Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെ ക്യാപ്റ്റന്‍സിയിലേക്ക്; മെന്ററായി ധോണിയും

Sanju Samson Set to Captain CSK, Dhoni Could Take Mentor Role: ഐപിഎല്‍ മത്സരങ്ങളില്‍ അഞ്ച് തവണയാണ് സിഎസ്‌കെ വിജയ കിരീടം ചൂടിയത്. എന്നാല്‍ 2026ലെ മത്സരത്തില്‍ വിചാരിച്ചത് പോലുള്ള പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. പലിശീലനത്തില്‍ സംഭവിച്ച പിഴവുകളും പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. അതിനാല്‍ പലിശീലക സംഘത്തിലും നേതൃത്വത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കും.

Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെ ക്യാപ്റ്റന്‍സിയിലേക്ക്; മെന്ററായി ധോണിയും

എംഎസ് ധോണി, സഞ്ജു സാംസണ്‍

Published: 

13 Aug 2026 | 07:37 AM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) അടുത്ത മത്സരത്തിന് മുമ്പായി സുപ്രധാന മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) മാനേജ്‌മെന്റ്). 2026ലെ മത്സരങ്ങളില്‍ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് 2027 ലെ ഐപിഎല്‍ സീസണിന് മുമ്പായി മാനേജ്‌മെന്റ് അഴിച്ചുപണിക്കൊരുങ്ങുന്നത്. ക്യാപ്റ്റന്‍സി, പരിശീലനം തുടങ്ങി എല്ലാത്തിലും ഈ മാറ്റം ഉണ്ടാകുമെന്നാണ് വിവരം.

ഐപിഎല്‍ മത്സരങ്ങളില്‍ അഞ്ച് തവണയാണ് സിഎസ്‌കെ വിജയ കിരീടം ചൂടിയത്. എന്നാല്‍ 2026ലെ മത്സരത്തില്‍ വിചാരിച്ചത് പോലുള്ള പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. പലിശീലനത്തില്‍ സംഭവിച്ച പിഴവുകളും പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. അതിനാല്‍ പലിശീലക സംഘത്തിലും നേതൃത്വത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കും.

2023ലാണ് സിഎസ്‌കെ അവസാനമായി ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. പിന്നീട് നടന്ന മത്സരങ്ങളില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ ടീമിന് സാധിച്ചില്ല. നിലവില്‍ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫന്‍ ഫ്‌ളെമിങിനെ മാറ്റി മൈക്കല്‍ ഹസിയെ നിയമിക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. പരിശീലകന്‍ മാത്രമല്ല മാറുന്നത്, സിഎസ്‌കെയുടെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണ്‍ എത്തിയേക്കുമെന്നും വിവരമുണ്ട്. നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനെ മാറ്റാനാണ് സാധ്യത.

എംഎസ് ധോണി അടുത്ത സീസണില്‍ കളിക്കളത്തില്‍ ഇറങ്ങുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മെന്റര്‍ റോളിലേക്ക് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഹാര്‍ദിക് പാണ്ഡ്യയെ ചെന്നൈയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിലേക്കോ?

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരിച്ചുവരവ് നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും, ക്യാപ്റ്റനാക്കണമെന്ന നിബന്ധന കാരണം ആവശ്യം നിരസിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. 2022ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഉദ്ഘാടന സീസണില്‍ പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരുന്നു. പിന്നീട് 2024ല്‍ മുംബൈയിലേക്ക് പോയ പാണ്ഡ്യയെ ടീമിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ടൈറ്റന്‍സ് നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായി ഇതിനകം അതുസംബന്ധിച്ച് ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി
വേണമെന്ന പാണ്ഡ്യയുടെ ആവശ്യം വെല്ലുവിളി സൃഷ്ടിച്ചു.

Also Read: ഹാര്‍ദ്ദിക് പാണ്ഡ്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കോ? വൈറല്‍ വീഡിയോ ഡീകോഡ് ചെയ്ത് ആരാധകര്‍

ഹാര്‍ദിക് ഗുജറാത്തിലേക്ക് തിരിച്ചെത്തിയിരുന്നെങ്കില്‍ അത് ഐപിഎല്ലിലെ ശ്രദ്ധേയമായ തിരിച്ചുവരവുകളിലൊന്നാകുമായിരുന്നു. ടീമിന്റെ ആദ്യ ക്യാപ്റ്റനായിരുന്ന താരം വീണ്ടും അതേ ഫ്രാഞ്ചൈസിയില്‍ എത്തുന്നത് ആരാധകര്‍ക്കിടയിലും വലിയ ആവേശമുണ്ടാക്കുമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി സംബന്ധിച്ച അഭിപ്രായ വ്യത്യാസം കാരണം ആ നീക്കം യാഥാര്‍ഥ്യമായില്ല.

അതേസമയം, ഹാര്‍ദിക്കിന്റെ നേതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യമായല്ല. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ ശേഷവും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഗുജറാത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയ്‌ക്കൊപ്പം ക്യാപ്റ്റന്‍സി ആവശ്യവും ചര്‍ച്ചയായതോടെ താരത്തിന്റെ ഭാവി സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി.

ഹാര്‍ദിക് പാണ്ഡ്യയും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. ടീമിന്റെ ആദ്യ സീസണില്‍ തന്നെ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന് ഗുജറാത്ത് ആരാധകരുമായി പ്രത്യേക ബന്ധമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

English Summary

Sanju Samson has emerged as a potential future captain for Chennai Super Kings. MS Dhoni could gradually take on a more mentoring role within the franchise. The reports point to possible changes in CSK’s leadership structure. However, Ruturaj Gaikwad remains the team’s captain for IPL 2026.

Follow Us
Related Stories
പിതാവിന്റെ വേര്‍പാടില്‍ നെഞ്ചുരുകി മെസി; വിരമിക്കല്‍ സൂചന പങ്കുവെച്ച് വൈകാരിക കുറിപ്പ്; നെഞ്ചോടുചേര്‍ത്ത് റൊണാള്‍ഡോ
Cristiano Ronaldo: കാത്തിരിപ്പ് അവസാനിച്ചു! റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി, സാക്ഷിയായി മക്കള്‍
Sanju samson: സഞ്ജുവിന് ഇഷ്ടം ചോറും മീനുമല്ല…ചീറ്റ് മീലായി അതാണെങ്കില്‍ പിന്നെ കുശാല്‍
മെസിക്ക് അ‌ച്ഛനെ നഷ്ടമായി, ഫുട്ബോളിന് മെസിയെയും; കളിയിൽ നിന്ന് അ‌നിശ്ചിതകാല വിട്ടുനിൽക്കലുമായി മിശിഹ
നെയ്മർ ഇന്റർ മയാമി​യിലേക്കോ? ആടുതോമയും ബിലാൽ ജോൺ കുരിശിങ്കലും രങ്കണ്ണനും ഒന്നിക്കുന്ന ഫീലിൽ ആരാധകർ
സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി; അന്വേഷണം തുടങ്ങി
നെല്ലിക്ക കഴിച്ചാൽ പ്രമേഹം പാടെ മാറുമോ? സത്യം ഇതാ
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം; വീട്ടിൽ ചെയ്യാവുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' ഇതാ
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു