Yuzvendra Chahal: രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ചഹൽ; ബിജെപിയിൽ പുതിയ പദവി
Cricketer Yuzvendra Chahal Enters Politics Joins BJP: ബിജെപി കുടുംബത്തില്‍ അംഗത്വവും ആദരവും നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യ എന്നിവരോട് ചഹല്‍ നന്ദി അറിയിച്ചു. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവെച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ രാഷ്ട്രീയത്തിലേക്ക്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്ന താരം പാര്‍ട്ടിയുടെ ഒബിസി മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി നിയമിതനായി. ശനിയാഴ്ചയാണ് ബിജെപി ചഹലിന്റെ നിയമനം പ്രഖ്യാപിച്ചത്. ബിജെപി ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യയുമായി ചഹല്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം. ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധിയായാണ് ചഹലിനെ ദേശീയ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നന്ദി അറിയിച്ച് ചഹല്‍
ബിജെപി കുടുംബത്തില്‍ അംഗത്വവും ആദരവും നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യ എന്നിവരോട് ചഹല്‍ നന്ദി അറിയിച്ചു. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവെച്ചത്. ബിജെപിയുടെ ഭാഗമാകാന്‍ അവസരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒബിസി മോര്‍ച്ചയില്‍ പുതിയ ഭാരവാഹികള്‍
ചഹലിനെ ഉള്‍പ്പെടുത്തിയതിനൊപ്പം ഒബിസി മോര്‍ച്ചയുടെ ദേശീയ നേതൃത്വത്തിലും ബിജെപി പുതിയ നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ഏഴ് ദേശീയ വൈസ് പ്രസിഡന്റുമാരെയും മൂന്ന് ദേശീയ ജനറല്‍ സെക്രട്ടറിമാരെയും ഏഴ് ദേശീയ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 37 പേരെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അസമില്‍ നിന്നുള്ള ജോഗന്‍ മോഹന്‍, ഒഡിഷയില്‍ നിന്നുള്ള മമത മൊഹന്ത, ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഗം ലാല്‍ ഗുപ്ത, മഹാരാഷ്ട്രയില്‍ നിന്നുള്ള ബാബന്റാവു റാവ്ജി ചൗധരി, ഡല്‍ഹിയില്‍ നിന്നുള്ള സത് പ്രകാശ് റാണ, ബിഹാറില്‍ നിന്നുള്ള അര്‍ജുന്‍ സാഹ്നി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഗീത ബല്‍വന്ത് ബിന്ദ് എന്നിവരാണ് ദേശീയ വൈസ് പ്രസിഡന്റുമാര്‍.
Also Read: ധോണി മെന്റർ, സഹീർഖാൻ കോച്ച്: ഐപിഎല്ലിൽ ഇത്തവണ ചെന്നൈ ഒരു പൊളി പൊളിക്കും; ആവേശം വെളിപ്പെടുത്തി താരം
ഡല്‍ഹിയില്‍ നിന്നുള്ള ഗജേന്ദ്ര യാദവ്, കര്‍ണാടകയില്‍ നിന്നുള്ള പ്രമോദ് മാധവരാജ്, ഛത്തീസ്ഗഢില്‍ നിന്നുള്ള ലളിത് ചന്ദ്രാകര്‍ എന്നിവരെ ദേശീയ ജനറല്‍ സെക്രട്ടറിമാരായും നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ നിര്‍ദേശപ്രകാരമാണ് നിയമനങ്ങള്‍ നടത്തിയതെന്നും പുതിയ ചുമതലകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അറിയിച്ചു.
ക്രിക്കറ്റ് കരിയറിലും ശ്രദ്ധേയ നേട്ടങ്ങള്‍
1990 ജൂലൈയില്‍ ജനിച്ച യുസ്വേന്ദ്ര ചഹല്‍ ഇന്ത്യയുടെ ശ്രദ്ധേയനായ ലെഗ് സ്പിന്നര്‍മാരില്‍ ഒരാളാണ്. ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ക്രിക്കറ്റിന് മുമ്പ് ചെസ് മത്സരങ്ങളിലും താരം സജീവമായിരുന്നു. ട്വന്റി20 ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ചഹലിനുണ്ട്. ഇംഗ്ലണ്ടിനെതിരെ 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം.
English Summary
Indian cricketer Yuzvendra Chahal has joined the BJP and been appointed as a special invitee to the party’s OBC Morcha National Executive Committee. The appointment marks a new chapter in his career beyond cricket.