവുമായി കൊളംബസ് ക്രൂവിനെതിരേ കളിക്കാനിറങ്ങിയ മെസിക്ക് ഗോൾ നേടാനായില്ല. എന്നുമാത്രമല്ല, എതിർ ടീമിലെ താരവുമായുള്ള ചെറിയ തർക്കത്തിനൊടുവിൽ യെല്ലോ കാർഡ് ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തു. ഏറ്റവുമൊടുവിൽ ടീം 3-0ന് തോൽക്കുകകൂടി ചെയ്തതോടെ മെസിക്ക് ഇത് സന്തോഷത്തിനൊപ്പം കടുത്ത നിരാശയും നേരിടേണ്ടി വന്ന ദിവസമായി മാറി.
ഒമ്പതാം മിനിറ്റിൽ (വാർ സ്ഥിരീകരിച്ച പെനാൽറ്റിയിലൂടെ) ഗൊൺസാലോ ടാപിയയാണ് കൊളംബസ് ക്രൂവിന് ലീഡ് നൽകിയത്. 36-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മയാമി താരം ഗൊൺസാലോ ലുജാൻ പുറത്തായതോടെ മയാമി പത്ത് പേരായി ചുരുങ്ങി. മെസിയുടെ ഫ്രീകിക്കുകൾ കൊളംബസ് ഗോൾകീപ്പർ പാട്രിക് ഷുൾട്ടെ (Patrick Schulte) തടുത്തിട്ടതും ഇന്റർ മയാമിക്ക് തിരിച്ചടിയായി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മെസിക്ക് യെല്ലോ കാർഡ് ലഭിച്ചത്. രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ താഹ ഹബ്രൂൺ കൊളംബസ് ക്രൂവിന്റെ ലീഡ് ഇരട്ടിയാക്കി. 58-ാം മിനിറ്റിൽ ഗൊൺസാലോ ടാപിയ തന്റെ രണ്ടാം ഗോളും നേടിയതോടെ കൊളംബസ് ക്രൂ 3-0ന്റെ ആധികാരിക ജയം ഉറപ്പിക്കുകയായിരുന്നു.
English Summary
In the first match of the MLS best-of-three first-round series, the seventh-seeded Columbus Crew defeated the reigning champions, Inter Miami, 3-0. Despite fielding key players including Lionel Messi Inter Miami failed to score a single goal on their home turf. With this victory, Columbus Crew has taken a 1-0 lead in the three-match series.