51 വർഷമായുള്ള കാത്തിരിപ്പ് തുടരും! അ‌ർജന്റീനയോട് തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പ് സെമി കാണാതെ പുറത്ത്

Hockey World Cup 2026 India loses to Argentina: പൂൾ 'ഇ' യിലെ നിർണായക മത്സരത്തിൽ അർജന്റീനയോട് 3-5 ന് പരാജയപ്പെട്ട് ഇന്ത്യ ​പുരുഷ ഹോക്കി ലോകകപ്പ് 2026 സെമിഫൈനൽ കാണാതെ പുറത്തായി. വേഗനർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് വൻ മാർജിനിലുള്ള വിജയം അനിവാര്യമായിരുന്നു. എന്നാൽ ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് അ‌തിന് സാധിച്ചില്ല.

51 വർഷമായുള്ള കാത്തിരിപ്പ് തുടരും! അ‌ർജന്റീനയോട് തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പ് സെമി കാണാതെ പുറത്ത്

Hockey World Cup 2026 India Loses To Argentina

Published: 

24 Aug 2026 | 09:13 PM

ആസ്‌റ്റൽവീൻ: വീണ്ടും ഒരു ഹോക്കി ലോകകപ്പ് സെമി ​ഫൈനൽ കാണാനുള്ള ഇന്ത്യയുടെ 51 വർഷത്തെ കാത്തിരുപ്പ് ഇനിയും നീളും. ​പുരുഷ ഹോക്കി ലോകകപ്പ് 2026-ന്റെ പൂൾ ‘ഇ’ യിലെ നിർണായക മത്സരത്തിൽ അർജന്റീനയോട് 3-5 ന് പരാജയപ്പെട്ട് ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്തായി. വേഗനർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് വൻ മാർജിനിലുള്ള വിജയം അനിവാര്യമായിരുന്നു. എന്നാൽ ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് അ‌തിന് സാധിച്ചില്ല. പൂൾ ‘ഇ’യിൽ പോയിന്റൊന്നുമില്ലാതെയാണ് ഇന്ത്യ പുറത്തായിരിക്കുന്നത് എന്ന നാണക്കേടുമുണ്ട്.

ഒളിമ്പിക്സിൽ എട്ട് സ്വർണ്ണമെഡലുകൾ വാരിക്കൂട്ടി കായിക ലോകത്ത് സമാനതകളില്ലാത്ത ആധിപത്യം സ്ഥാപിച്ച ചരിത്രമുള്ള ഇന്ത്യൻ ഹോക്കി ഇപ്പോൾ ഒരു ലോകകപ്പ് ടൂർണമെന്റിൽ ഒരു പോയിന്റ് പോലും നേടാനാകാതെ പുറത്തായി എന്നത് ആരാധകരെ സംബന്ധിച്ച് വൻ നിരാശയാണ്. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന 1975-ലെ പുരുഷ ഹോക്കി ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ചാമ്പ്യന്മാരായതും സെമിഫൈനൽ കളിച്ചതും.

Also Read: മകൾക്കൊപ്പം ഹെലികോപ്ടർ അ‌പകടത്തിൽ മരിച്ച ‘ഇതിഹാസ ആരാധകൻ’; മാംബ ജഴ്സിയിൽ ജന്മദിനം സ്മരിച്ച് ബാഴ്സലോണ

അജിത്പാൽ സിങ്ങിന്റെ നേതൃത്വത്തിൽ പാകിസ്താനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ 75-ലെ ലോകകപ്പ് നേട്ടം. എന്നാൽ പിന്നീടിങ്ങോട്ട് 1978 മുതൽ ഒരു ലോകകപ്പിലും ഇന്ത്യയ്ക്ക് ആദ്യ നാല് സ്ഥാനങ്ങളിൽ (സെമിഫൈനൽ) എത്താനായിട്ടില്ല. ​ലോകകപ്പ് സെമിയിലേക്ക് കടക്കാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഇത്തവണയും വെറുതേയായി. ഒളിമ്പിക്സിൽ ഇന്ത്യ അടുത്തകാലത്ത് മെഡലുകൾ നേടി തിരിച്ചുവരവ് നടത്തിയെങ്കിലും, ലോകകപ്പിലെ സെമിഫൈനൽ വരൾച്ച ഇനിയും നീളുകയാണ്.

