മാവേലി ഒന്ന് പൊക്കോട്ടെ അണ്ണൻ ഇങ്ങ് വരും! ഗാലറി ഇളക്കുന്ന വെടിക്കെട്ട് കാണാൻ 29ന് കാര്യവട്ടത്തേക്ക് പോര്
Chris Gayle's special batting performance in Kerala on August 29: ക്രിസ് ഗെയിലിന്റെ ബാറ്റിങ് വിസ്മയം ആസ്വദിക്കാനും തുടർന്ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനും മുഴുവൻ കായികപ്രേമികളെയും സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ പറഞ്ഞു. ഗെയ്ലിന്റെ സ്‌ഫോടനാത്മക ബാറ്റിങ്ങിന് സാക്ഷിയാകാൻ കഴിയുന്നത് ക്രിക്കറ്റ് ആരാധകർക്ക് വലിയൊരു വിരുന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഓണം കഴിയുന്നതിന് പിന്നാലെ ഒരു വെടിക്കെട്ട് കൂടി കാണാം. ഇതിഹാസ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ വീണ്ടും പാഡണിഞ്ഞ് ബാറ്റിങ്ങിന് ഇറങ്ങുന്നു. അതും നമ്മുടെ സ്വന്തം കേരളത്തിൽ. ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് ഗെയിലിന്റെ ബാറ്റിങ് വെടിക്കെട്ട് നടക്കുക. കേരള ക്രിക്കറ്റ് ലീഗിൽ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മത്സരത്തിന് മുന്നോടിയായി ആരാധകർക്കായി ഒരുക്കുന്ന പ്രത്യേക ബാറ്റിങ് പ്രകടനത്തിലാകും ഗെയ്ൽ ക്രീസിലെത്തുക.
ക്രിസ് ഗെയിലിന്റെ ബാറ്റിങ് വിസ്മയം ആസ്വദിക്കാനും തുടർന്ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനും മുഴുവൻ കായികപ്രേമികളെയും സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ പറഞ്ഞു. ഗെയ്ലിന്റെ സ്‌ഫോടനാത്മക ബാറ്റിങ്ങിന് സാക്ഷിയാകാൻ കഴിയുന്നത് ക്രിക്കറ്റ് ആരാധകർക്ക് വലിയൊരു വിരുന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: എണ്ണിപ്പെറുക്കി എടുക്കുമ്പോൾ മെസി തന്നെ ജയിക്കുമോ; 2026 ബാലൺ ഡി ഓർ: സാധ്യതയിൽ മുന്നിൽ ഇവർ 5 പേർ
കാര്യവട്ടത്തെത്തുന്ന ക്രിസ് ഗെയിൽ 30ന് പുതുപ്പള്ളിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. പുതുപ്പള്ളി മണ്ഡലത്തിന്റെ ക്രിക്കറ്റ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഗെയ്‌ലിനെ പുതുപ്പള്ളിയിൽ എത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചിട്ടുണ്ട്. ഗ്രിഗോറിയൻ സ്കൂൾ മൈതാനിയിൽ രാവിലെ 10.30നു ഗെയിൽ ഹെലികോപ്ടറിൽ എത്തും.
തുടർന്ന് ക്രിസ് ഗെയ്ൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കും. പിന്നീട് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന മണ്ഡലത്തിലെ സ്ഥലങ്ങൾ സന്ദർശിക്കുമെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചിട്ടുണ്ട്. ശേഷം വെന്നിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലും വെന്നിമല ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലും എത്തും.
കോളജിൽ നടക്കുന്ന ചടങ്ങിൽ വെന്നിമല ഹെറിറ്റേജ് ആൻഡ് കൾചറൽ സെന്ററിന്റെ ലോഗോ ക്രിസ് ഗെയ്ൽ പ്രകാശനം ചെയ്യും. വിദ്യാർഥികൾക്ക് ക്രിസ് ഗെയ്‌ലുമായി സംവദിക്കാനുള്ള അവസരം ഒരുക്കുന്നതും പരിഗണനയിലുണ്ട് എന്നാണ് അറിയിപ്പ്. കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമയാണ് ഗെയിൽ.
ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ നേട്ടങ്ങളുടെ നിരവധി കൊടുമുടികൾ കീഴടക്കിയിട്ടുള്ള താരമായ ഗെയ്ൽ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമുണർത്താൻ പോന്ന താരമാണ്. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് (14,500+ റൺസ്), ഏറ്റവും കൂടുതൽ സിക്സറുകൾ (1,000-ൽ അധികം സിക്സറുകൾ), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (175* റൺസ്) എന്നിവ ഗെയ്ലിന്റെ പേരിലാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി (300+), ഏകദിനത്തിൽ ഡബിൾ സെഞ്ചുറി (200+), T20 അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ചുറി എന്നിവ നേടിയ ലോകത്തിലെ ഏക താരമാണ് ഗെയ്ൽ. തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 2012, 2016 വർഷങ്ങളിൽ വെസ്റ്റ് ഇൻഡീസ് ടീമിന് T20 ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ ഗെയ്ൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
English Summary
Cricket fans will be able to witness the batting brilliance of legendary West Indies cricketer Chris Gayle at the Kariyavattom Greenfield International Stadium in Thiruvananthapuram on August 29. Gayle will take to the crease in a special batting performance prepared for the fans ahead of the Kochi Blue Tigers match in the Kerala Cricket League at 2.30 pm.