AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: ബാറ്റിങ് ഓർഡറിൽ പിന്നിലേക്ക്, മനസുകൊണ്ട് മുന്നിൽ; സഞ്ജുവിന്റെ വേറിട്ട ക്യാപ്റ്റൻസി

Kerala Captain Sanju Samson's Unusual Batting Position Sparks Attention: ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് കേരള ബൗളര്‍മാര്‍ക്ക് മുന്നില്‍ വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് ടീം നേടിയത്. ശ്രീധാം പോള്‍ 32 പന്തില്‍ 41 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മണിശങ്കര്‍ മുരാസിങ് 31 റണ്‍സും ധന്‍വീര്‍ സിങ് 20 റണ്‍സും നേടി.

Sanju Samson: ബാറ്റിങ് ഓർഡറിൽ പിന്നിലേക്ക്, മനസുകൊണ്ട് മുന്നിൽ; സഞ്ജുവിന്റെ വേറിട്ട ക്യാപ്റ്റൻസി
സഞ്ജു സാംസണ്‍Image Credit source: PTI
Shiji M K
Shiji M K | Updated On: 22 Nov 2026 | 11:09 AM

ടീമിന്റെ വിജയത്തിനൊപ്പം സഹതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിലും ശ്രദ്ധിച്ചിരിക്കുകയാണ് കേരള ക്യാപ്റ്റന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ ഏഴാം നമ്പറിലാണ് സഞ്ജു ബാറ്റിങ്ങിനിറങ്ങിയത്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി സ്വന്തം ബാറ്റിങ് സ്ഥാനത്തില്‍ മാറ്റം വരുത്തിയ സഞ്ജുവിന്റെ തീരുമാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

നേരത്തെ ഓപ്പണറായും മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം കളിച്ചിട്ടുള്ള താരമാണ് സഞ്ജു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വൈഭവ് സൂര്യവംശിക്ക് ഓപ്പണിങ് അവസരം നല്‍കുന്നതിനായി സഞ്ജു മൂന്നാം നമ്പറിലേക്ക് മാറിയതും ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ കേരളത്തിനായും സമാനമായ രീതിയില്‍ ബാറ്റിങ് ക്രമത്തില്‍ പിന്നിലേക്ക് മാറിയിരിക്കുകയാണ് താരം.

ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. മറുവശത്ത് സല്‍മാന്‍ നിസാറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേരളത്തിന് വിജയം ഉറപ്പാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് കേരള ബൗളര്‍മാര്‍ക്ക് മുന്നില്‍ വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് ടീം നേടിയത്. ശ്രീധാം പോള്‍ 32 പന്തില്‍ 41 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മണിശങ്കര്‍ മുരാസിങ് 31 റണ്‍സും ധന്‍വീര്‍ സിങ് 20 റണ്‍സും നേടി. കേരളത്തിനായി കെഎം ആസിഫും കാര്‍ത്തിക് ബി. നായരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷറഫുദ്ദീനും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

Also Read: Kerala vs Puducherry: പുതുച്ചേരി നിസാരരല്ല; ‘കരുത്ത്’ വര്‍ധിപ്പിച്ച എതിരാളികളെ നേരിടാന്‍ സഞ്ജുവും സംഘവും

122 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് തുടക്കം ലഭിച്ചു. 22 പന്തില്‍ 38 റണ്‍സാണ് രോഹന്‍ നേടിയത്. എന്നാല്‍ തുടര്‍ന്നെത്തിയ വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് അധികനേരം ക്രീസില്‍ തുടരാനായില്ല.

ഇതിനിടെ ഒരറ്റത്ത് ഉറച്ചുനിന്ന സല്‍മാന്‍ നിസാര്‍ കേരളത്തിന്റെ വിജയശില്‍പിയായി. 29 പന്തില്‍ പുറത്താകാതെ 51 റണ്‍സെടുത്ത താരം ടീമിനെ വിജയത്തിലെത്തിച്ചു. അഞ്ച് വിക്കറ്റിനാണ് കേരളം ത്രിപുരയെ പരാജയപ്പെടുത്തിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ രണ്ടാം വിജയമാണിത്. നേരത്തെ മഹാരാഷ്ട്രയെയും കേരളം പരാജയപ്പെടുത്തിയിരുന്നു. സ്വന്തം പ്രകടനത്തേക്കാള്‍ ടീമിന്റെ ആവശ്യത്തിനും സഹതാരങ്ങളുടെ അവസരത്തിനും പ്രാധാന്യം നല്‍കുന്ന സഞ്ജുവിന്റെ സമീപനവും ഈ വിജയത്തിനിടെ ശ്രദ്ധേയമായി.

English Summary

Kerala captain Sanju Samson grabbed attention by batting at No. 7 in the Syed Mushtaq Ali Trophy. His decision to move down the batting order highlighted his team-first approach and gave other players an opportunity to contribute. Salman Nizar played a key role in Kerala’s victory with an unbeaten half-century.

Follow Us