ആവേശം കുറയില്ല! ബാഴ്സലോണ- പിഎസ്ജി, റയൽ മാഡ്രിഡ്- ആഴ്സണൽ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വരുന്ന പ്രധാന പോരാട്ടങ്ങൾ
UEFA Champions League 2026-27 Draw Highlights: യുവേഫ ചാമ്പ്യൻസ് ലീഗ് 2026-27 സീസണിന്റെ ലീഗ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായതോടെ ആദ്യ ഘട്ടത്തിലെ പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു. ആദ്യ റൗണ്ട് മത്സരങ്ങൾ സെപ്റ്റംബർ 8-10 തീയതികളിൽ നടക്കും. ഡിസംബർ വരെയമായി ആദ്യ 6 റൗണ്ടുകൾ പൂർത്തിയാകും. ഏഴാം റൗണ്ടും എട്ടാം റൗണ്ടും ജനുവരിയിൽ നടക്കും. ജനുവരി 27-നാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ. പോയിന്റ് പട്ടികയിൽ ആദ്യ 8 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നേരിട്ട് മാർച്ച് മാസത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 16 -ലേക്ക് യോഗ്യത നേടും.

Uefa Champions League 2026 27 Barcelona Vs Psg
യുവേഫ ചാമ്പ്യൻസ് ലീഗ് 2026-27 സീസണിന്റെ ലീഗ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായതോടെ പ്രധാന പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു. തുടർച്ചയായി രണ്ടുതവണ ചാമ്പ്യന്മാരായ പാരീസ് സെന്റ്-ജർമെയ്ൻ (PSG), ലീഗ് ഘട്ടത്തിൽ കളിക്കുന്ന 8 മത്സരങ്ങളിൽ ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല എന്നീ വമ്പന്മാരെ നേരിടേണ്ടതുണ്ട്. അതേപോലെ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പും പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായ ആഴ്‌സണലിന്റെ പ്രധാന എതിരാളി റയൽ മാഡ്രിഡ് ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ബയേൺ മ്യൂണിക്കാണ് പ്രധാന എതിരാളികൾ. ഈ സീസണിലെ ആദ്യ മത്സരങ്ങൾ സെപ്റ്റംബർ 8 ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ 10 വ്യാഴാഴ്ച വരെ ആണ് നിശ്ചയിച്ചിരിക്കുന്നത്.
വിവിധ ടീമുകളും എതിരാളികളും
എഫ്.സി ബാഴ്‌സലോണ: മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി, ആസ്റ്റൺ വില്ല, സ്‌പോർട്ടിംഗ്, ഫെയ്‌നൂർഡ്, ഗലാതസരായ്, കോമോ, സബാഹ്. പാരീസ് സെന്റ്-ജർമെയ്ൻ (PSG): ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, റോമ, ആസ്റ്റൺ വില്ല, ഗലാതസരായ്, വിയ്യാറയൽ, ബ്രാറ്റിസ്ലാവ, കോമോ. റിയൽ മാഡ്രിഡ്: ഇന്റർ മിലാൻ (H), ആഴ്‌സണൽ (A), പി.എസ്.വി (H), റോമ (A), ആർ.ബി ലീപ്സിഗ് (H), ഷാക്തർ (A), എൽ.എ.എസ്.കെ (H), എ.ഇ.കെ ആഥൻസ് (A).
Also Read: കൊളംബോയിൽ സമനില കുരുക്ക്; ഗില്ലിനും സംഘത്തിനും മുന്നിൽ ഇനി കഠിനനാളുകൾ
ആഴ്‌സണൽ: റിയൽ മാഡ്രിഡ് (H), ബയേൺ (A), ഡോർട്മുണ്ട്, ബെറ്റിസ്, ലില്ലെ, നാപ്പോളി, സബാഹ്, സ്ലാവിയ പ്രാഗ്. മാഞ്ചസ്റ്റർ സിറ്റി: പി.എസ്.ജി (H), ബാഴ്‌സലോണ (A), സ്‌പോർട്ടിംഗ് (H), പോർട്ടോ (A), നാപ്പോളി (H), ലീപ്സിഗ് (A), എ.ഇ.കെ ആഥൻസ് (H), ലെൻസ് (A). മാഞ്ചസ്റ്റർ യുണൈറ്റഡ്: ബയേൺ മ്യൂണിക്ക് (H), അത്‌ലറ്റിക്കോ മാഡ്രിഡ് (A), റോമ, സ്‌പോർട്ടിംഗ്, ലീപ്സിഗ്, വിയ്യാറയൽ, സബാഹ്, കോമോ.
ബയേൺ മ്യൂണിക്ക്: ആഴ്‌സണൽ (H), അത്‌ലറ്റിക്കോ മാഡ്രിഡ് (A), ബെറ്റിസ് (H), മാഞ്ചസ്റ്റർ യുണൈറ്റഡ് (A), ബോഡോ/ഗ്ലിംറ്റ് (H), ലില്ലെ (A), സ്ലാവിയ പ്രാഗ് (H), വൈക്കിംഗ് (A). ലിവർപൂൾ: അത്‌ലറ്റിക്കോ മാഡ്രിഡ് (H), ഇന്റർ മിലാൻ (A), പോർട്ടോ, ബ്രൂഗ്, വിയ്യാറയൽ, ഫെനർബാഷെ, ലെൻസ്, എൽ.എ.എസ്.കെ.
ആദ്യ റൗണ്ട് മത്സരങ്ങൾ സെപ്റ്റംബർ 8-10 തീയതികളിൽ നടക്കും. ഡിസംബർ വരെയമായി ആദ്യ 6 റൗണ്ടുകൾ പൂർത്തിയാകും. ഏഴാം റൗണ്ടും എട്ടാം റൗണ്ടും ജനുവരിയിൽ നടക്കും. ജനുവരി 27-നാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ. പോയിന്റ് പട്ടികയിൽ ആദ്യ 8 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നേരിട്ട് മാർച്ച് മാസത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 16 -ലേക്ക് യോഗ്യത നേടും.
9 മുതൽ 24 വരെയുള്ള സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ഫെബ്രുവരിയിൽ നടക്കുന്ന നോക്കൗട്ട് പ്ലേ-ഓഫിൽ മത്സരിച്ച് ബാക്കി 8 സ്ഥാനങ്ങളിലേക്ക് യോഗ്യത നേടേണ്ടതുണ്ട്. 25 മുതൽ 36 വരെയുള്ള സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പുറത്താകും. 36 ടീമുകൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ 4 ടീമുകൾ പുതുതായി അരങ്ങേറുന്നുണ്ട്.
English Summary
The draw for the 2026-27 UEFA Champions League has been completed, revealing the main draw for the group stage. Two-time champions Paris Saint-Germain (PSG) will face Barcelona, Manchester City and Aston Villa in their eight league matches. Arsenal, last season’s runners-up and Premier League champions, will face Real Madrid. Manchester United will face Bayern Munich.