പൂൾ ഇ-യിലെ ഇന്ത്യ- അ‌ർജന്റീന മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ഹോവാക്വിൻ ടോസ്കാനിയിലൂടെ അർജന്റീന അക്കൗണ്ട് തുറന്നു. ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി നിക്കോളാസ് ഡെല്ലാ ടോറെ അർജന്റീനയുടെ ലീഡ് 2-0 ആയി ഉയർത്തി. ഒൻപതാം മിനിറ്റിൽ സുഖ്ജീത് സിംഗിലൂടെ ഇന്ത്യ ഒരു ഗോൾ മടക്കി. എങ്കിലും ആദ്യ പകുതി 2-1 ന്റെ ലീഡിലാണ് അ‌ർജന്റീന കളി അ‌വസാനിപ്പിച്ചത്.

മൂന്നാം ക്വാർട്ടറിൽ തോമസ് ഡൊമെനെ നേടിയ ഇരട്ട ഗോളുകൾ അർജന്റീനയുടെ വിജയം ഉറപ്പിച്ചു. നാലാം ക്വാർട്ടറിൽ ലൂക്കാസ് ടോസ്കാനിയും അർജന്റീനയ്ക്കായി വലകുലുക്കിയതോടെ ഇന്ത്യയുടെ തോൽവി പൂർണ്ണമായി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സുഖ്ജീത് സിംഗും പെനാൽറ്റി സ്ട്രോക്കിലൂടെ ഹാർദിക് സിംഗും ഇന്ത്യക്കായി ഗോളുകൾ മടക്കിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.

ഇന്ത്യയ്‌ക്കെതിരെ ഹോക്കിയിൽ അർജന്റീന നേടുന്ന തുടർച്ചയായ അഞ്ചാം വിജയമാണിത്. ഈ മത്സരത്തിലെ വിജയത്തോടെ അർജന്റീന പൂൾ ഇ-യിൽ തങ്ങളുടെ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. അ‌തേസമയം ഇന്ത്യൻ ടീം ഇനി വെള്ളിയാഴ്ച നടക്കുന്ന ഏഴാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ബെൽജിയത്തെ നേരിടും.

English Summary

India crashed out of the 2026 Men’s Hockey World Cup after losing 3-5 to Argentina in a crucial Pool ‘E’ match. India needed a big win to keep their semi-final hopes alive in the match played at the Wegener Stadium. But the Harmanpreet Singh-led Indian team failed to do so. India crashed out of the tournament without even a single point. The Indian team will now face Belgium in the seventh-place play-off on Friday.

Loading...
Unable to load recommendations.
Follow Us
Related Stories
മാവേലി ഒന്ന് പൊക്കോട്ടെ അ‌ണ്ണൻ ഇങ്ങ് വരും! ഗാലറി ഇളക്കുന്ന വെടിക്കെട്ട് കാണാൻ 29ന് കാര്യവട്ടത്തേക്ക് പോര്
എണ്ണിപ്പെറുക്കി എടുക്കുമ്പോൾ മെസി തന്നെ ജയിക്കുമോ; 2026 ബാലൺ ഡി ഓർ: സാധ്യതയിൽ മുന്നിൽ ഇവർ 5 പേർ
‘ഡബിളാ ശരിക്കും ഡബിള്’! ലാമിൻ യമാലിന്റെ മലയാളി അ‌പരനെ പൊക്കി ഇൻസ്റ്റാ മല്ലൂസ്
മകൾക്കൊപ്പം ഹെലികോപ്ടർ അ‌പകടത്തിൽ മരിച്ച ‘ഇതിഹാസ ആരാധകൻ’; മാംബ ജഴ്സിയിൽ ജന്മദിനം സ്മരിച്ച് ബാഴ്സലോണ
India vs Argentina: തോറ്റാല്‍ പുറത്ത്! ലോകപ്പില്‍ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം; എപ്പോള്‍, എവിടെ കാണാം?
Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി